പ്രായം നാൽപത്, വാങ്ങുന്നത് കോടികൾ, വിട്ടുകൊടുക്കാതെ നയൻതാര; 28 വയസിൽ ജ്യോതികയെ ഒഴിവാക്കി

നായിക നടിമാരുടെ ഉയർച്ചയും വീഴ്ചയും സിനിമാ ലോകം ഒരുപാട് കണ്ടതാണ്. ഒരു കാലഘട്ടത്തിൽ സ്കൂൾ പഠനകാലത്ത് നായികമാരായി തുടക്കം കുറിച്ചവരാണ് പല നടിമാരും. പിന്നീടുള്ള 5-10 വർഷം ഇവരുടെ കരിയറിലെ സുവർണ കാലഘട്ടമാണ്. ചോദിക്കുന്ന പ്രതിഫലവും എല്ലാ സൗകര്യങ്ങളും ഒപ്പം പ്രശസ്തിയും ഇവർക്ക് ലഭിക്കും. എന്നാൽ പ്രെെം ‌ടെെം കഴിഞ്ഞാൽ ഇവരെ സിനിമാ ലോകവും പ്രേക്ഷകരും കെെ വിടും. പല നായികമാർക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരിഷ്മ കപൂർ തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഇതിനുണ്ട്.

ബോളിവുഡിൽ തരം​ഗം സൃഷ്ടിച്ച ന‌ടിമാരാണിവരെല്ലാം. മാധുരിയുടെ നൃത്തച്ചുവടുകൾ തൊണ്ണൂറുകളിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. ജൂഹിയും കരിഷ്മയും ആരാധകരു‌ടെ സ്വപ്ന നായികയായിരുന്നു. 32 വയസിലാണ് മാധുരി വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോകുന്നത്. പിന്നീട് ശക്തമായൊരു തിരിച്ച് വരവ് മാധുരിക്ക് സാധിച്ചില്ല. 29 വയസിലായിരുന്നു കരിഷ്മ കപൂറിന്റെ വിവാഹം. പിന്നീടിതുവരെയും പഴയ താരപ്രഭ കരിഷ്മയ്ക്ക് ലഭിച്ചിട്ടില്ല. ജൂ​ഹി,മനീഷ കൊയ്രാള, റാണി മുഖർജി തുടങ്ങിയ നടിമാർക്കും ഇതേ അവസ്ഥ ഒരു ഘട്ടത്തിൽ നേരിട്ടവരാണ്.

Nayanthara

എന്നാൽ തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് ഈ സാ​ഹചര്യം ഉണ്ടായിട്ടില്ല. കരിയറിൽ താഴ്ചകൾ വന്നപ്പോഴും കുറച്ച് നാളുകൾക്കുള്ളിൽ ശക്തമായി തിരിച്ച് വരാൻ എക്കാലവും നയൻതാരയ്ക്ക് കഴിഞ്ഞു. 40 വയസുകാരിയാണ് നയൻതാര. ഇന്നും നയൻതാരയ്ക്ക് കെെ നിറയെ സിനിമകളാണ്. റിപ്പോർട്ടുകൾ പ്രകാരം ഒരു പരസ്യത്തിന് അഞ്ച് കോടി രൂപ നയൻതാരയ്ക്ക് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം.

സിനിമകൾ പരാജയപ്പെടുന്നുണ്ടെങ്കിലും നയൻതാരയ്ക്ക് സിനിമാ ലോകത്തുള്ള സ്ഥാനം നിലനിൽക്കുന്നു. അടുത്ത കാലത്ത് നയൻതാരയ്ക്ക് തുടരെ പരാജയ സിനിമകളാണ് വന്നത്. ജവാൻ ഒഴിച്ച് നടിയുടെ ഒരു സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ തുടർന്നും നടിയെ തേടി വലിയ പ്രൊജക്ടുകളെത്തി. യാഷ് നായകനാകുന്ന ടോക്സിക്ക്, മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന പാട്രിയോട്, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ പുതിയ സിനിമ തുടങ്ങിയ പ്രൊജക്ടുകൾ നയൻതാരയ്ക്ക് ലഭിച്ചത് ഈ പരാജയങ്ങൾക്കിടെയാണ്. ‌വിവാ​ഹം, പ്രായം, ഫ്ലോപ്പുകൾ തു‌ടങ്ങിയ ഘടകങ്ങളൊന്നും നയൻതാരയുടെ താരമൂല്യം ഇല്ലാതാക്കിയില്ല. ശത്രുക്കൾ ഇതിന് പരമാവധി ശ്രമിച്ചിട്ടും നയൻതാര കരിയറിൽ മുന്നേറുന്നു.

Nayanthara  Jyothika

തെന്നിന്ത്യയിൽ തൃഷ, സമാന്ത, അനുഷ്ക ഷെ‌ട്ടി, മഞ്ജു വാര്യർ, ജ്യോതിക എന്നിവർക്ക് മാത്രമേ നയൻതാരയെ പോലെ കരിയറിൽ മുന്നേറാൻ പറ്റിയിട്ടുള്ളൂ. എന്നാൽ ജ്യോതിക, മഞ്ജു വാര്യർ എന്നിവർ ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന് പിന്നീട് തിരിച്ചെത്തിയവരാണ്. 28 വയസിന് ശേഷം സൗത്ത് സിനിമകളിൽ തനിക്ക് സൂപ്പർതാരങ്ങളുടെ നായികയായി അവസരങ്ങൾ ലഭിക്കാതായെന്ന് ജ്യോതിക അടുത്തിടെ പറഞ്ഞിരുന്നു. സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്ന ശേഷവും തമിഴിലെയും തെലുങ്കിലെയും സൂപ്പർതാരങ്ങൾക്കൊപ്പം ജ്യോതിക അഭിനയിച്ചിട്ടില്ല.

പ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യാൻ ജ്യോതിക താൽപര്യപ്പെടുന്നുമില്ല. ന‌ടി തമിഴിൽ സിനിമകൾ ചെയ്തി‌ട്ട് ഏറെക്കാലമായി. നയൻതാര ഇരുപതുകളിലും മുപ്പതുകളിലും ഇപ്പോൾ തന്റെ നാൽപതുകളിലും കരിയറിൽ ഒരുപോലെ തുടരുന്നയാളാണ്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നയൻതാര ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X