ഇവർ തമ്മിലായിരുന്നോ വഴക്കും പ്രശ്നവും....; ഒരുമിച്ച് തൃഷയും നയൻതാരയും; ഗോസിപ്പുകൾക്ക് അവസാനം
തെന്നിന്ത്യൻ സിനിമാ രംഗത്തെ താരറാണിമാരാണ് നയൻതാരയും തൃഷയും. ഏകദേശം ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവർ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നയൻതാരയും തൃഷയും കരിയറിൽ ഒരുപോലെ തിളങ്ങി. ഏറെക്കാലമായി ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇപ്പോഴിതാ തൃഷയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നയൻതാര. ബോട്ട് യാത്രയിൽ നിന്നുള്ള ഫോട്ടോകളാണിവ. ഇന്റർനെറ്റിൽ ഇതിനോടകം ഈ ഫോട്ടോകൾ ചർച്ചയാകുകയാണ്.
വർഷങ്ങളായി അറിയാവുന്നവരാണെങ്കിലും നയൻതാരയും തൃഷയും തമ്മിൽ വലിയ അടുപ്പമില്ലെന്നാണ് പലരും കരുതിയത്. ഇരുവരും തമ്മിൽ സ്വരചേർച്ചയിൽ അല്ലെന്ന് പല തവണ ഗോസിപ്പുകൾ വന്നതാണ്. രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ ആരാധകർ സന്തോഷത്തിലാണ്. ഇങ്ങനെയാെരു ഫോട്ടോ പ്രതീക്ഷിച്ചില്ല, ഏറ്റവും മികച്ച റി യൂണിയൻ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

സഹപ്രവർത്തകരിൽ പലരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് തൃഷ. എന്നാൽ നയൻതാരയുമായി വലിയ അടുപ്പം കാണിച്ചിരുന്നില്ല. നയൻതാരയാണെങ്കിൽ പൊതുവെ പെട്ടെന്നാരുമായും അടുക്കുന്ന പ്രകൃതക്കാരിയല്ല. രണ്ട് പേരെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ചയും നടന്നിരുന്നു.
2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് നയൻതാരയ്ക്കൊപ്പം തൃഷയെയും പരിഗണിച്ചത്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സിനിമ സംവിധാനം ചെയ്തത്. അവസാന നിമിഷം ചിത്രത്തിൽ നിന്നും തൃഷ പിന്മാറുകയാണുണ്ടായത്. പകരം സമാന്തയാണ് ഈ സിനിമയിൽ അഭിനയിച്ചത്. പക്ഷെ കാത്ത് വാക്ക്ല രണ്ട് കാതൽ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.


Click it and Unblock the Notifications











