'എന്റെ കുഞ്ഞുങ്ങൾ ഉറങ്ങി കിടക്കുമ്പോൾ അവരോട് പറയുന്നത് അതുമാത്രം, വിക്കിക്ക് വെറുപ്പ് കിട്ടുന്നത് ഞാൻ കാരണം'

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നാനും റൗഡി താൻ സിനിമയിൽ തുടങ്ങിയ യാത്ര എട്ട് വർഷത്തിൽ എത്തിനിൽക്കുന്നു. വിവാഹ​ത്തിനും ആറ് വർഷം മുമ്പ് താരങ്ങൾ രജിസ്റ്റർ മാരേജ് നടത്തിയിരുന്നു. പിന്നീട് ഔദ്യോ​ഗികമായി 2022ൽ വിവാഹിതരായി. വൈകാതെ വാ​ടക ​ഗർഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾക്കും ഇരുവരും ജന്മം നൽകി.

അടുത്തിടെയാണ് നയൻതാരയുടെ ജീവിതം പറഞ്ഞ ഡോക്യുമെന്ററി നയൻതാര ബിയോണ്ട് ദി ഫെയറിടെയ്ൽ പ്രേക്ഷകരിലേക്ക് എത്തിയത്. ഡോക്യുമെന്ററി വൻ ഹിറ്റായിരുന്നു. വിവാഹ​ശേഷം കുടുംബമാണ് നയൻതാരയ്ക്കെല്ലാം. നയൻതാരയ്ക്കുള്ളതിനേക്കാൾ ആരാധകർ ഇപ്പോൾ നടിയുടെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരിനും ഉലകിനുമുണ്ട്.

Nayanthara vignesh shivan

വിക്കിയുടേയും നയൻതാരയുടേയും സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും മക്കളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമാണ്. അടുത്തിടെ നയൻതാരയുടെ സിനിമ നാനും റൗഡി താനിലെ തങ്കമെ ഉന്നെ താൻ ​ഗാനം പാടുന്ന ഉയിരിന്റെയും ഉലകിന്റെയും വീഡിയോ വൈറലായിരുന്നു.

ഇപ്പോഴിതാ ഭർത്താവിനേയും മക്കളേയും കുറിച്ച് ദി ഹോളിവുഡ് റിപ്പോർട്ട് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിത പങ്കാളിയായതുകൊണ്ട് മാത്രം വലിയ രീതിയിൽ വെറുപ്പ് വിഘ്നേഷ് അനുഭവിക്കുന്നുണ്ടെന്ന് നയൻതാര പറയുന്നു. എല്ലാ വശത്ത് നിന്നും തന്റെ കുടുംബത്തിന് നേരെ ഹേറ്റ് വരുമ്പോൾ സമാധാന ജീവിതത്തെ ബാധിക്കുന്നതായും താരം പറയുന്നു. മക്കളിൽ ഉണ്ടാകണമെന്ന് താൻ ആ​ഗ്രഹിക്കുന്ന ​ഗുണങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തി.

ഹേറ്റും വിവാദങ്ങളും വിമർശനങ്ങളും ബാധിക്കാറില്ലെന്ന് പറയാനാവില്ല. ഞങ്ങളെയും ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. ഇക്കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ കണ്ടതും അനുഭവിച്ചതുമായ വ്യക്തിയാണ് ഞാൻ. എന്റെ പേരിനൊപ്പം തന്നെ എപ്പോഴും വിവാദങ്ങളും ഉണ്ടാകും.‍ കിട്ടുന്ന സ്നേഹത്തിന്റെ അതേ അളവിൽ തന്നെ ​വെറുപ്പും ലോകത്തെല്ലായിടത്ത് നിന്നുമായി എന്നിലേക്ക് വരുന്നുണ്ട്.

പക്ഷെ അതിനൊന്നും വ്യക്തമായ കാരണമില്ല. എന്നെ സ്നേഹിക്കുന്ന ഒരു വിഭാ​ഗം ഉള്ളതുപോലെ തന്നെ വെറുക്കുന്ന ഒരു വിഭാ​ഗവുമുണ്ട്. ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നതിലാണ് അവരുടെ സന്തോഷം. എന്റെ ജീവിത പങ്കാളിയായതിന്റെ പേരിൽ വിഘ്നേഷിലേക്കും ഇപ്പോൾ അത് ട്രാൻസ്ഫറാകുന്നുണ്ട്. അതിൽ എനിക്ക് എപ്പോഴും ഈ സെക്കന്റിലും കുറ്റബോധമുണ്ട്. വളരെ ദയയുള്ള വ്യക്തിയാണ് വിഘ്നേഷ്.

Nayanthara vignesh shivan

അദ്ദേഹത്തെ ചുറ്റിപറ്റി നിൽക്കുന്നവർക്ക് വേണ്ടി അദ്ദേഹം എപ്പോഴും നിൽക്കും. വിഘ്നേഷിന്റെ അത്രത്തോളം നല്ലൊരു വ്യക്തിയായി മാറാൻ എനിക്ക് കഴി‍ഞ്ഞിട്ടില്ല. എന്റെ മക്കളിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്ന ഒന്ന് ദയയാണ്. മക്കളോട് രാത്രി ​ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോകും മുമ്പ് അവരോട് ഞാൻ ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. അവർക്ക് രണ്ട് വയസ് മാത്രമെ പ്രായമുള്ളുവെന്ന് എനിക്ക് അറിയാം.

പക്ഷെ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങളോട് നമ്മൾ സംസാരിച്ചാൽ അവരുടെ ബ്രെയിനിൽ അത് പതിയുമെന്നും പിന്നീട് അവരുടെ സ്വഭാവത്തെ അത് സ്വാധീനിക്കുമെന്നും ഡോക്ടർമാർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അവർ എല്ലാത്തരത്തിലും മിടുക്കരായി വളരുമെന്ന് എനിക്കറിയാം. പക്ഷെ അതിനേക്കാൾ എല്ലാം എനിക്ക് പ്രധാനം അവർ ദയയുള്ളവരായി വളരണം എന്നതാണെന്നും നയൻതാര പറയുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X