ഭക്തി സിനിമ ചെയ്യുമ്പോൾ വ്രതത്തിൽ; ആ സീനിൽ ബിക്കിനി ധരിക്കേണ്ടി വന്നപ്പോൾ; കോസ്റ്റ്യൂം ഡിസെെനർ
അഭിനയിക്കുന്ന സിനിമകളുടെ കോസ്റ്റ്യൂമിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് നയൻതാര. ഓരോ കഥാപാത്രത്തെയും കോസ്റ്റ്യൂമിലൂടെയും ഹെയർസ്റ്റെെലിലൂടെയും വ്യത്യസ്തമാക്കാൻ നയൻതാരയ്ക്ക് കഴിയുന്നു. ഇതിന് പിന്നിൽ കോസ്റ്റ്യും ഡിസെെനറുടെ വലിയ പരിശ്രമമുണ്ട്. നയൻതാരയുടെ പല ശ്രദ്ധേയ സിനിമൾക്കും കോസ്റ്റ്യൂം ഡിസൈനറായത് അനു വർധനാണ്. ബില്ല, മുക്കുത്തി അമ്മൻ, ദർബാർ തുടങ്ങിയ സിനിമകളിലെല്ലാം നയൻതാരയ്ക്ക് വേണ്ടി അനു വർധൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്തു.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനു വർധനിപ്പോൾ. കുമുദം എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ അനുഭവങ്ങൾ പങ്കുവെച്ചത്. ബില്ലയിൽ നയൻതാരയുടെ ബിക്കിനി ലുക്ക് ഡിസെെൻ ചെയ്തതിനെക്കുറിച്ച് അനു വർധൻ സംസാരിച്ചു. വൾഗാരിറ്റിയും ഏസ്തെറ്റിക്സും തമ്മിൽ നേരിയ അതിർവരമ്പുണ്ട്. ഈ സീനിൽ നയൻതാര സ്റ്റെെലിഷാണ്. ഇത് വൾഗറാകാമായിരുന്നു. പക്ഷെ നയൻതാര നന്നായി കൈകാര്യം ചെയ്തു.

മേനി പ്രദർശനമായിരുന്നില്ല ആ സീനിന്റെ ഉദ്ദേശ്യം. അത് കൊണ്ടാണ് ബിക്കിനി സീൻ നന്നായതെന്നും അനു വർധൻ വ്യക്തമാക്കി. ബില്ലയ്ക്ക് മുമ്പും നയൻതാരയ്ക്കൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയിലാണ് ഞങ്ങൾ സുഹൃത്തുക്കളായി ഇടപഴകിയത്. ഷൂട്ടിംഗിന് മലേഷ്യയിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. വ്യക്തിയെന്ന നിലയിൽ നയൻതാരയെ അടുത്തറിഞ്ഞു. മുമ്പ് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അന്ന് ഞങ്ങളുടെ സെൻസിബിലീറ്റീസ് വ്യത്യസ്തമായിരുന്നു.
ബില്ലയ്ക്ക് ശേഷം നയൻതാരയും ഞാനും പരസ്പരം വിശ്വസിക്കാൻ തുടങ്ങിയെന്നും അനു വർധൻ ഓർത്തു. ശ്രീരാമ രാജ്യം എന്ന സിനിമയിൽ നയൻതാരയ്ക്ക് കോസ്റ്റ്യൂം ഡിസെെൻ ചെയ്തതിനെക്കുറിച്ചും അനു വർധൻ സംസാരിച്ചു. ഈ സമയത്താണ് നയൻതാര സിനിമാ രംഗം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഭക്തി സിനിമകൾ ചെയ്യുമ്പോൾ അവർ വ്രതമെടുക്കും. ഭക്തി ഗാനങ്ങൾ കേൾക്കും. ഈ സിനിമ എനിക്ക് വലിയ ഉത്തരവാദിത്വമായിരുന്നു.

സംവിധായകൻ വലിയ കലാകാരനാണ്. ഒരുപാട് പിരീയഡ് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തനിക്ക് വലിയ അവസരമായിരുന്നു അതെന്നും അനു വർധൻ വ്യക്തമാക്കി. ആരംഭം എന്ന സിനിമയിലെ വെള്ള ഷർട്ട് ധരിച്ചുള്ള അതീവ ഗ്ലാമറസ് സീനിനെക്കുറിച്ചും അനു വർധൻ സംസാരിച്ചു. സ്ക്രിപ്റ്റിൽ എഴുതിയത് പോലെയാണ് ചെയ്തത്. നയൻതാരയാണ് ആക്ടർ. അവർ കംഫർട്ടബിൾ അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. കുറേ ലുക്ക് നോക്കി. അതിൽ നടിക്ക് കംഫർട്ടബിൾ ആയത് ഇതായിരുന്നെന്ന് അനു വർധൻ ഓർത്തു.
വിശ്വാസം സിനിമയിലെ നയൻതാരയുടെ സാരി വലിയ തോതിൽ ചർച്ചയായി. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആളുകൾ എനിക്ക് മെസേജ് അയച്ചു. മൂന്ന് ലുക്കാണ് നയൻതാരയ്ക്കുള്ളത്. മൂന്നും ഏറെ ശ്രദ്ധ നേടി. ഈ സാരിക്ക് ഒരുപാട് ഓർഡറുകൾ വന്നു. മമ്മൂട്ടി സാറൊടൊപ്പം ചെയ്ത മലയാള സിനിമയിലും ലിനൻ സാരി ട്രെെ ചെയ്തിരുന്നു.
ബിഗിലിലെ ഗാനം രംഗത്തിൽ നയൻതാര ധരിച്ച പച്ച സാരി വൻ ശ്രദ്ധ നേടി. ഞാൻ വേറെ കോസ്റ്റ്യൂം ആയിരുന്നു അയച്ചത്. പെട്ടെന്ന് കോൾ ചെയ്ത് ഒരു സാരി മാത്രം വേണമെന്ന് പറഞ്ഞു. സാരിയുടെ ഫോട്ടോ അയച്ചു. ഈ സാരി മതിയെന്ന് നയൻതാര. പച്ച സാരിയിൽ അടുത്തൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് ആ സാരിയെടുത്തത്. ആ സാരിയുടുത്തുള്ള നയൻതാരയുടെ ഡാൻസ് വൻ ഹിറ്റായെന്നും അനു വർധൻ വ്യക്തമാക്കി.


Click it and Unblock the Notifications