പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് വെക്കലല്ല; വിഘ്നേശ് ഡിലീറ്റ് ചെയ്യിച്ചിട്ടും നയൻതാരയ്ക്ക് വിനയായി വാദം

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാര പൊതുവെ അഭിമുഖങ്ങൾക്ക് മുഖം കൊടുക്കാത്ത വ്യക്തിയാണ്. വല്ലപ്പോഴും ക്യാമറയ്ക്ക് സംസാരിക്കുമ്പോൾ ചില പരാമർശങ്ങൾ ചർച്ചയാകാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെ സ്കിൻ കെയർ ബ്രാന്റുമായി ബന്ധപ്പെട്ട് നയൻതാര സംസാരിച്ചത്. വീഡിയോയിൽ താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് നയൻതാര പറയുകയുണ്ടായി. ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസവും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതുമായിരിക്കാം ആളുകൾക്ക് താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടാകാൻ കാരണമെന്നും നയൻതാര വ്യക്തമാക്കി.

മുഖത്ത് നുള്ളി നോക്കാം, കത്തിച്ച് നോക്കാം, പക്ഷെ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ പറ്റില്ലെന്നും നയൻതാര പറഞ്ഞു. പരാമർശം പലർക്കും ആശ്ചര്യമായി. ഇക്കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ നയൻതാരയുടെ മുഖത്ത് വന്ന മാറ്റങ്ങൾ പ്രകടമാണ്. ഇതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയുണ്ടാകുമെന്നാണ് പലരും കരുതിയത്. ഇപ്പോഴിതാ നയൻതാരയുടെ വിശദീകരണത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് താരങ്ങളുടെ കോസ്മെറ്റിക് സർജറികളെക്കുറിച്ച് സംസാരിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ശിഖ എന്ന കോസ്മെറ്റോളജിസ്റ്റ്.

Nayanthara

നയൻതാരയുടെ വാദത്തെ ശിഖ എതിർക്കുന്നു. പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് മുഖത്ത് വെക്കൽ അല്ല. ഫില്ലറുകൾ ഉണ്ടാക്കുന്നത് ഹെെലറോണിക് ആസിഡ് ഉപയോ​ഗിച്ചാണ്. അത് ഷു​ഗർ ആണ്. ബോടോക്സും പ്ലാസ്റ്റിക് അല്ല. മുഖത്ത് മാറ്റം വരുത്താൻ ചെയ്യുന്ന പ്ലാസ്റ്റിക് സർജറിയിൽ പ്ലാസ്റ്റിക് ഉപയോ​ഗിക്കുന്നില്ലെന്നും ശിഖ വ്യക്തമാക്കി. ബോടോക്സും ഫില്ലേർസും നയൻതാര ഉപയോ​ഗിച്ചി‌ട്ടുണ്ടെന്നാണ് ശിഖ പരോക്ഷമായി പറയുന്നത്.

നേരത്തെ നയൻതാര ചെയ് കോസ്മെറ്റിക് സർജറികളെക്കുറിച്ച് ഇവർ ഒരു വീഡിയോ ചെയ്തിരുന്നു. എന്നാൽ ഇത് പിന്നീട് നീക്കം ചെയ്തു. ഇക്കാര്യം പുതിയ വീഡിയോയു‌ടെ കമന്റ് ബോക്സിൽ ചിലർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. മുമ്പ് ചെയ്ത വീഡിയോ ഇവരുടെ ഭർത്താവ് നീക്കം ചെയ്യിച്ചതല്ലേ എന്നാണ് ഒരാൾ ചോദിച്ചത്. ഇത്തവണ എന്താകുമെന്ന് നോക്കാമെന്ന് ശിഖ മറുപടിയും നൽകി.

Nayanthara

39 കാരിയായ നയൻതാര ഇന്നും വളരെ ചെറുപ്പമാണ് കാണാൻ. കൃത്യമായ ഡയറ്റിം​ഗും വർക്കൗട്ടും നടിക്കുണ്ട്. സിനിമ കഴിഞ്ഞാൽ ലെെം ലൈറ്റിൽ താരത്തെ അധികം കാണാറില്ലായിരുന്നു. എന്നാൽ പുതിയ സ്കിൻ കെയർ ബ്രാൻഡ് തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട ഇവന്റുകൾക്കായി താരം എത്താറുണ്ട്.

സിനിമാ കരിയറിനൊപ്പം ബിസിനസിലേക്കും താരം ഇന്ന് വലിയ ശ്രദ്ധ നൽകുന്നുണ്ട്. നടിയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലാണ് നയൻതാരയെ ഒടുവിൽ കണ്ടത്. പൃഥിരാജ് നായകനായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഡിയർ സ്റ്റുഡന്റ്സ് ആണ് ഇനി വരാനിരിക്കുന്ന മലയാള സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X