ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില്‍ വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര

തമിഴ് പ്രേക്ഷകരുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍ താര. തമിഴില്‍ ഉയരങ്ങള്‍ കെട്ടിപ്പടുക്കുമ്പോഴും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യം നയന്‍ താര ആദ്യം അഭിനയിച്ചത് മലയാളി ആണെന്നുള്ളതാണ്. മലയാളത്തില്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍ താര ആദ്യമായി സിനിമയിലേക്ക് എത്തിയത്.

തുടര്‍ന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്ക് കൂടുമാറുന്നത്. അയ്യയായിരുന്നു ആദ്യ തമിഴ് സിനിമ. മനസിനക്കരെയിലെയും രാപ്പകലിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 2010ലാണ് നയന്‍താര സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡില്‍ അഭിനയിക്കുന്നത്.

Nayanthara

ചിത്രം ഹിറ്റ് നേടിയെന്ന് മാത്രമല്ല, നയന്‍താരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ നയന്‍താര പഴയ ഒരു അഭിമുഖത്തില്‍ പറയുന്ന വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബോഡി ഗാര്‍ഡ് കണ്ട് അമ്മ വിളിച്ചുവെന്നും അമ്മ സംസാരിക്കുമ്പോള്‍ കരഞ്ഞുവെന്നുമാണ് നയന്‍താര പറയുന്നത്. കൈരളി ടിവിക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് നയന്‍താര അമ്മയെക്കുറിച്ച് സംസാരിക്കുന്നത്.

ബോഡി ഗാര്‍ഡ് കണ്ടിട്ട് അമ്മ വിളിച്ചു. അന്ന് പടം റിലീസ് ആയിട്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു. അമ്മ വിളിച്ചിട്ട് പറഞ്ഞു, പടം വളരെ നന്നായിട്ടുണ്ട്, എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് കരച്ചില്‍ വരുന്നു. കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. എന്തുകൊണ്ടാണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് എന്നും നയന്‍താര പറഞ്ഞു.

അമ്മ ഇങ്ങനെ ഒന്നും ഒരിക്കലും റിയാക്ട് ചെയ്തിട്ടേ ഇല്ല. സാധാരണ ഫോണ്‍ ചെയ്താല്‍ നന്നായിട്ടുണ്ടെന്ന് പറയും. ഇഷ്ടമായി എന്ന് പറയും. അല്ലെങ്കില്‍ ഓക്കെ നന്നായിട്ടുണ്ട്, ഇങ്ങനെ ഒക്കെയാണ് പറയുക. അല്ലാതെ കരയുന്നു, കരച്ചില്‍ വരുന്നു എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. കുറച്ച് കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അപ്പോഴേ ഞാന്‍ വിചാരിച്ചു. ഇനി വേറൊന്നും ചിന്തിക്കേണ്ടതില്ല എന്ന്.

അമ്മയ്ക്ക് ഇഷ്ടമായി. അത്രയും ഇമോഷണല്‍ ആയി ടച്ച് ചെയ്തില്ലെങ്കില്‍ അമ്മ അങ്ങനെ പറയില്ല. അത് എനിക്ക് അത്രയും സന്തോഷമുണ്ടായിരുന്ന ഒരു സംഭവമാണ്. ബോര്‍ഡിഗാര്‍ഡ് എന്ന സിനിമ എനിക്ക് അത്രയും തന്നിട്ടുണ്ട്. ഞാന്‍ എന്തുമാത്രം ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ടോ ആ റിസള്‍ട്ട് എനിക്ക് തന്നിട്ടുണ്ട്. ആ സന്തോഷം തന്നെ വേറെയാണെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.

Nayanthara

വിവാഹിതയായ നയന്‍താര ഇപ്പോള്‍ സംവിധായകന്‍ വിഗ്നേഷ് ശിവനും മക്കള്‍ക്കുമൊപ്പം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ തന്റെ പ്രൊഫഷനും നയന്‍താര കൊണ്ടു പോകുന്നുണ്ട്. അടുത്തിടെ ബോളിവുഡില്‍ നയന്‍താര നടത്തിയ അരങ്ങേറ്റ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അന്ന പൂരണിയായിരുന്നു നയന്‍താരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണമുണ്ടായതിന് പിന്നാലെ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു. ടെസ്റ്റ്, മണ്ണാങ്കട്ടി സിന്‍സ് 1960 തുടങ്ങിയ ചിത്രങ്ങളാണ് നയന്‍താരുയടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X