കാണിച്ചത് അഹങ്കാരമല്ലേ, ഇത്ര ആറ്റിറ്റിയൂഡിന്റെ ആവശ്യമില്ല! ആരാധകരോട് നയന്‍താരയ്ക്ക് മര്യാദയില്ലെന്ന് വിമർശനം

സൂപ്പര്‍താര പദവിയിലേക്ക് നടിമാര്‍ എത്തുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ സിനിമാ പാരമ്പര്യമൊന്നുമില്ലാതെ അഭിനയിക്കാനെത്തി സൂപ്പര്‍താരമായി മാറിയ നടിയാണ് നയന്‍താര. ഡയാന മറിയം കുര്യനായി മലയാളം സിനിമയില്‍ നിന്നും തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ കരിയര്‍ മാറി മറിയുന്നത്. പിന്നീട് ലോകം അറിഞ്ഞ മികച്ച താരസുന്ദരിമാരില്‍ ഒരാളായി നടി മാറുകയും ചെയ്തു. എല്ലാ കാര്യത്തിലും കര്‍ശനനിബന്ധനയും നിലപാടുകളുമൊക്കെ ഉണ്ടായിരുന്ന നയന്‍താര അടുത്തിടെ വ്യാപക വിമര്‍ശനങ്ങളാണ് വരുത്തി വെച്ചത്.

നാല്‍പതാമത്തെ വയസിലേക്ക് പ്രവേശിച്ചത് മുതല്‍ നയന്‍താരയ്ക്ക് കഷ്ടകാലമാണെന്ന് പറയാം. കുടുംബത്തെ കുറിച്ചും നടിയുടെ കരിയറിനെ കുറിച്ചുമൊക്കെ വളരെ മോശമായ പ്രതികരണങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അടുത്തിടെ ഒരു സിനിമയുടെ പരിപാടിയില്‍ വെച്ച് നടി മീനയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലും നയന്‍താര വിമര്‍ശനങ്ങളേറ്റ് വാങ്ങി.

nayanthara

വളരെ സാധാരണക്കാരിയെന്നും നല്ലവളെന്നുമൊക്കെ പേര് സ്വന്തമാക്കിയെങ്കിലും നയന്‍താരയ്‌ക്കെതിരെ ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അടുത്തിടെ ഫെമി നയന്‍ എന്ന പേരില്‍ നടിയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും സാധാരണക്കാരുമൊക്കെ ഈ ചടങ്ങിനെത്തി. എന്നാല്‍ വരാമെന്ന് പറഞ്ഞതിനെക്കാളും ആറ് മണിക്കൂറോളം വൈകിയാണ് നടി ഭര്‍ത്താവുമായി അവിടേക്ക് എത്തുന്നത്.

മാത്രമല്ല പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ പോലും താല്‍പര്യം കാണിച്ചതുമില്ല. ഇത്തരത്തില്‍ നയന്‍താരയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാവുകയാണ്. പരിപാടിയ്‌ക്കെത്തിയ നടി ഭര്‍ത്താവ് വിഘ്‌നേശ് ശിവനൊപ്പം ചിലരുമായി ഫോട്ടോസ് എടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മാത്രമല്ല നടിയോട് കുറച്ചൂടി നടുഭാഗത്തേക്ക് നില്‍ക്കാമോ എന്ന് ഫോട്ടോഗ്രാഫര്‍ ചോദിക്കുമ്പോള്‍ താല്‍പര്യമില്ലാത്ത രീതിയിലായിരുന്നു നയന്‍താരയുടെ പ്രതികരണം.

നിവൃത്തിക്കേട് കൊണ്ട് ഫോട്ടോയ്ക്ക് നില്‍ക്കേണ്ടി വന്നതാണെന്ന് വ്യക്തമാക്കുന്ന മുഖഭാവങ്ങളാണ് നയന്‍താരയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളിലൂടെ ആരാധകരും നയന്‍താരയുടെ അഹങ്കാരത്തെ കുറിച്ച് അഭിപ്രായപ്പെടുകയാണ്.

nayanthara

ഈ ദിവസങ്ങളില്‍ നയന്‍താര ഭയങ്കര ആറ്റിറ്റിയൂഡ് ഇടുന്നത് പോലെയാണ് പെരുമാറുന്നത്. അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പര്‍സ്റ്റാര്‍ മനസിലാക്കണം, അവരുടെ ആറ്റിറ്റിയൂഡ് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നു, താനില്ലാതെ കോളിവുഡ് ഇന്‍ഡസ്ട്രി മുന്നോട്ട് പോകില്ലെന്നാണ് അവരുടെ വിചാരം. ഭ്രാന്തന്മാരായ ആരാധകരാണ് അവര്‍ക്കുവേണ്ടി പണം പാഴാക്കുന്നത്. ശരിക്കും ഇവിടെ ധാരാളം പുതിയ നായികമാര്‍ രംഗത്ത് വരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്...

നയന്‍താരയ്ക്ക് ഇതെന്ത് പറ്റിയതാണ്, മുന്‍പൊന്നും കാണാത്തത് പോലെ പരുക്കന്‍ പെരുമാറ്റമാണ് എല്ലായിപ്പോഴും. ശരിക്കും ഇവര്‍ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. മുന്‍പ് ഇങ്ങനെ ആയിരുന്നില്ല. ഒന്നുകില്‍ തലക്കനം, അല്ലെങ്കില്‍ താനെന്തോ വലിയ ആളായെന്ന തോന്നല്‍. ഇത് രണ്ടും നടിയ്ക്ക് ദോഷം ചെയ്യുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

മൂക്കുത്തി അമ്മന്‍ 2 എന്ന സിനിമയാണ് നയന്‍താരയുടെ പുതിയ ചിത്രം. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ നടി മീനയെ അവഗണിച്ചെന്ന് ചൂണ്ടി കാണിച്ച് അടുത്തിടെ വ്യാപകമായ സൈബര്‍ ആക്രമണവും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അതുപോലെ തന്നെ ഇനിയാരും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന അഭ്യര്‍ഥനയും നയന്‍താര മുന്നോട്ട് വെച്ചത് പരിഹാസങ്ങള്‍ക്ക് കാരണമായി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X