»   » Nayanthara: ഇതാണ് മലയാളികളുടെ നയന്‍താര!സിംപിള്‍ ലുക്കില്‍ നയന്‍സിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

Nayanthara: ഇതാണ് മലയാളികളുടെ നയന്‍താര!സിംപിള്‍ ലുക്കില്‍ നയന്‍സിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

Written By:
Subscribe to Filmibeat Malayalam

2003 ല്‍ ജയറാമിന്റെ നായികയായി ഒരു സാധാരണക്കാരിയായിട്ടായിരുന്നു നയന്‍താരയുടെ അരങ്ങേറ്റം. ശേഷം മലയാളത്തില്‍ നിന്നും തമിഴിലെത്തിയ നടി ഇപ്പോള്‍ ലേഡീ സുപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ്. നയന്‍സിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. കൈനിറയെ സിനിമകളുമായി നടി തിരക്കുകൡലാണ്.

അതിനിടെ നയന്‍താരയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി അടുത്ത് തന്നെ നയന്‍സിന്റെ വിവാഹമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍സ് നായികയാവുന്ന ഏറ്റവും പുതിയ സിനിമയായ 'കൊലമാവ് കോകില' (കൊകോ)യുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

കൊലമാവ് കോകില

നയന്‍താരയെ നായികയാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കൊലമാവ് കോകില'. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ കോകില എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. ലിറിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന് ചിത്രത്തില്‍
ശരണ്യ പൊന്‍വന്നന്‍, നിഷ, യോഗി ബാബു, ജാക്വിലിന്‍, നവീന്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും നയന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലാവുന്നത്.

സിംപിള്‍ ലുക്കില്‍

ഏറെ നാളുകള്‍ക്ക് ശേഷം വളരെയധികം സിംപിള്‍ ലുക്കിലാണ് നയന്‍സ് കൊലമാവ് കോകിലയില്‍ അഭിനയിക്കുന്നത്. പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം തനി നാടന്‍ പെണ്‍കുട്ടിയുടെ ശൈലിയിലുള്ള വസ്ത്രവും ലുക്കുമാണ് കാണിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ് സിനിമ വരുന്നത്. ആക്ഷന്‍ സിനിമ കൂടി ആയാതിനാല്‍ വളരെ പവര്‍ഫുള്‍ ആയ കഥാപാത്രത്തെ കൂടി നയന്‍സ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍സിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് തന്നെയായിരിക്കും കൊലമാവ് കോകില.

ലേഡീ സുപ്പര്‍ സ്റ്റാര്‍

തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സുപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കിയാണ് നയന്‍താരയുടെ ജൈത്രയാത്ര. എത്രയൊക്ക സൂപ്പര്‍ നടിമാര്‍ വന്നാലും അടുത്തൊന്നും നയന്‍സിനെ തോല്‍പ്പിക്കാനാവുമെന്ന് കരുതുന്നില്ല. അത്രയധികം താരമൂല്യത്തോടെയാണ് നടിയുടെ സിനിമകള്‍ വരുന്നത്. കൊലമാവ് കോകില കൂടാതെ ഇനി നയന്‍സ് നായികയായി അഭിനയിക്കുന്ന മൂന്ന് സിനിമകള്‍ കൂടി അണിയറയിലുണ്ട്. എല്ലാം ചിത്രീകരണം ആരംഭിച്ചതും ഇനി ആരംഭിക്കാന്‍ ഇരിക്കുന്നതുമാണ്. അതില്‍ ചിരഞ്ജീവി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം 'സൈരാ നരസിംഹ റെഡ്ഡി' എന്ന സിനിമയുടെയും ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം നയന്‍സിന്റെ ചിത്രം പുറത്ത് വന്നിരുന്നു.

വിവാഹം

നയന്‍താരയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലായിപ്പോഴും വാര്‍ത്തകല്‍ നിറയുന്നതാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ നയന്‍താര വിവാഹിതയാവുന്നു എന്ന വാര്‍ത്ത രൂക്ഷമായി പ്രചരിച്ചിരുന്നു. പൊതുവേദിയില്‍ നടി തന്റെ പ്രതിശ്രുത വരന് നന്ദി പറഞ്ഞതാണ് വിവാഹം ഉടന്‍ ഉണ്ടാവുമെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചത്. സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയവും യാത്രകളും പരസ്യമായി തന്നെയുള്ള കാര്യമാണ്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സ്ഥിരമായി നയന്‍താര തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. നയന്‍സിന്റെ പിറന്നാളിനും വിഘ്‌നേശിന്റെ പിറന്നാളിനും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരമുള്ള ആശംസകളും, അമേരിക്കയിലും മറ്റും വിദേശത്ത് കറങ്ങി നടക്കുന്ന ചിത്രങ്ങളുമായിരുന്നു പുറത്ത് വന്നിരുന്നത്.

Neeraj Madhav: വെളുപ്പാങ്കാലത്ത് വേളി കഴിച്ച് നീരജ് മാധവ്! വേറിട്ട് ലുക്കിലുള്ള വിവാഹ ചിത്രങ്ങള്‍!

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
Nayanthara's Kolamavu Kokila movie stills out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X