For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയ്ക്ക് പിറന്നാള്‍ സര്‍പ്രൈസൊരുക്കി വിഘ്‌നേഷ്! ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസാപ്രവാഹം! കാണൂ!

  |

  തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയുടെ പിറന്നാളാണ് നവംബര്‍ 18ന്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. തിരുവല്ലക്കാരിയായ താരത്തിന് തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അയ്യയിലൂടെയായിരുന്നു താരം തമിഴില്‍ തുടക്കം കുറിച്ചത്. ലക്ഷ്മിയിലൂടെയായിരുന്നു താരം തെലുങ്കിലേക്കെത്തിയത്. അന്യഭാഷയില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതോടെ താരം മലയാളത്തിലെ അതിഥിയായി മാറുകയായിരുന്നു.

  മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മി! മകളുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി കാവ്യയും ദിലീപും! കാണൂ!

  ലേഡി സൂപ്പര്‍ സ്റ്റാറെന്നും നയന്‍സെന്നുമൊക്കെയാണ് താരത്തെ വിളിക്കാറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട്. ഇത്തവണത്തെ പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കുന്നതും വിഘ്‌നേഷായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും എന്നാണ് വിവാഹം ചെയ്യുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരേയും അറിയിച്ചതിന് ശേഷമേ അത് സംഭവിക്കൂവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. നയന്‍,ിന് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ദുല്‍ഖറിനോട് അസൂയ! ഉണ്ണി മുകുന്ദാ വല്ലതും അറിയുന്നുണ്ടോ? ടൊവിനോ തോമസിന്‍റെ തുറന്നുപറച്ചില്‍! കാണൂ!

  നയന്‍താരയ്ക്ക് പിറന്നാള്‍

  നയന്‍താരയ്ക്ക് പിറന്നാള്‍

  മലയാളത്തിലൂടെ തുടക്കം കുറിച്ച താരമാണെങ്കിലും ഇന്നിപ്പോള്‍ ഭാഷാഭേദമന്യേ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് താരം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റേതായ നിലപാടുകള്‍ സ്വീകരിച്ചാണ് താരം മുന്നേറുന്നത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. 34കാരിയായിരിക്കുകയാണ് ഈ താരം. ഇത്തവണത്തൈ പിറന്നാളാഘോഷം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പിറന്നാളിനോടനുബന്ധിച്ച് സൈരാ നരസിംഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  സെലക്റ്റീവാണ്

  സെലക്റ്റീവാണ്

  കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്റ്റീവാണ് നയന്‍താര. തമിഴിലും തെലുങ്കിലും മുന്നേറുന്നതിനിടയിലും മലയാളത്തിലും താരമെത്താറുണ്ട്. അജിത്ത് ചിത്രമായ വിശ്വാസമാണ് ഇനി താരത്തിന്റെതായി തിയേറ്ററുകളിലേക്കെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയില്‍ നായികയായി എത്തുന്നതും താരമാണ്. കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ താരം അഭിനയിക്കാന്‍ തയ്യാറാവാറുള്ളൂ. സിനിമയില്‍ ്അഭിനയിക്കുന്നതോടെ തന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് നയന്‍സ്. പ്രമോഷന്‍ പരിപാടികളിലൊന്നും താരമെത്താറില്ല.

   പവര്‍ഫുള്‍ ലേഡി

  പവര്‍ഫുള്‍ ലേഡി

  വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും ഒരുപോലെ തിരിച്ചടികള്‍ നേരിട്ടപ്പോഴും ശക്തയായി തിരിച്ചെത്തിയിരുന്നു ഈ താരം. താനുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താരം പ്രതികരിക്കാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. പാപ്പരാസികള്‍ വിടാതെ പിന്തുടരുമ്പോളും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും താരം പ്രതികരിക്കാറില്ല. ഈ ശൈലി തന്നെയാണ് താരത്തെ വ്യത്യസ്തയാക്കി നിര്‍ത്തുന്നത്.

   മോഹന്‍ലിനും മമ്മൂട്ടിക്കുമൊപ്പം

  മോഹന്‍ലിനും മമ്മൂട്ടിക്കുമൊപ്പം

  ജയറാമിന്റെ നായികയായി തുടക്കം കുറിച്ച നയന്‍സിന് തമിഴകത്ത് എത്തിയപ്പോഴും മുന്‍നിര താരങ്ങള്‍ക്കൊപ്പം അ്ഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഗ്ലാമറസ് പ്രദര്‍ശനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് ഈ താരം. നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ അനിയത്തിയായാണ് താരമെത്തിയത്. വിസ്മയത്തുമ്പത്തിലൂടെ അദ്ദേഹത്തിന്റെ നായികയായും താരമെത്തിയിരുന്നു. പുതിയ നിയമം, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ തസ്‌കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു താരമെത്തിയത്.

