വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; അക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലേ?; താര ദമ്പതികളോട് ചോദ്യം

തെന്നിന്ത്യൻ താരറാണിയായ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും കഴിഞ്ഞ ദിവസമാണ് ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷിച്ചത്. സഹപ്രവർത്തകരും ആരാധകരും താര ദമ്പതികൾക്ക് ആശംസകളുമായെത്തി. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേശ് വിവാഹ വാർഷിക ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചു. വിഘ്നേശിന്റെ സർപ്രെെസിൽ കണ്ണ് നിറഞ്ഞ നയൻതാരയെ ഒരു വീഡിയോയിൽ കാണാം.

ഏറെനാളത്തെ പ്രണയത്തിനാെടുവിലാണ് നയൻസും വിഘ്നേശും വിവാഹിതരായത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇവർ പ്രണയത്തിലാവുകയായിരുന്നു. സംവിധായകനെന്ന നിലയിൽ വിഘ്നേശിന്റെ കരിയറിൽ വഴിത്തിരവായ സിനിമയാണ് നാനും റൗഡി താൻ. സിനിമയിൽ നായികയായ നയൻതാരയെ വിഘ്നേശ് ജീവിതത്തിലും നായികയാക്കി.

Nayanthara

2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നെന്ന സന്തോഷ വാർത്തയും താര ദമ്പതികൾ അറിയിച്ചു. വാട​ക ​ഗർഭധാരണം വഴിയാണ് വിഘ്നേശും നയൻസും കുഞ്ഞുങ്ങളെ സ്വീകരിച്ചത്. ഉയിർ, ഉലകം എന്നിങ്ങനെ മക്കൾക്ക് പേരും നൽകി. മക്കൾ ജനിച്ച ശേഷം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോവുകയാണ് താര ദമ്പതികൾ. ജവാൻ എന്ന സിനിമയിലാണ് നയൻതാരയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മറ്റ് സിനിമകളും ചർച്ചയിലുണ്ട്.

ഒന്നാം വിവാഹവാർഷിക ദിനത്തിൽ നയൻസിനോടും വിഘ്നേശിനോടും തങ്ങളുടെ പരിഭവം പങ്കുവെക്കുകയാണ് ആരാധകർ. ഒരു വർഷം മുമ്പ് നടന്ന വിവാഹത്തിന്റെ വീഡിയോ ഇതുവരെ പുറത്ത് വിട്ടില്ലെന്നാണ് ആരാധകരുടെ പരാതി. നെറ്റ്ഫ്ലിക്സാണ് നയൻസ്-വിഘ്നേശ് വിവാഹത്തിന്റെ വീഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. നയൻതാര: ബിയോണ്ട് ദ ഫെയറിടെയ്ൽ എന്ന പേരിലിറങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് മക്കൾ പിറന്നു, എന്നിട്ടും വിവാഹ വീഡിയോ പുറത്ത് വന്നില്ലെന്നത് ആശ്ചര്യപ്പെടുത്തെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

വിവാഹ ദൃശ്യങ്ങളുടെ സ്ട്രീമിം​ഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് നൽകിയതിനാൽ ഈ ദൃശ്യങ്ങൾ പുറത്ത് വിടാൻ നയൻതാരയ്ക്കോ വിഘ്നേശിനോ കഴിയില്ല. വിവാഹത്തിന്റെ ചില ഫോട്ടോകൾ മാത്രം വിഘ്നേശ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ നെറ്റ്ഫ്ലിക്സ് എതിർപ്പറിയിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്.

Nayanthara

നടി ഹൻസിക മോട്വാണിയുടെ വിവാഹ വീഡിയോയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് വാങ്ങിയത്. നയൻതാരയുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമായിരുന്നു ഹൻസികയുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ വീഡിയോ ഹോട്സ്റ്റാർ പുറത്ത് വിടുകയും ചെയ്തു. എന്നാൽ നയൻതാരയുടെ വിവാഹ വീഡിയോയ്ക്ക് മാത്രം എന്താണിത്ര താമസമെന്നാണ് ആരാധകരുടെ ചോദ്യം.

വിവാഹ വാർഷിക ദിനത്തിൽ വിഘ്നേശ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. വിവാഹം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നെന്നാണ് വിഘ്നേശ് പറഞ്ഞത്. കരിയറിൽ തിരിച്ചടികൾ നേരിട്ട വർഷമാണ് കടന്ന് പോയത്. കുടുംബത്തിന്റെ പിന്തുണയാണ് ഈ സമയത്ത് തനിക്ക് ആശ്വാസമായതെന്ന് വിഘ്നേശ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്ന നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വിഘ്നേശിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. ​

കണക്ട് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജവാനിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഷാരൂഖ് ഖാനും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അറ്റ്ലിയാണ് സംവിധായകൻ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X