ആദ്യം മിനിസ്ക്രീൻ! ഇങ്ങനെയായിരുന്ന നയൻതാരയുടെ തുടക്കം, വീഡിയോ വൈറൽ
തെന്നിന്ത്യൻ സിനിമ പ്രേമികളുട പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. മലയാളത്തിൽ നിന്ന് ആരംഭിച്ച നയൻസ് പിന്നീട് തെന്നിന്ത്യയുടെ സ്വപ്ന സുന്ദരിയായി മാറുകയായിരുന്നു. 2003 ൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിനോടൊപ്പമാണ് നയൻസ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു.
കഴിഞ്ഞ പതിനാറ് വർഷമായി സിനിമ മേഖലയിൽ സജീവമാണ് താരം. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് തന്നെ മിനിസ്ക്രീനിൽ താരം തന്റെ സാന്നിധ്യമറിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻസിന്റെ പഴയകാല വീഡിയോയാണ്.

2003 ൽ പുറത്തു വന്ന സത്യൻ സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടൊണ് നയൻതാര സിനിമയിൽ എത്തുന്നത്. ജയറാമിന്റെ നായികയായിട്ടായിരുന്നു ആദ്യ സിനിമ യിൽ എത്തിയത്. എന്നാൽ ഇതിനു മുൻപ് തന്നെ തന്നെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷൻ അവതാരികയായിട്ടായിരുന്നു താരം ആദ്യം സ്ക്രിനിൽ വന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ചമയം എന്ന പരിപാടിയിലൂടെയാണ് താരം ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു സിനിമ കഥ പോലെയാണ് നയന്ഡസിന്റെ ജീവിതം. ചാർട്ടേഡ് അക്കൗണ്ട് ആകാൻ കൊതിച്ച തിരുവല്ലക്കാരി ഡയാന മറിയം എന്ന പെൺകുട്ടിയെ കാത്തിരുന്നത് സിനിമ എന്ന കളർഫുൾ ലോകമാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. മനസ്സിനക്കരെ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

ജയറാമിനോടൊപ്പമാണ് കരിയർ ആരംഭിച്ചതെങ്കിലും, മമ്മൂട്ടിയ്ക്കൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകളിലും പ്രത്യക്ഷപ്പെട്ടത്. തസ്ക്കര വീരൻ,രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദി റാസ്ക്കൽ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്ക- നയൻസ് ജോഡി മോളിവുഡിലെ ഹിറ്റ് ജോഡികളിലൊന്നാണ്.

അധികം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാത്ത നയൻസ് വോഗ് മാസികയുടെ കവർഗേളായി പ്രത്യക്ഷപ്പെട്ടിരുന്നു. 10 വർഷത്തിനു ശേഷമാണ് നയൻസ് അഭിമുഖം നൽകിയത്. ജീവിതത്തിലുണ്ടായ ഉയർച്ച താഴച്ചകളെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചു വോഗിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications