എന്റെ തീരുമാനമായിരുന്നില്ല, എന്നോട് ആവശ്യപ്പെട്ടതാണ്; ബന്ധത്തിൽ സംഭവിച്ചത്; പ്രഭുദേവയ്ക്കെതിരെ ആദ്യമായി നയൻതാര

‌വിവാദങ്ങൾക്കിടെ നയൻതാരയുടെ ജീവിത കഥ പറയുന്ന നയൻതാര ബിയോണ്ട് ദ​ ഫെയറി ടെയിൽ പുറത്ത് വന്നിരിക്കുകയാണ്. ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടുള്ള വക്കീൽ നോട്ടീസ് പുറത്ത് വന്നതിന് പിന്നാലെയാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയാത്ത കാര്യങ്ങൾ നയൻതാര ഡോക്യുമെന്ററിയിൽ തുറന്ന് പറയുന്നുണ്ട്. പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകർച്ചയുമാണ് നയൻതാരയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്.

പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാൻ തീരുമാനിച്ച നയൻതാര സിനിമാ കരിയർ വിടാനും തയ്യാറായി. സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയൻതാര പ്രഖ്യാപിച്ചതുമാണ്. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം കരിയറിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി.

Nayanthara  Prabhu Deva

ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയൻതാര. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്.

അവസാന ദിവസത്തെ ഷൂട്ടിം​ഗ് എനിക്ക് മറക്കാന‍ാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.

Nayanthara  Prabhu Deva

നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.

ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി. ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി.

പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻ‌താരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാൽ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി. ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രം​ഗത്ത് വന്നിട്ടുമുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X