ചേട്ടനുമായി പത്ത് വയസിന്റെ വ്യത്യാസം? ലാളനയിൽ വളർന്ന നയൻ, വിഷമഘട്ടങ്ങളിൽ ഒന്നിച്ച്; നയൻതാരയുടെ സഹോദരനിതാ
വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് നയൻതാര. വിഘ്നേശുമായുള്ള വിവാഹ ശേഷമാണ് നയൻതാരയുടെ ജീവിതത്തെക്കുറിച്ച് കുറച്ചെങ്കിലും വിവരം ആരാധകർക്ക് അറിയാനായത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വിഘ്നേശ് ശിവൻ. അടുത്ത കാലത്തായി നയൻതാരയും തന്റെ സ്വകാര്യ ജീവിതം ആരാധകർക്ക് മുമ്പിൽ കാണിക്കുന്നുണ്ട്. ഇടയ്ക്കിടെ മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ഫോട്ടോകൾ നയൻതാര പങ്കുവെക്കാറുണ്ട്.
ഇടയ്ക്ക് അമ്മയുടെ ഫോട്ടോയും കാണാം. അച്ഛൻ ഏറെക്കാലമായി കിടപ്പിലാണ്. നയൻതാരയ്ക്ക് ഒരു സഹോദരനുണ്ടെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. നയൻതാരയുടെയോ വിഘ്നേശ് ശിവന്റെയോ സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്നും സഹോദരനെ കാണാറില്ല. ലേണു കുര്യൻ എന്നാണ് നയൻതാരയുടെ സഹോദരന്റെ പേര്. റിപ്പോർട്ടുകൾ പ്രകാരം ദുബായിൽ ബിസിനസുകാരനാണ് ലേണു കുര്യൻ.

ദുബായിൽ കുടുംബമായി ജീവിക്കുകയാണ് ഇദ്ദേഹം. നയൻതാരയുടെയും മാതാപിതാക്കളുടെയും ജീവിതത്തിലെ പല ഘട്ടങ്ങൾ കണ്ടയാളാണ് ലേണു കുര്യൻ. ന്യൂറോളജിക്കൽ പ്രശ്നം കാരണം കുറേക്കാലമായി കിടപ്പിലാണ് പിതാവ് കുര്യൻ. തുടക്ക കാലത്ത് നയൻതാരയ്ക്കൊപ്പം സെറ്റുകളിൽ പോയിരുന്നെങ്കിലും പിന്നീട് അസുഖം കാരണം നയൻതാര ഒറ്റയ്ക്ക് പ്രൊഫഷനുമായി മുന്നോട്ട് പോയി.
കരിയറിലും ജീവിതത്തിലും പല വിവാദങ്ങളിൽ നയൻതാര അകപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം കുടുംബത്തിന്റെ പിന്തുണ നയൻതാരയ്ക്കുണ്ടായിരുന്നു. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം നയൻതാരയും ചേട്ടൻ ലേണു കുര്യനും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. വീട്ടിൽ ഒരുപാട് ലാളനകൾ ലഭിച്ച് വളർന്നയാളാണ് നയൻതാര.
നയൻതാരയെ പോലെ ജീവിതത്തിൽ സക്സസ്ഫുളാണ് സഹോദരനുമെന്ന് നടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. നയൻതാര ബിയോണ്ട് ദ ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയിൽ ചേട്ടനെക്കുറിച്ച് നയൻതാര സംസാരിച്ചിരുന്നു. എനിക്കും ചേട്ടനും എപ്പോഴും അച്ഛനാണ് ഹീറോ. ഞങ്ങൾ ജീവിതത്തിൽ മെച്ചപ്പെടുമ്പോൾ അദ്ദേഹം അതറിയുന്നില്ലെന്നാണ് നയൻതാര പറഞ്ഞത്. അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നയൻതാര അന്ന് സംസാരിച്ചു.

ന്യൂറോളജിക്കൽ പ്രശ്നങ്ങളാണ്. നൂറ് പ്രശ്നങ്ങൾ വേറെയുമുണ്ട്. ഒരു ആരോഗ്യ പ്രശ്നം പറഞ്ഞാൽ അത് അദ്ദേഹത്തിനുണ്ടാകും. എന്റെ സഹോദരൻ ദുബായിൽ സെറ്റിൽഡ് ആണ്. എമർജൻസിക്ക് വരാൻ പറ്റില്ല. ഇത്രയും വർഷം എന്റെ അമ്മയാണ് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്.
ഒരുപാട് വർഷങ്ങളായി അമ്മയുടെ ജീവിതം ഇതാണ്. ഒരു കുഞ്ഞിനെ പോലെയാണ് അച്ഛനെ നോക്കുന്നത് നോക്കുന്നത്. പ്രോപ്പറായ ഐസിയു ഞങ്ങളുടെ വീട്ടിലുണ്ട് എന്നും ഡോക്യുമെന്ററിയിൽ നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
നയൻതാരയെക്കുറിച്ച് അമ്മ ഓമന കുര്യനും ഡോക്യുമെന്ററിയിൽ സംസാരിച്ചിരുന്നു. ലോകത്തിൽ ഇത് പോലൊരു മകളെ ആർക്കും കിട്ടില്ല. എത്ര തിരക്കിലാണെങ്കിലും കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യം വിളിക്കും. എല്ലാം ഓക്കെയല്ലേ, അമ്മ ഫുഡ് കഴിച്ചോ അച്ഛ എവിടെ എന്ന് ചോദിക്കും. ഇത് പോലെയൊരു മോളെ കിട്ടിയതിൽ ഞങ്ങൾ ഏറ്റവും വലിയ ഭാഗ്യം ചെയ്തവരാണെന്ന് ഓമന കുര്യൻ പറഞ്ഞു. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് റിലീസ് ചെയ്യാനുള്ള സിനിമ. നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. തമിഴിൽ രക്കായീ, മൂക്കുത്തി അമ്മൻ 2 തുടങ്ങിയ സിനിമകളും റിലീസ് ചെയ്യാനുണ്ട്.


Click it and Unblock the Notifications