»   » നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

നയന്‍താര ഇതുവരെ അഭിനയിച്ചത് 40 സിനിമകളില്‍. അതില്‍ ഗ്ലാമര്‍ വേഷത്തിലും കുടുംബിനിയുടെ വേഷത്തിലും തിളങ്ങാന്‍ അവര്‍ക്കു സാധിച്ചു. എങ്കിലും തെന്നിന്ത്യയില്‍ മുഴുവന്‍ നയന്‍താര അറിയപ്പെട്ടത് ഗ്ലാമര്‍ വേഷത്തിലൂടെയായിരുന്നു. നയന്‍താരയുടെ പത്ത് പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

ശരത്കുമാറിന്റെ നായികയായി തമിഴില്‍ തുടക്കംകുറിച്ച ചിത്രമായിരുന്നു അയ്യ. ഇതില്‍ എങ്ങനെയും അഭിനയിക്കാന്‍ തയ്യാറായിട്ടായിരുന്നു നയന്‍താര എത്തിയത്. ചിത്രം വിജയിച്ചതോടെ തമിഴില്‍ നല്ല തുടക്കവുമായി.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

സൂര്യ നായകനായ ചിത്രത്തില്‍ നായിക അസിനായിരുന്നെങ്കിലും ഐറ്റം ഡാന്‍സിലൂടെ നയന്‍താര പേരെടുത്തു. ശരിക്കും ഗ്ലാമറസായിട്ടായിരുന്നു നയന്‍സിന്റെ പ്രകടനം.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

വിജയ് യുടെ നായികയായി അഭിനയിച്ച ഈ ചിത്രത്തിലും നയന്‍താര പാട്ടുരംഗങ്ങളില്‍ ഗ്ലാമറസായി.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

ചിമ്പുവിന്റെ നായികയായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനരംഗങ്ങളില്‍ കൂടി നയന്‍താര തമിഴ്മക്കളെ ശരിക്കും വശീകരിച്ചെടുത്തു. കേരളത്തില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടി ഇത്രയും ഗ്ലാമര്‍ ആയി അഭിനയിക്കുമെന്ന് തെളിയിച്ചു.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

അജിത്തിന്റെ നായികയായി അഭിനയിച്ച ഈ ചിത്രത്തിലും നയന്‍താരയുടെ ഗ്ലാമര്‍ വന്‍ വിജയമായിരുന്നു.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

വിജയ് നായകനായ ചിത്രത്തിലെ ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ എന്നു തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഈ സിനിമയെ തുടര്‍ന്നാണ് നയന്‍താര പ്രഭുദേവയുമായി പ്രണയത്തിലാകുന്നത്.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

തെലുങ്കിലെ ഗ്ലാമര്‍ ഉല്‍സവമായിരുന്നു ദുബായ് സീനു. കേരളത്തിലും ചിത്രം വന്‍ ഹിറ്റായിരുന്നു.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

വിശാലിന്റെ നായികയായി അഭിനയിച്ച ഈ ചിത്രം ഹിറ്റായില്ലെങ്കിലും നയന്‍താരയുടെ ഗ്ലമര്‍ നൃത്തങ്ങള്‍ ശ്രദ്ധേയമായി.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

നാഗാര്‍ജുനയുടെ നായികയായി അഭിനയിച്ച ഈ ചിത്രത്തില്‍ നാല്‍പതാംവയസ്സിലും ഗ്ലാമര്‍ തനിക്കു വഴങ്ങുമെന്ന് അവര്‍ തെളിയിച്ചു.

നയന്‍താരയുടെ 10 പ്രധാന ഗ്ലാമര്‍ ചിത്രങ്ങള്‍

അജിത്ത് നായകനായ ഈചിത്രം ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നെങ്കിലും ഗാനരംഗത്ത് നയന്‍താരയുടെ മേനിപ്രദര്‍ശനം വന്‍ ഹിറ്റായി.

English summary
Actress Nayanthara's top ten glamour films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam