For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതനടക്കമുള്ള നടന്മാരെ പ്രണയിച്ചു, മതം മാറി; നടി നയന്‍താരയുടെ മനംകവര്‍ന്ന നടന്മാര്‍ ഇവരാണ്

  |

  തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. ഈ വര്‍ഷം വിവാഹം കഴിക്കുകയും രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവുകയുമൊക്കെ ചെയ്തതിനാല്‍ നയന്‍താരയ്ക്കിത് സന്തോഷത്തിന്റെ നാളുകളാണ്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നയന്‍താരയ്ക്ക് ഏറ്റവും മനോഹരമായ വര്‍ഷം ഇതാണെന്ന് ഉറപ്പിച്ച് പറയാം.

  ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ പേജുകളിലൂടെ നയന്‍താരയെ ചുറ്റിപ്പറ്റിയുള്ള പലതരം കഥകള്‍ പ്രചരിക്കുകയാണ്. വിഘ്‌നേശ് ശിവന്‍ ഭര്‍ത്താവായി വരുന്നതിന് മുന്‍പ് നടിയുടെ ജീവിതത്തില്‍ പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തിയ ചില ലവ് സ്റ്റോറികള്‍ വായിക്കാം...

  Also Read: റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍

  സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്താണ് നയന്‍താര നടന്‍ സിമ്പുവുമായി ഇഷ്ടത്തിലാവുന്നത്. 2006 ല്‍ പുറത്തിറങ്ങിയ വല്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഏറെ കാലം ഇരുവരും പ്രണയിച്ചിരുന്നെങ്കിലും ആ ബന്ധം പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ ബ്രേക്കപ്പിന് പിന്നാലെ സിമ്പുവിന്റെ കൂടെയുള്ള നടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയലിലൂടെ പുറത്ത് വന്നിരുന്നു.

  Also Read: ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള; മോനെ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു!

  നടനും നര്‍ത്തകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതോടെയാണ് സിമ്പുവുമായി അകന്നതെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രഭുദേവയുമായി ശക്തമായ പ്രണയമാണ് നടിയ്ക്കുണ്ടായത്. 2009 ലാണ് വില്ലു എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും താരങ്ങള്‍ അടുപ്പമാവുന്നത്. നയന്‍താരയുമായി ഇഷ്ടത്തിലാവുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു. എങ്കിലും ഇദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാന്‍ നടി ആഗ്രഹിച്ചു.

  അക്കാലത്ത് തന്നെ നയന്‍താര ഹിന്ദു മതത്തിലേക്ക് മതം മാറുകയും ചെയ്തതായി വിവരമുണ്ട്. രണ്ടാമത്തെ പ്രണയമാണ് നയന്‍താരയെ വിവാദങ്ങളിലേക്ക് എത്തിച്ചത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്നും കുടുംബം തകര്‍ത്തത് നയന്‍താരയാണെന്നും ആരോപിച്ച് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നിരുന്നു. നടിയെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ തല്ലുമെന്ന് വരെ ലത പറഞ്ഞത് വലിയ വാര്‍ത്തയായി. ഇത്രയെല്ലാം വിവാദമുണ്ടാക്കിയതിന് ശേഷം നയന്‍താര പ്രഭുദേവയുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു.

  നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് വിഘ്‌നേശ് ശിവനെ കാണുന്നതും താരങ്ങള്‍ ഇഷ്ടത്തിലാവുന്നതും. ആറേഴ് വര്‍ഷത്തോളം പ്രണയിച്ചിരുന്ന താരങ്ങള്‍ വൈകാതെ രജിസ്റ്റര്‍ മ്യാരേജ് നടത്തി. ഇക്കാര്യം വളരെ രഹസ്യമായി തന്നെ സൂക്ഷിച്ചു. ഒടുവില്‍ 2022 ജൂണ്‍ ഒന്‍പതിന് പൊതുസമൂഹത്തെ അറിയിച്ച് കൊണ്ടൊരു കല്യാണം നടത്തുകയായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളുമായി. വാടകഗര്‍ഭപാത്രത്തിലൂടെ താരദമ്പതിമാര്‍ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് ജന്മം കൊടുത്തത്.

  ജീവിതത്തില്‍ വലിയ വിമര്‍ശനങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ലേഡീ സൂപ്പര്‍സ്റ്റാറായി വളരാന്‍ നയന്‍താരയ്ക്ക് സാധിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ ചെയ്യുകയും അതെല്ലാം കോടികള്‍ സമ്പാദിക്കുന്ന ബ്ലോക്ബസ്റ്ററാക്കി മാറ്റുകയും ചെയ്യുന്നതാണ് നയന്‍താരയുടെ പ്രത്യേകത.

  English summary
  Nayanthara Turns 38: When The lady Superstar Opens Up About The Love Failures. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X