എനിക്ക് ഇവിടെ ഇരിക്കണം; ധനുഷിന് മുന്നിൽ നയൻതാര; കൗശലത്തോടെ നീങ്ങി; വിവാഹ ചടങ്ങിൽ നടന്നത്; ബിസ്മി

ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം തമിഴകത്ത് സജീവ ചർച്ചയായി തുട‌രുകയാണ്. ധനുഷിനെതിരെ മൂന്ന് പേജ് തുറന്ന കത്ത് പുറത്ത് വിട്ടതിന് പിന്നാലെ നയൻതാരയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. അതേസമയം ധനുഷിനെതിരെയും വ്യാപക വിമർശനം വരുന്നുണ്ട്. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു നയൻതാരയും ധനുഷും. എന്നാൽ ഇന്ന് കണ്ടാൽ പോലും പരസ്പരം മിണ്ടാത്തവരായി ഇവർ മാറിക്കഴിഞ്ഞു. തന്റെ സിനിമകളിലെ സീൻ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിന് 10 കോടി നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ധനുഷ്.

ഇത് നിയമപരമായി നേരിടാനാണ് നയൻതാരയുടെ തീരുമാനം. രണ്ട് പേരും അണിവിട വിട്ട് കൊടുക്കാൻ തയ്യാറല്ല. പണത്തിനപ്പുറം ഇരുവരും തമ്മിലുള്ള ഈ​ഗോയാണ് പ്രശ്നങ്ങൾ ഇതുവരെ എത്തിച്ചത്. കഴിഞ്ഞ ദിവസം ഇവർ തമ്മിലുള്ള അകൽച്ച വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചെന്നെെയിലെ ഒരു വിവാഹത്തിന് ധനുഷും നയൻതാരയും കണ്ടുമുട്ടി. എന്നാൽ കാണാത്ത ഭാവം നടിച്ച് ഇരുവരും രണ്ട് വശങ്ങളിലായി ഇരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതേക്കുറിച്ച് വന്നത്.

Nayanthara  Dhanush

കാലിൻമേൽ കാൽ കയറ്റി ഇരിക്കുന്ന നയൻതാരയെ പടയപ്പയിലെ നീലാംബരിയുമായി പലരും ഉപമിച്ചു. ഇപ്പോഴിതാ ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ധനുഷിനെ പ്രകോപിപ്പിക്കാൻ വേണ്ടി നയൻതാര മനപ്പൂർവം തൊട്ടടുത്ത് വന്ന് ഇരുന്നതാണെന്ന് ബിസ്മി പറയുന്നു. ധനുഷാണ് ആദ്യം കല്യാണത്തിന് വന്നത്. അതിന് ശേഷമാണ് നയൻതാര എത്തിയത്.

ധനുഷ് ഇരുന്നി‌ടത്ത് നിന്നും നാല് സോഫകൾക്കപ്പുറമായിരുന്നു നയൻതാരയുടെ സ്ഥാനം. നടിയെ സ്വീകരിക്കാൻ വന്നവർ അവരെ ഇരിക്കേണ്ടിടത്തേക്ക് നയിച്ചു. എന്നാൽ നയൻതാര തന്ത്രപരമായി ഒരു കാര്യം ചെയ്തു. അവിടെ ഇരിക്കാതെ ശിവകാർത്തികേയന്റെ ഭാര്യയുടെ അടുത്ത് പോയി അവരോട് സംസാരിക്കാനെന്നോണം അവിടേക്ക് പോയി. അവിടെ സോഫയിടാൻ പറഞ്ഞു. ധനുഷ് അടുത്തുണ്ട്.

Nayanthara  Dhanush

കാലിൻമേൽ കാൽ കയറ്റി അവിടെ ഇരുന്നു. ഒറിജിനൽ നീലാംബരിയെ പോലെ. ഈ ദൃശ്യങ്ങൾ നയൻതാരയു‌ടെ ടീം തന്നെ പകർത്തിയതാണെന്നും ബിസ്മി പറയുന്നു. നയൻതാര-ധനുഷ് തർക്കം സംബന്ധിച്ച് തമിഴ് മീഡിയകളിൽ പല വാദവും വരുന്നുണ്ട്. നാനും റൗഡി താൻ എന്ന സിനിമയാണ് പ്രശ്നങ്ങൾക്ക് ആധാരം. ധനുഷ് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്.

ഈ സിനിമയ്ക്കിടെയാണ് വിഘ്നേശും നയൻതാരയും പ്രണയത്തിലാകുന്നത്. സിനിമയുടെ ബ‍ഡ്ജറ്റ് കൂടിയതാണ് ധനുഷിനെ നീരസപ്പെടുത്തിയതെന്ന് ആരാധകർ വാദിക്കുന്നു. എന്നാൽ സിനിമയ്ക്കിടെ വിഘ്നേശും നയൻതാരയും അടുത്തത് ന‌ടന് ഇഷ്ടപ്പെട്ടില്ലെന്നാണ് മറ്റൊരു വാദം.

നയൻതാരയുടെ ആരോപണങ്ങളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നടന്റെ പിആർ ടീമും ആരാധകരും നയൻതാക്കെതിരെ വ്യാപക വിമർശനം ഉന്നയിക്കുന്നുണ്ട്. കരിയറിലെ തിരക്കുകളിലാണ് ധനുഷെന്നും പ്രതികരിക്കാൻ സമയമില്ലെന്നുമാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X