വണ്ണം കുറച്ച് കാണിക്കാൻ ചെയ്തത്, പക്ഷെ അലങ്കോലമായി; നയൻതാര പിന്മാറിയതിങ്ങനെ

അനുഷ്ക ഷെട്ടി ഏറെക്കാലത്തിന് ശേഷം ഘാട്ടി എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. തെലുങ്ക് സിനിമാ രം​ഗത്തെ താരമാണെങ്കിലും കുറേക്കാലമായി അനുഷ്കയെ ലെെം ലെെറ്റിൽ കാണാറേയില്ല. ഘാട്ടിയുടെ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ പഴയ മാസ് താരമായ അനുഷ്കയെ വീണ്ടും സ്ക്രീനിൽ കാണാമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മറിച്ചാണുണ്ടായത്. കൃഷ് ജ​ഗർലമുടി സംവിധാനം ചെയ്ത സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.

സിനിമയുടെ പരാജയത്തിന് പിന്നാലെ കുറച്ച് കാലം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അനുഷ്ക പ്രഖ്യാപിക്കുകയും ചെയ്തു. ഘാട്ടിയുടെ പരാജയമാണിതിന് കാരണമെന്ന് അനുഷ്ക പറയുന്നില്ലെങ്കിലും പ്രേക്ഷകർ അനുമാനിക്കുന്നത് അങ്ങനെയാണ്. ഘാട്ടിയുടെ ഒടിടി റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ചിത്രത്തെ വിമർശിച്ച് ചർച്ചകൾ നടക്കുമെന്ന് ഉറപ്പാണ്. സിനിമ കണ്ട പ്രേക്ഷകരെല്ലാം പറയുന്നത് അനുഷ്കയുടെ വണ്ണം കുറച്ച് കാണിക്കാൻ വേണ്ടി ചെയ്ത സിജി വർക്കുകൾ മോശമായി എന്നാണ്.

Nayanthara  Anushka Shetty

ചില സീനുകളിൽ അനുഷ്കയെ വല്ലാതെ മെലിഞ്ഞാണ് കാണുന്നത്. ആർട്ടിഫിഷ്യലാണെന്ന് മനസിലാകുന്നുമുണ്ട്. എന്തിന് സ്വന്തം ലുക്കിൽ അനുഷ്ക ഷെട്ടി ഇത്ര ഇൻസെക്യൂർ ആകുന്നെന്നാണ് ആരാധകരുടെ ചോദ്യം. അനുഷ്കയെ വണ്ണമുള്ള ലുക്കിലും സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാണ്. ഘാട്ടിയെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ റിപ്പോർട്ട് പ്രകാരം നയൻതാരയെയാണ് ഘാട്ടിയിൽ നായികയായി സംവിധായകൻ കൃഷ് ആദ്യം പരി​ഗണിച്ചത്.

നയൻതാരയുടെ വീട്ടിലെത്തി കഥ പറഞ്ഞതുമാണ്. എന്നാൽ കഥയിൽ വലിയ താൽപര്യം നയൻതാര കാണിച്ചില്ല. ഒരുപാട് വയലൻസുള്ളതായിരുന്നു കാരണം. മറ്റ് സിനിമകളുടെ തിരക്കുകളുമുള്ളതിനാൽ നയൻതാര ചിത്രം നിരസിച്ചു. അങ്ങനെയാണ് അനുഷ്കയിലേക്ക് സിനിമയെത്തുന്നത്. ഘാട്ടിയിൽ നായികയാകാൻ അനുഷ്ക തയ്യാറുമായി. എന്നാൽ തെറ്റായ തീരുമാനമായിരുന്നു ഇതെന്ന് ബോക്സ് ഓഫീസ് പരാജയം വ്യക്തമാക്കുന്നു.

More from Filmibeat

Read more about: nayanthara anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X