Just In
- 24 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 57 min ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 1 hr ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചാക്കോച്ചന്റെ ഇസയെ കൈയ്യിലെടുത്ത് നയന്‍താര, ലൊക്കേഷനിലേക്കെത്തിയ അതിഥികള്‍, ചിത്രം വൈറല്‍
പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നിഴല്‍. കുഞ്ചാക്കോ ബോബനും നയന്‍താരയും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത് അടുത്തിടെയായിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ചാക്കോച്ചനായിരുന്നു ഈ ചിത്രത്തിലേക്ക് ലേഡി സൂപ്പര്‍ സ്റ്റാറിനെ നിര്ദേശിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
നയന്താരയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയയ്ക്കും ഇസുവിനും ചാക്കോച്ചനുമൊപ്പമുള്ള നയന്‍താരയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിഴലിന്റെ ലൊക്കേഷനിലേക്ക് പ്രിയയും മോനും എത്തിയപ്പോഴായിരുന്നു ചാക്കോച്ചനും നയന്‍സും ഇവരുടെ കൂടെ പോസ് ചെയ്തത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നയന്‍സിന്റെ കൈയ്യിലായത് കൊണ്ടാവാം ഇസുവിന്റെ ഗമ കൂടിയോയെന്നായിരുന്നു ചിലരുടെ ചോദ്യം.
അമ്മയാവാനൊരുങ്ങുകയാണെന്ന് ലത സംഗരാജു, ഈ വിശേഷം ഞാന്‍ ആദ്യം പറഞ്ഞേനെയെന്ന് ആദി
നയന്‍താര തന്നെ എടുത്തത് ഇസുവിനെ അത്ര ഇഷ്ടപ്പെട്ടില്ലെന്ന തരത്തിലുള്ള കമന്റുമായാണ് ചിലരെത്തിയത്. അതുകൊണ്ടാണ് മുഖം ആ രൂപത്തിലെന്നാണ് ചിലരുടെ കണ്ടെത്തല്‍. കുഞ്ചാക്കോ ബോബന്റെ കോലം എന്താണ് ഇങ്ങനെയെന്നും, പഴയ രൂപത്തില്‍ കാണാനാണ് ഇഷ്ടമെന്നുമായിരുന്നു വേറെ ചിലര്‍ പറഞ്ഞത്. കുഞ്ചാക്കോയെക്കാള് ഉയരം കുറവാണോ നയന്താരയ്ക്കെന്നായിരുന്നു വേറൊരാള് ചോദിച്ചത്.
നയൻ കുറെ കൂടി വെളുത്തു. ഒരു മദാമ്മയോടൊപ്പം 2 മലയാളികൾ പോസ് ചെയുന്ന പോലെ ഉണ്ട്. ഈ ഫോട്ടോ കാണുമ്പോൾ എനിക്ക് തോന്നുന്നത് ചാക്കോച്ചനും ഭാര്യയും ഒരു സെലിബ്രറ്റിയുടെ കൂടെ ഫോട്ടോ എടുക്കാൻ നിൽക്കുന്ന മുഖഭാവം ആണ് ! ഈ ഒരു ഫോട്ടോ പറയും നയൻ ഏതു ലെവലിൽ എത്തി എന്നതെന്നായിരുന്നു ഒരാളുടെ കമന്റ്.
നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയാ ചാക്കോച്ചാ... ഈ ലുക്ക് തീരെ കൊള്ളില്ല... ഏതേലും സിനിമയ്ക്കു വേണ്ടി ആണേൽ ok... അല്ലെങ്കിൽ എങ്ങനേലും കുറച്ച് തടി ഒക്കെ ഉള്ള ചുള്ളൻ ലുക്കിലോട്ട് വായെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ട്വന്റി ട്വന്റിക്ക് ശേഷം നയന്‍താരയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണ് നിഴല്‍.
ആ സിനിമയ്ക്ക് ശേഷം അവസരം കൂടുമെന്ന് പറഞ്ഞു, പക്ഷേ, സംഭവിച്ചതിനെക്കുറിച്ച് മുക്ത