പ്രായം നാൽപത് ആകും മുമ്പ് വരുമാന സ്രോതസ്സുകളെല്ലാം ഉറപ്പാക്കി; ഇനി പുതിയ ചുവട് വെപ്പിലേക്ക് നയൻതാര

തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കരിയർ ​ഗ്രാഫാണ് നയൻതാരയുടേത്. നയൻതാരയ്ക്ക് മുമ്പോ ശേഷമോ ഇത്രയും വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞ ന‌ടിമാരില്ല. ആരാധകരുടെ പ്രശംസയ്ക്ക് എതിരഭിപ്രായങ്ങൾ വരാറുണ്ടെങ്കിലും എല്ലാ വശവും പരിശോധിക്കുമ്പോൾ നയൻതാരയുടെ വിജയ​ഗാഥയ്ക്ക് പ്രത്യേകതയുണ്ട്. സാവിത്രി മുതൽ ഇങ്ങോട്ട് അതുല്യരായ പല നടിമാരെയും തെന്നിന്ത്യൻ സിനിമാ ലോകം കണ്ടിട്ടുണ്ട്. എന്നാൽ ഇവരിൽ മിക്കവർക്കും കരിയറിലെ പ്രശസ്തിക്കപ്പുറം ജീവിതം കൈ വിട്ട് പോയിട്ടുണ്ട്.

തുടക്ക കാലത്തെ പേരും പ്രശസ്തിയുമൊന്നും ഇവർക്ക് നിലനിർത്താനും കഴിഞ്ഞില്ല. എന്നാൽ നയൻതാര തന്റെ വ്യക്തി ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യം കൊടുത്തു. ഒരു ഹീറോയുടെയോ സംവിധായകന്റെയോ നിഴലിൽ നിൽക്കാൻ നയൻതാര തയ്യാറായില്ല. മിക്ക നടിമാരും കൊതിക്കുന്നതാണ് സംവിധായകൻ മണിരത്നം ചിത്രത്തിൽ അവസരം. എന്നാൽ പ്രതിഫലത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്ത നയൻതാര ഈ അവസരം വേണ്ടെന്ന് വെച്ചു.

Nayanthara

12 കോടി രൂപയാണ് നടി ആവശ്യപ്പെട്ട പ്രതിഫലം. ഈ തുക നൽകാൻ നിർമാതാക്കൾ തയ്യാറായില്ല. ഇതോടെയാണ് പകരം തൃഷയെ നായികയാക്കിയതെന്നാണ് പുറത്ത് വന്ന വിവരം. വലിയ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടെങ്കിലും മികച്ച സിനിമകൾ ഇപ്പോഴും നയൻതാരയെ തേടിയെത്തുന്നുണ്ട്. സിനിമയ്ക്കൊപ്പം തന്റെ ബിസിനസ് ശൃംഖലയും വളർത്തുകയാണ് നയൻതാരയിപ്പോൾ.

ഒന്നിലേറെ ബിസിനസ് സംരഭങ്ങൾക്ക് നടി തുടക്കം കുറിച്ചു. ഇതിലേറ്റവും പ്രധാനപ്പെട്ടത് 9 സ്കിൻ എന്ന ബ്യൂട്ടി ബ്രാൻ‍ഡാണ്. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. താരം സംവിധാനത്തിലേക്കും ചുവട് വെക്കാനൊരുങ്ങുന്നെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

Nayanthara

പുതിയ തുടക്കങ്ങളുടെ മാന്ത്രികതയിൽ വിശ്വസിക്കുക എന്ന് കുറിച്ച് കൊണ്ട് ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന ഫോട്ടോയാണ് നയൻതാര പങ്കുവെച്ചത്. സംവിധായികയാകുകയാണോ എന്ന് പോസ്റ്റിന് താഴെ നിരവധി പേർ ചോദിക്കുന്നുണ്ട്. നിലവിൽ സിനിമകളുടെ തിരക്കിലാണ് നടി. ഇതിനൊപ്പം ബിസിനസ് കാര്യങ്ങളും നോക്കുന്നു. സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിന്റെ കാര്യങ്ങളും നോക്കാനുണ്ട്.

ഇതിന് പുറമെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. ഇതിനിടെയാണ് നടി സംവിധാനത്തിലേക്ക് തിരിക്കുന്നെന്ന വാർത്ത പുറത്ത് വരുന്നത്. എല്ലാ കാര്യങ്ങൾക്കും നടിക്ക് എങ്ങനെ സമയം കണ്ടെത്താൻ കഴിയുന്നു എന്നാണ് ആരാധകരുടെ ചോദ്യം. കുടംബ ജീവിതത്തിലേക്ക് കടന്ന ശേഷം പൊതുവെ കരിയറിലെ തിരക്കുകൾ കുറയുന്നതാണ് പതിവെങ്കിൽ നയൻതാരയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്.

വിവാഹശേഷവും നടി തന്റെ പ്രൊഫഷന് വലിയ പ്രാധാന്യം നൽകുന്നു. ഭർത്താവ് വിഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കൂടുതൽ​ ​ഗൗരവമായെടുത്തതെന്ന് നയൻതാര മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാ രം​ഗത്ത് ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുള്ളതാണ് പല മേഖലകളിൽ കൈ വെക്കാൻ നയൻതാരയെ തുണയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടിക്ക് 39 വയസ് പൂർത്തിയായത്.

കുടുംബത്തോടൊപ്പം പിറന്നാൾ ദിനം ആഘോഷിക്കുകയും ചെയ്തു. നാൽപതിനോട് അടുത്തിരിക്കുന്ന നയൻതാര അഭിനയത്തിനപ്പുറം തന്റെ മറ്റ് വരുമാന വരുമാനസ്രോതസുകളെല്ലാം ഇതിനകം ഉറപ്പ് വരുത്തി എന്നതും എടുത്ത് പറയേണ്ടതാണ്. ഇതിനിടെയാണ് സംവിധാനത്തിലേക്കും താരം കാലെടുത്ത് വെക്കുന്നത്. ജവാൻ, ഇരവൈൻ എന്നിവയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X