  തമിഴകത്തേക്ക്

  തമിഴകത്തേക്ക്

  അയ്യ എന്ന സിനിമയിലൂടെയായിരുന്നു നയന്‍താര തമിഴിലേക്കെത്തിയത്. ശരത് കുമാറായിരുന്നു ചിത്രത്തിലെ നായകന്‍. ഇറക്കം കുറഞ്ഞ വസ്ത്രവും ചൂടന്‍ രംഗങ്ങളുമൊക്കെയുള്ള ചിത്രമായിരുന്നു അത്. പിന്നീട് രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലാണ് താരമെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തമിഴ് പ്രേക്ഷകര്‍ വളരെ പെട്ടെന്ന് താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു നയന്‍സ്.

  ചിമ്പുവുമായുള്ള പ്രണയം

  ചിമ്പുവുമായുള്ള പ്രണയം

  വല്ലഭന്‍ എന്ന സിനിമയിലൂടെയായിരുന്നു ചിമ്പുവും നയന്‍സും ഒരുമിച്ചെത്തിയത്. ചിമ്പുവിന്റെ ചുണ്ട് കടിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഗ്ലാമറസ് രംഗങ്ങളുമായെത്തിയ സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. പൊതുവേദികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താറുണ്ടായിരുന്നു.

  പ്രണയം തകര്‍ന്നു

  പ്രണയം തകര്‍ന്നു

  സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നതോടെ താരത്തിന്റെ സിനിമാജീവിതവും പ്രതിസന്ധിയിലാവുകയായിരുന്നു. സിനിമയില്‍ നിന്നും താരം പുറത്താവുമെന്ന സ്ഥിതിയായിരുന്നു അന്നത്തേത്. അതിനിടയിലാണ് ചിമ്പുവുമായുള്ള പ്രണയം തകര്‍ന്നത്. സിനിമാജീവിതത്തിലെ തളര്‍ച്ച വ്യക്തി ജീവിതത്തെയും ബാധിച്ചിരുന്നു. അവിടെയും തളര്‍ന്നിനില്‍ക്കാതെ ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം.

  ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലേക്ക്

  മലയാളത്തിലേക്ക്

  സിദ്ദിഖ് സംവിധാനം ചെയ്ത ബോര്‍ഡിഗാര്‍ഡിലൂടെയായിരുന്നു താരം പിന്നീട് തിരിച്ചെത്തിയത്. മികച്ച അഭിപ്രായം ലഭിച്ച സിനിമ ബോക്‌സോഫീസിലും വിജയിച്ചിരുന്നു. കോളേജ് പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമയിലെ അഭിനയവും ദിലീപുമായുള്ള കെമിസ്ട്രിയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്നായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

  പ്രഭുദേവയുമായുള്ള പ്രണയം

  പ്രഭുദേവയുമായുള്ള പ്രണയം

  ചിമ്പുവുമായുള്ള പ്രണയം തകര്‍ന്ന് അധികനാള്‍ പിന്നിടുന്നതിനിടയിലാണ് താരം പ്രഭുദേവയുമായി പ്രണയത്തിലായത്. പ്രഭുദേവയുടെ പേര് കൈയ്യില്‍ പച്ചകുത്തിയിരുന്നു. പൊതുവേദികളില്‍ ഇരുവരും ഒരുമിച്ചെത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹിതനായിരുന്ന പ്രഭുദേവയുമായുള്ള ബന്ധം രൂക്ഷവിമര്‍ശനത്തിനുമിടയാക്കിയിരുന്നു.

  അതും അവസാനിപ്പിച്ചു

  അതും അവസാനിപ്പിച്ചു

  നയന്‍താരയുമായി പ്രഭുദേവ പ്രണയത്തിലാണെന്നും കുടുംബ ജീവിതം തകരുന്നുവെന്നും വ്യക്തമാക്കി മുന്‍ഭാര്യയായ ലത കോടതിയെ സമീപിച്ചിരുന്നു. തമിഴ് സംസ്‌കാരത്തിന് താരം കളങ്കം വരുത്തിയെന്നാരോപിച്ച് താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് താരം ആ ബന്ധം ഉപേക്ഷിച്ചത്. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും വലിയ വെല്ലുവിളികള്‍ നേരിട്ടപ്പോഴും ആത്മധൈര്യം കൈവിടാതെ മുന്നേറുകയായിരുന്നു താരം.

  വിഘ്‌നേഷുമായുള്ള പ്രണയം

  വിഘ്‌നേഷുമായുള്ള പ്രണയം

  യുവസംവിധായകനായ വിഘ്‌നേഷ് ശിവനും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പൊതുവേദികളിലും മറ്റ് പരിപാടികളിലുമൊക്കെ ഇരുവരും ഒരുമിച്ചെത്താറുണ്ട്. നയന്‍താര എന്ന സുഹൃത്തിനെക്കുറിച്ച് സംവിധായകന്‍ നിരവധി തവണ വാചാലനായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Happy Birthday Nayanthara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X