For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയും കുടുംബിനിയായോ? കാമുകനൊപ്പം വിഷു ആഘോഷിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍! ചിത്രം പുറത്ത്, കാണൂ

  |

  കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. എന്നാല്‍ ആരാധകര്‍ കാത്തിരുന്നൊരു വിവാഹം സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹത്തിന് വേണ്ടിയായിരുന്നു. ഒരുപാട് കാലമായി പല താരങ്ങളുമായി നയന്‍സ് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.

  എന്നാല്‍ നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനും നയന്‍സും വിവാഹിതരാകാന്‍ പോവുന്നതായി പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ വിവാഹത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞിട്ടില്ല. എങ്കിലും വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഇരുവരും ഒന്നിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ വിഷു ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വിഘ്‌നേശ് പുറത്ത് വിട്ടിരിക്കുകയാണ്.

   വിക്കിയും നയന്‍സും

  വിക്കിയും നയന്‍സും

  തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇരുവരും തമ്മിലുള്ള പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സത്യമാണെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുവേദിയില്‍ ഒന്നിച്ചെത്തിയും വിദേശത്തേക്ക് അവധി ആഘോഷിക്കാന്‍ പോവുന്ന യാത്രകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്കുവച്ചെ് കൊണ്ട് തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പറയാറുണ്ട്. നയന്‍സിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതും അടുത്തിടെ വനിതാ ദിനത്തില്‍ നയന്‍താരയെ കുറിച്ച് വിഘ്‌നേശ് പറഞ്ഞ കാര്യങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  വിഷു ആഘോഷിക്കുന്നു

  ഏപ്രില്‍ പതിനാലിന് തമിഴ്‌നാടിന്റെ പുതുവത്സരമാണ്. പതിനാലും പതിനഞ്ചും കേരളത്തില്‍ വിഷു ആഘോഷവും. ഈ രണ്ട് വിശേഷ ദിവസങ്ങളും വിഘ്‌നേശും നയന്‍താരയും ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. ഇന്‍സ്റ്റാഗ്രം പേജിലൂടെ നയന്‍താരയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം താരം തന്നെയാണ് പുറത്ത് വിട്ടത്. വിഘ്‌നേശിന്റെ അമ്മ, സഹോദരി, എന്നിവര്‍ക്കൊപ്പം എന്റെ കാതല്‍, സ്‌നേഹം എന്നിങ്ങനെ പറഞ്ഞാണ് നയന്‍സിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

   നയന്‍സ് വിവാഹിതയായി

  നയന്‍സ് വിവാഹിതയായി

  കൈനിറയെ സിനിമകളുമായി തിരക്കിലാണ് നയന്‍താര. അതിനൊപ്പം നയന്‍താരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. പ്രഭുദേവയുമായി ഉണ്ടായിരുന്ന ബന്ധം പിരിഞ്ഞതിന് ശേഷമായിരുന്നു സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍സും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ഒരു പൊതുവേദിയില്‍ അവാര്‍ഡ് വാങ്ങുന്നതിനിടെ തനിക്ക് പിന്തുണ നല്‍കിയവരുടെ കൂട്ടത്തില്‍ പ്രതിശ്രുത വരന്റെ പിന്തുണയെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെ നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പിലാണ് ആരാധകര്‍.

   സര്‍പ്രൈസ് ഒരുക്കുന്ന കാമുകന്‍

  സര്‍പ്രൈസ് ഒരുക്കുന്ന കാമുകന്‍

  നയന്‍സിനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാന്‍ വിഘ്‌നേശ് ശിവന് മടിയില്ല. നേരത്തെ നയന്‍താരയുടെ വാലന്റ്‌റൈന്‍സ് ദിനത്തിലും പിറന്നാളിനുമെല്ലാം കാമുകിയ്ക്കായി സര്‍െ്രെപസ് ഒരുക്കി വിഘ്‌നേശ് ശിവന്‍ ഞെട്ടിച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നയന്‍താര തന്റെ ലോകസുന്ദരിയാണെന്നാണ് വിഘ്‌നേഷ് വിശേഷിപ്പിച്ചത്. നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല. വനിതാദിനാശംസകള്‍ എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ള കരുത്തായ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നും താരം പറഞ്ഞിരുന്നു.

   മലയാളത്തിന്റെ പ്രിയ നായിക

  മലയാളത്തിന്റെ പ്രിയ നായിക

  സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ നയന്‍താര മലയാളത്തിലൂടെയായിരുന്നു ആദ്യമായി സിനിമയിലഭിനയിച്ച് തുടങ്ങുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു നയന്‍സിന്റെ ആദ്യ സിനിമ. ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം സ്വന്തമാക്കുക മാത്രമല്ല നയന്‍താരയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, മമ്മൂട്ടിയ്‌ക്കൊപ്പം രാപ്പകല്‍, തസ്‌കരവീരന്‍ എന്നീ സിനിമകളിലും അഭിനയിച്ച നടി തമിഴിലേക്ക് ചുവടുമാറി. നയന്‍താരയുടെ ആ യാത്ര പില്‍ക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയായിരുന്നു.

   നായകനില്ലാതെ സിനിമ ഹിറ്റാക്കുന്നു

  നായകനില്ലാതെ സിനിമ ഹിറ്റാക്കുന്നു

  സിനിമ പുരുഷ കേന്ദ്രീകൃതമായ മേഖലയാണെന്ന് പറയുമ്പോഴും നായകന്മാരില്ലാതെ സിനിമ വിജയിപ്പിക്കുന്നതാണ് നയന്‍സിന്റെ മാജിക്. അടുത്ത കാലത്തായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെയും നയന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ജയ് സിംഹ, കോലമാവ് കോകില, ഇമൈയ്ക നൊടികള്‍, തുടങ്ങി മൂന്ന് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്. വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് സംവിധാനം.

  English summary
  Nayanthara vishu celebration with Vignesh Shivn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X