For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയുടെ ബിഗ് ബജറ്റ് ചിത്രം! വീണ്ടും സീതയായി നയന്‍സ്, വിവാദങ്ങളും ആരോപണങ്ങളും പിന്നാലെയുണ്ട്

  |

  സിനിമാ മേഖല പുരുഷ മേധാവിത്വത്തിന് കീഴിലാണെന്ന് പൊതുവേയുള്ള ആരോപണമാണ്. എല്ലാ കാര്യത്തിലും നടിമാരെക്കാള്‍ പ്രധാന്യം കിട്ടുന്നത് നടന്മാര്‍ക്കാണ്. എന്നാല്‍ ഈ തത്വങ്ങളൊക്കെ പൊളിച്ചെഴുതുന്ന ചിലരുണ്ട്. അത്തരമൊരാളാണ് നയന്‍താര. മലയാളത്തിലെ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായിട്ടാണ് അറിയപ്പെടുന്നത്.

  ദിലീപ് വീണ്ടും കള്ളനാവുന്നു! മറ്റൊരു മീശമാധവനോ? അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം ജാക്ക് ഡാനിയേലില്‍

  മലയാളത്തില്‍ നിന്നും തമിഴിലെത്തിയ നടിയ്ക്ക് ആദ്യം ഗ്ലാമറസ് വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത നയന്‍സ് ഇന്ന് നായകന്മാരില്ലാതെ സിനിമ ഹിറ്റടിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തൊട്ട് പിന്നാലെ ചില വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

  തുടക്കം തന്നെ മിന്നിച്ച് നയന്‍സ്

  തുടക്കം തന്നെ മിന്നിച്ച് നയന്‍സ്

  കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമകളെല്ലാം ഹിറ്റാക്കി മാസ് തെളിയിച്ച നയന്‍സ് ഇക്കൊല്ലം തുടക്കത്തില്‍ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് സമ്മാനിച്ചത്. തല അജിത്തിനൊപ്പം വിശ്വാസം എന്ന ചിത്രമാണ് നയന്‍താരയുടെതായി ഈ വര്‍ഷം ആദ്യമെത്തിയ സിനിമ. തമിഴ്‌നാട്ടിലെ ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ ആഗോളതലത്തിലും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വിശ്വാസത്തിന് പിന്നാലെ വേറയെും സിനിമകള്‍ നയന്‍താരയുടേതായി റിലീസിനെത്തി. ഇതിന് പിന്നാലെയാണ് ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

  സീതയായി നയന്‍സ്

  സീതയായി നയന്‍സ്

  ആമിര്‍ ഖാന്റെ ദംഗല്‍ എന്ന് സിനിമയ്ക്ക് ശേഷം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാമായണ. രവി ഉദയവാറും നിതീഷ് തിവാരിയും ചേര്‍ന്ന് അടുത്തിടെയാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തില്‍ സീത എന്ന വേഷം അവതരിപ്പിക്കാന്‍ നയന്‍താരയെ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും സീത ആയി നയന്‍താര അഭിനയിച്ചുണ്ടെന്നുള്ളതാണ് ഇത്തരൊരു തീരുമാനത്തിന് പിന്നില്‍. തെലുങ്കില്‍ ബാപു സംവിധാനം ചെയ്ത ശ്രീ രാമ രാജ്യം എന്ന ചിത്രത്തിലൂടെയാണ് നയന്‍സ് സീത ആയി അഭിനയിച്ചത്.

  നയന്‍സ് മാത്രമല്ല

  നയന്‍സ് മാത്രമല്ല

  നയന്‍താര മാത്രമല്ല മറ്റ് വമ്പന്‍ താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് സൂചന. അതേ സമയം ഈ ചിത്രം വിവിധ ഭാഷകളില്‍ മൊഴി മാറ്റി എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് ഔദ്യോഗികമായിട്ടുള്ള തീരുമാനങ്ങള്‍ ഉടന്‍ തന്നെ വരുമെന്നാണ് കരുതുന്നത്.

   വിവാദങ്ങള്‍ പിന്നാലെ ഉണ്ട്

  വിവാദങ്ങള്‍ പിന്നാലെ ഉണ്ട്

  തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരിയായി തിളങ്ങി നില്‍ക്കുകയാണെങ്കിലും പുതിയ സിനിമയെ സംബന്ധിച്ച് നയന്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. നേരത്തെ സീതയായി അഭിനയിച്ചുണ്ടെങ്കിലും ആ വേഷം നയന്‍സിന് അനുയോജ്യമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ കാര്യം വീണ്ടും ആവര്‍ത്തിച്ചതോടെ ചിലര്‍ നിലപാടുമായി എത്തിയിരിക്കുകയാണ്. ഈ സിനിമയുമായി നയന്‍സ് മുന്നോട്ട് പോവുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. എന്തായാലും പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

  ലേഡീ സൂപ്പര്‍സ്റ്റാറിന്റെ മാസ്

  ലേഡീ സൂപ്പര്‍സ്റ്റാറിന്റെ മാസ്

  തനി നാട്ടിന്‍പ്പുറത്തുകാരിയുടെ വേഷത്തിലൂടെയായിരുന്നു നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു നയന്‍സിന്റെ ആദ്യ സിനിമ. ബോക്സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുക മാത്രമല്ല നയന്‍താരയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെത്തിയതോടെ കഥ മാറി മറിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ നടിയെ തേടി അവസരങ്ങള്‍ പാഞ്ഞെത്തി. ഏറെ കാലത്തിന് ശേഷം നിവിന്‍ പോളിയ്‌ക്കൊപ്പം ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

  English summary
  Nayanthara's Association With mega project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X