അറുത്ത് മുറിച്ച് പറയും, വിസ്മയത്തുമ്പത്തിൽ നയൻതാര കാണിച്ച കാർക്കശ്യം; കോസ്റ്റ്യൂം ഡിസെെനർ പറയുന്നു

അഭിനയിക്കുന്ന സിനിമകളിലെല്ലാം ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാൻ നടി നയൻതാരയ്ക്ക് കഴിയാറുണ്ട്. താരത്തിന്റെ ഒരു ക്യാരക്ടർ ലുക്ക് കണ്ടാൽ അതേത് സിനിമയിലേതാണെന്ന് ആരാധകർക്ക് മനസിലാകും. അത്രമാത്രം വ്യത്യസ്തത ഓൺസ്ക്രീൻ ലുക്കിൽ നയൻതാര കൊണ്ട് വരുന്നു. കോസ്റ്റ്യൂം ഡിസൈനർക്കൊപ്പം നയൻതാരയും ഇതിന് വേണ്ടി ഏറെ സമയം ചെലവഴിക്കാറുണ്ട്. കോസ്റ്റ്യൂം ഡിസൈനർ അനു വർധനാണ് നയൻതാരയുടെ മിക്ക ഹിറ്റ് സിനിമകളിലും കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. ഇവന്റുകൾക്കും മറ്റും നയൻതാര ധരിക്കുന്ന വസ്ത്രങ്ങളിൽ പലതും ഡിസെെൻ ചെയ്യുന്നതും അനു വർധനാണ്.

തുടക്കകാലത്ത് ചെയ്ത വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ നയൻതാരയ്ക്ക് കോസ്റ്റ്യൂം ഡിസെെൻ ചെയ്തത് സൂര്യ പാർവതിയാണ്. നയൻതാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സൂര്യ പാർവതിയിപ്പോൾ. രണ്ടാമത്തെ സിനിമയിൽ തന്നെ കോസ്റ്റ്യൂമിന്റെ കാര്യത്തിൽ തന്റേതായ തീരുമാനവും അഭിപ്രായവും നയൻതാരയ്ക്കുണ്ടായിരുന്നെന്ന് സൂര്യ പാർവതി പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

Nayanthara

നയൻതാര ഭയങ്കര സിംപിളൊന്നുമല്ല. അവർ സൗത്ത് ഇന്ത്യയിൽ വലിയ താരമാകുമെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. അവരുടെ സ്റ്റെെലും സംസാര രീതിയും കണ്ടപ്പോൾ അങ്ങനെ തോന്നി. അച്ഛൻ എയർഫോഴ്സിൽ ആയിരുന്നതിനാൽ നയൻതാര പഠിച്ചത് നോർത്തിലൊക്കെയാണ്. ഫാഷനെ പറ്റി നല്ല ഐഡിയ ഉണ്ട്. ചില ഡ്രസുകൾ കൊടുക്കുമ്പോൾ ഇതെനിക്ക് സ്യൂട്ടാവുമെന്ന് തോന്നുന്നില്ല എന്നൊക്കെ പറയും.

അറുത്ത് മുറിച്ച് പറയും. നമ്മൾ തുടക്കക്കാരാണല്ലോ. ആദ്യമായാണ് ഞാൻ ഫിലിം സ്റ്റാറുകളെ കാണുന്നത്. ഫാസിൽ സർ പറയുന്നത് നയൻതാര കേൾക്കും. ഈ കളറാണ് ചേരുന്നത് എന്ന് പറഞ്ഞാൽ പിന്നെ ഓക്കെയാണ്. ചിലപ്പോൾ ഫാസിൽ സാറിനെക്കാണ്ട് സംസാരിപ്പിച്ചിട്ടുണ്ട്. പൊതുവെ നായികമാർ ഡ്രസിന്റെ കാര്യത്തിൽ കർക്കശക്കാരായിരിക്കുമെന്നും സൂര്യ പാർവതി അഭിപ്രായപ്പെട്ടു.

Nayanthara

നടൻമാർ അത്ര ശ്രദ്ധിക്കില്ല. കൊടുക്കുന്ന ഡ്രസുകൾ ഫിറ്റാണോ എന്നേ നോക്കൂ. എന്നാൽ നടിമാർക്ക് കോസ്റ്റ്യൂമിൽ ശ്രദ്ധയുണ്ട്. ഇപ്പോഴും നയൻതാര വളരെ സെൻസിബിളായാണ് ഡ്രസ് ചെയ്യുന്നതെന്നും സൂര്യ പാർവതി പറഞ്ഞു. കോസ്റ്റ്യൂമിനും മേക്കപ്പിനുമെല്ലാം ഇന്ന് വലിയ ടീം തന്നെ നയൻതാരയ്ക്കൊപ്പമുണ്ട്.

എപ്പോഴും ഫാഷൻ പരീക്ഷണങ്ങളിൽ നയൻതാര വിജയിക്കുന്നു. ലേഡി സൂപ്പർതാരമായി വളർന്ന നയൻതാരയെ മേക്കപ്പ് ചെയ്യാനും സ്റ്റെെലിം​ഗ് ചെയ്യാനും ആ​ഗ്രഹിക്കുന്ന പ്രൊഫഷണലുകൾ ഇന്ന് ഏറെയാണ്. ഇവരുടെ കരിയറിൽ ഇതുണ്ടാക്കാൻ പോകുന്ന ചലനം ചെറുതല്ല. എന്നാൽ സ്റ്റെെലിം​ഗിനും മറ്റും എപ്പോഴും തന്റേതായ ടീം തന്നെ താരത്തിനുണ്ട്. കോസ്റ്റ്യൂമുകൾ ഡിസെെൻ ചെയ്യുന്ന അനു വർധൻ നയൻതാരയുടെ അടുത്ത സുഹൃത്താണ്.

കരിയറിൽ തിരക്കുകളിലാണിപ്പോൾ നയൻതാര. മലയാളത്തിൽ നടിയുടെ രണ്ട് സിനിമകൾ ഒരുങ്ങുന്നുണ്ട്. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് ആണ് ഒന്ന്. രണ്ടാമത്തെ ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ പ്രൊജക്ടാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള വലിയ താരനിര സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X