'ഫോട്ടോ എടുത്താൽ‌ ഞാൻ സെൽഫോൺ തകർക്കും'; നിരന്തരമായി ചിത്രങ്ങൾ പകർത്തിയ ആരാധകനോട് കയർത്ത് നയൻതാര!

ഈശ്വര ഭക്തി വളരെ അധികമുള്ള സെലിബ്രിറ്റിയാണ് നയൻതാര. ദിവസവും ക്ഷേത്ര സന്ദർശനം സാധ്യമായാൽ അത്രയും നല്ലതെന്നാണ് നടി ചിന്തിക്കാറുള്ളത്. ഇന്ത്യയിലുള്ള ഒട്ടുമിക്ക ‌ക്ഷേത്രങ്ങളും ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം സാധിക്കുമ്പോഴെല്ലാം നയൻതാര സന്ദർശിക്കാറുണ്ട്.

ഇത്തരം ക്ഷേത്ര സന്ദർശനങ്ങൾക്കായി നയൻസ് എത്തുമ്പോഴാണ് പാപ്പരാസികൾക്കും താരത്തിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും പകർത്താൻ സാധിക്കുന്നത്. ചെന്നൈയിലേക്ക് താമസം മാറിയ ശേഷമാണ് ഈശ്വരനോട് നയൻസ് കൂടുതൽ അടുത്തത്.

കേരളത്തിലെ ഒരു തനി നസ്രാണി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഡയാന കുര്യൻ തമിഴ് സിനിമകളിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് പേരും മതവും മാറിയത്.

Nayanthara

നടിയുടെ മതം മാറ്റത്തിന് പിന്നിൽ ആ കാരണം മാത്രമല്ലെന്നും മുൻ കാമുകൻ പ്രഭുദേവയുമായുള്ള പ്രണയം ശക്തമായിരുന്ന കാലത്ത് വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴാണ് നയൻസ് മതം മാറിയതെന്നും അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

ലേഡി സൂപ്പർസ്റ്റാർ ടാ​ഗ് ലഭിക്കും മുമ്പ് കുറച്ച് കാലം സിനിമകളൊന്നും ഇല്ലാതെ പൂർണമായും ഇൻഡസ്ട്രിയിൽ നിന്നും മാഞ്ഞുപോയിരുന്നു നയൻതാര. അവിടെ നിന്നാണ് താരം ഉയർത്തെഴുന്നേറ്റ് സ്വന്തം ചുമലിൽ സിനിമകളേറ്റി തിയേറ്ററിൽ എത്തിച്ച് വിജയം നേടി തുടങ്ങിയതും ആരാധകർ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കാൻ തുടങ്ങിയതും.

തന്റെ വിഷമഘട്ടത്തിൽ എപ്പോഴും തുണയും കരുത്തും പകർന്ന ഒരേ ഒരാൾ താൻ വിശ്വസിക്കുന്ന ദൈവം മാത്രമാണെന്നും അതിനാൽ തന്നെ എത്ര നന്ദി പറഞ്ഞാലും മതി‌യാകില്ലെന്നുമാണ് നയൻതാര അടുത്തിടെ തന്റെ ഭക്തിക്ക് പിന്നിലെ കാരണം വ്യക്തമാക്കി പറഞ്ഞത്.

അതേസമയം ഇപ്പോഴിതാ നയൻതാര ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോൾ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രം സന്ദർശിച്ചിരുന്നു.

നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദർശനം നടത്താൻ പോലും നയൻതാരയ്ക്ക് കഴിഞ്ഞിരുന്നില്ല. അമ്മൻ ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.

നയൻതാരയെ കാണാൻ ആരാധകർക്കൊപ്പം നിരവധി അമ്മമാരും അവിടേയും കാത്തുനിന്നിരുന്നു. ആരാധകരിൽ മിക്കവർക്കൊപ്പവും നിന്ന് മടി കൂടാതെ നയൻ‌സ് ചിത്രങ്ങൾക്ക് പോസ് ചെയ്തു. എന്നാൽ അതിനിടയിൽ കൂടിനിന്നവരിൽ ഒരു സ്ത്രീ നടിയുടെ തോളിൽ പിടിച്ചു. സംഭവം നയൻതാരയെ പ്രകോപിപ്പിക്കുകയും താരം തോളിൽ കൈയ്യിട്ട സ്ത്രീയോട് ചെറിയൊരു ദേഷ്യത്തോടെ സംസാരിക്കുയും ചെയ്തു.

Nayanthara

ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോയി ട്രെയിൻ കയറിയ നടിയെ പിന്തുടർന്ന് ആരാധകരും പാപ്പരാസികളും എത്തി. വിടാതെ തന്നെ പിന്തുടരുന്ന ക്യാമറകണ്ണുകൾ കണ്ട് കലിപൂണ്ട് നടി ​ദേഷ്യപ്പെട്ടു. വീഡിയോ പകർത്തിയ ഒരാളോട് ഫോട്ടോ എടുത്താൽ‌ താൻ സെൽഫോൺ തകർക്കുമെന്നും നയൻതാര വാണിങ് നൽകി.

ക്ഷേത്ര ദർശനത്തിൽ അനുഭവപ്പെട്ട പിരിമുറുക്കവും ജനത്തിരക്ക് കാരണവുമായിരിക്കാം നയൻതാരയ്ക്ക് ദേഷ്യം വന്നതെന്നാണ് സോഷ്യൽമീഡിയയിൽ വന്ന കമന്റുകൾ. ആരാധന കൊണ്ട് പിന്നാലെ കൂടിയവരോട് ദേഷ്യപ്പെട്ടത് ശരിയായ രീതിയല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

അടുത്തിടെ തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ പേരുകൾ നയൻതാര വെളിപ്പെടുത്തിയിരുന്നു. വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മക്കളുടെ പേരുകൾ അറിയിച്ചത്.

ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണെന്ന് വി​ഘ്നേഷ് ശിവൻ പറഞ്ഞു. പേരിലെ എൻ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്നേഷ് കുറിച്ചിരുന്നു. 2022ലായിരുന്നു നയൻതാര-വിഘ്നേഷ് വിവാ​ഹം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X