വീണ്ടും ദേവിയാകാൻ നയൻതാര; പക്ഷെ നായകനും സംവിധായകനും തൃഷയ്ക്കൊപ്പം; താര റാണിമാരിൽ ആര് വിജയിക്കും?
തെന്നിന്ത്യയിലെ താര റാണിയായ നയൻതാരയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. ശ്രദ്ധാ പൂർവമാണ് നടി ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതെന്നാണ് വിവരം. കാരണം അടുത്തിടെ പുറത്തിറങ്ങിയ നയൻതാരയുടെ മിക്ക സിനിമകളും പരാജയപ്പെട്ടു. കരിയറിൽ ഒരു ഹിറ്റ് സിനിമ നടിക്കിപ്പോൾ അനിവാര്യമാണ്. നയൻതാരയുടെ താരമൂല്യം ഇടിയുന്നതിനിടെ നടി തൃഷ കരിയറിൽ മുന്നേറുകയാണ്. ബിഗ് ബജറ്റ് സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
നിർമാതാക്കൾക്കും സംവിധായകർക്കും പ്രിയങ്കരിയായിക്കൊണ്ടിരിക്കുകയാണ് തൃഷയിപ്പോൾ. അനാവശ്യ നിബന്ധനകളില്ല എന്നതാണ് ഇതിന് പ്രധാന കാരണം. വലിയ താരമാണെങ്കിലും ഷൂട്ടിംഗുമായി സഹകരിക്കുന്നു. പ്രൊമോഷന് മടിക്കാതെ എത്തുന്നു, സിനിമ അവസാനിക്കും വരെ ഒപ്പം നിൽക്കാൻ തൃഷ തയ്യാറാണ്. എന്നാൽ പരാജയത്തിന് മുകളിൽ പരാജയം വന്നിട്ടും നയൻതാരയ്ക്ക് നിബന്ധനകൾ ഏറെയാണ്. കുട്ടികൾ കൂടി വന്നതോടെ ഇവ കൂടി. കുട്ടികളെ നോക്കാൻ സ്റ്റാഫുകൾ ഉണ്ടെങ്കിലും നടിയുടെ ശ്രദ്ധ ഇതിലേക്കും വേണം.

ഷൂട്ടിംഗ് സമയത്തിൽ താരത്തിനുള്ള നിബന്ധനകൾ കൂടിയിട്ടുണ്ടെന്നാണ് വിവരം. ഇത്രയും നിബന്ധനകളുള്ള സാഹചര്യത്തിൽ നയൻതാരയ്ക്ക് ലഭിക്കേണ്ട പല ഓഫറുകളും തൃഷയിലേക്ക് എത്തുന്നു എന്നാണ് തമിഴകത്തെ സംസാരം. ഇപ്പോഴിതാ നയൻതാരയുടെ പുതിയ സിനിമയുടെ വിവരമാണ് പുറത്ത് വരുന്നത്. മുക്കുത്തിഅമ്മൻ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിലും നയൻതാരയായിരുന്നു നായിക.
ആർജെ ബാലാജി, എൻജെ ശരവണൻ എന്നിവരാണ് ഒന്നാം ഭാഗം സംവിധാനം ചെയ്തത്. ആർജെ ബാലാജിയാണ് ചിത്രത്തിലെ നായക വേഷം ചെയ്തതും. എന്നാൽ രണ്ടാം ഭാഗത്തിൽ ആർജെ ബാലാജിയുണ്ടോ എന്ന് വ്യക്തമല്ല. റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു സിനിമയുടെ തിരക്കിലാണ് ആർജെ ബാലാജി. പുതിയ ചിത്രത്തിൽ ദേവിയുടെ വേഷം ചെയ്യാൻ തൃഷയെ ആർജെ ബാലാജി സമീപിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

മുക്കുത്തി അമ്മനിൽ നയൻതാരയും ദേവിയുടെ വേഷമാണ് ചെയ്യുന്നത്. രണ്ട് പേരും ദേവിയുടെ വേഷത്തിലെത്തുമ്പോൾ ആരെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. തൃഷയും നയൻതാരയും തമ്മിൽ മത്സരമുണ്ടെന്നും ശത്രുതയിലാണെന്നും നേരത്തെ ഗോസിപ്പുകൾ വന്നിട്ടുണ്ട്.
വർഷങ്ങളായി ഒരേ ഇൻഡ്സ്ട്രിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ അടുത്ത സുഹൃത്തുക്കളല്ല. തമിഴ് സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനം രണ്ട് പേർക്കുമുണ്ട്. ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് കടന്ന് വന്നവരാണ് ഇരുവരും. രണ്ട് പേരെയും നായികമാരാക്കിക്കൊണ്ട് ഒരു ചെയ്യാൻ അണിയറയിൽ നേരത്തെ ചർച്ച നടന്നിരുന്നു. കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് ഇവരെ പരിഗണിച്ചത്. എന്നാൽ തൃഷ ഈ സിനിമയിൽ നിന്ന് പിന്മാറി. പകരം സമാന്തയെത്തി.
നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. വരും സിനിമകളുടെ വിജയ പരാജയങ്ങൾ നയൻതാരയ്ക്കും തൃഷയ്ക്കും നിർണായകമാണ്. തനിക്ക് പ്രാധാന്യമുള്ള സിനിമകൾ മാത്രമാണ് നയൻതാര തെരഞ്ഞെടുക്കുന്നതിൽ ഭൂരിഭാഗവും. എന്നാൽ തൃഷ താൻ മുന്നിൽ നിൽക്കുന്ന സിനിമ എന്നതിനപ്പുറം കഥാപാത്രത്തിനാണ് പ്രാധാന്യം നൽകുന്നത്.


Click it and Unblock the Notifications