നയൻതാരയുടെ വിവാഹം ഒരു യുദ്ധം പോലെ, അസ്വസ്ഥതയോടെയാണ് ഷൂട്ട് ചെയ്തത്: ഫോട്ടോഗ്രാഫർ വെളിപ്പെടുത്തുന്നു
നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി രണ്ട് വർഷത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത വിവാഹ ഡോക്യുമെന്ററിയെക്കുറിച്ച് ഇതിനകം തന്നെ ധാരാളം വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചിത്രം റിലീസ് ചെയ്തപ്പോഴേക്കും നയൻതാരയും വിഘ്നേഷും ഇരട്ട ആൺമക്കളായ ഉലകിന്റെയും ഉയിരിന്റെയും മാതാപിതാക്കളായിരുന്നു. ഇരുവരും കണ്ടുമുട്ടിയ ആദ്യ സിനിമയിലെ ഒരു ക്ലിപ്പ് ഉപയോഗിക്കാൻ അതിന്റെ നിർമ്മാതാവായ ധനുഷ് അനുമതി നിഷേധിച്ചതിനാൽ ചിത്രത്തിന്റെ റിലീസ് വൈകിയെന്ന് നയൻതാര ആരോപിച്ചിരുന്നു. ധനുഷിനെതിരെ താരം എഴുതിയ തുറന്ന കത്ത് ഏറെ വൈറലായി.
എന്നാൽ അടുത്തിടെ, പ്രശസ്ത വെഡിങ് ഫോട്ടോഗ്രാഫറായ വിശാൽ പഞ്ചാബി ഒരു പുതിയ അഭിമുഖത്തിൽ നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹ വീഡിയോ ഷൂട്ട് ചെയ്യാൻ അവസരം കിട്ടിയതിനെ കുറിച്ച് ഓർത്തെടുത്തു. പ്രശസ്ത താരങ്ങളുടെ വിവാഹം ഷൂട്ട് ചെയ്യുക എന്നത് ഏതാണ്ടൊരു യുദ്ധം പോലെയായിരുന്നു എന്നാണ് അദ്ദേഹം. കാരണം, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനായി മറ്റൊരു സിനിമാ സംഘം ഉണ്ടായിരുന്നതിൽ തനിക്ക് ജോലി ചെയ്യുമ്പോൾ ഏറെ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചെങ്കിലും സമയമില്ലാത്തതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നിരുവെന്നാണ് വിശാൽ പഞ്ചാബി പറഞ്ഞത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദമ്പതികൾ മറ്റൊരു നിർമ്മാണ സംഘത്തെ നിയമിച്ചു, അതോടെ വിശാലിനും അദ്ധേഹത്തിന്റെ സംഘത്തിനും, ഷൂട്ട് ചെയ്യാനുള്ള സ്ഥലത്തിനായി പരക്കം പായേണ്ടി വന്നു. അധുനിക സിംഗിന്റെ യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ ഒരുപാട് പ്രശസ്തരായ സെലിബ്രിറ്റികളുടെ വിവാഹം ഷൂട്ട് ചെയ്തിട്ടുള്ള ഫോട്ടോഗ്രാഫറുടെ ഈ തുറന്നു പറച്ചിൽ.
നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഡോക്യൂമെന്ററിയെ കുറിച്ച് താൻ നേരത്തെ അറിഞ്ഞിരുന്നുവെന്നും, തന്നോട് അത് കൂടി ഷൂട്ട് ചെയ്യാൻ നയൻതാര ആവശ്യപ്പെട്ടിരുന്നുവെന്നും വിശാൽ വെളിപ്പെടുത്തി. "മുഴുവൻ ഡോക്യുമെന്ററിയും ഞാൻ സംവിധാനം ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു, പക്ഷേ വിവാഹ സീസണിന്റെ തിരക്ക് ഉള്ളത് മറ്റൊരു പ്രൊഡക്ഷൻ ഹൗസിന്റെ ടീം കൂടി ഉണ്ടായിരുന്നു. പക്ഷെ വിവാഹ കൊണ്ട് അതിന് സമയം അനുവദിച്ചില്ല. അതിനാൽ വിവാഹം നടക്കുമ്പോൾ അവിടെ വീഡിയോയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ നയൻതാര ശരിക്കും വിശ്വസിച്ചു," പ്രശസ്ത ഫോട്ടോഗ്രാഫർ ഓർത്തെടുത്തു.

"അത് കൊണ്ട് തന്നെ ഞങ്ങൾ തന്നെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററി ചിത്രീകരിക്കണമെന്ന് അവർ ഏറെ ആഗ്രഹിച്ചു. മറ്റൊരു പ്രൊഡക്ഷൻ കൂടി ചിത്രീകരിക്കുന്നതിനാൽ ആ വിവാഹം ഒരു യുദ്ധം പോലെയായിരുന്നു ഞങ്ങൾക്ക്. അതിനാൽ അത് അത്ര സുഖകരമല്ലാത്ത, അസ്വസ്ഥതയുണ്ടാക്കിയ അനുഭവമായിരുന്നു. ഈ വിവാഹങ്ങൾ ചിത്രീകരിക്കുമ്പോൾ ഞങ്ങൾക്ക് വളരെ വൃത്തിയുള്ള ഒരു ക്യാൻവാസ് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ ഞങ്ങൾ ആ പ്രതിസന്ധി കൈകാര്യം ചെയ്തു, ഞങ്ങൾ നന്നായി ഷൂട്ട് ചെയ്തു," വിശാൽ പഞ്ചാബി കൂട്ടി ചേർത്തു.
പ്രശസ്ത താരത്തിന്റെ ജീവിതവും, വിവാഹവും പകർത്തിയ 'നയൻതാര: ബീയോണ്ട് ദി ഫെയറിടയിൽ' എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന് മുമ്പ്, നയൻതാര ഒരു തുറന്ന കത്തിൽ 'പ്രതികാരബുദ്ധിയുള്ള' ധനുഷിനെ വിമർശിച്ചിരുന്നു. അങ്ങനെയാണ് അത് ഏറെ ചർച്ചയായത്. തന്നോടും വിഘ്‌നേഷിനോടും നടൻ വ്യക്തിപരമായ വിദ്വേഷം പുലർത്തുന്നുവെന്ന് അവർ ആരോപിച്ചു. പക്ഷെ, തന്റെ ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ധനുഷ് നയൻതാരയ്‌ക്കെതിരെ കേസ് കൊടുക്കുകയും, അതുമായി മുന്നോട്ട് പോവുകയുമായിരുന്നു.


Click it and Unblock the Notifications











