For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അങ്കിളിന്റെ പ്രായമുള്ളയാൾ ബസിലിരുന്നപ്പോൾ തുടയിൽ പിടിച്ചു, കക്ഷത്തിലേക്ക് തുറിച്ച് നോക്കി നിന്നു'; മീനാക്ഷി

  |

  നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി കാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറ് മത്സരാർഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

  ഇപ്പോൾ അവതാരകയായും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  മാലിക്ക് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താൻ ലാൽ ജോസ് നടത്തിയ റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്.

  ഇവർ‌ പ്രധാന താരങ്ങളായ സോളമന്റെ തേനീച്ചകൾ എന്ന സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലും മീനാക്ഷി രവീന്ദ്രൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

  Also Read: 'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  Recommended Video

  'ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉൾക്കൊണ്ടിട്ടില്ല

  19ആം വയസിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു. എന്നാൽ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തിൽ സജീവമായതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്.

  ആലപ്പുഴയില്‍ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് മീനാക്ഷി ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെണ്‍കുട്ടിയാണ് മീനാക്ഷി. ഇപ്പോഴിത കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താൻ ബസിനുള്ളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മീനാക്ഷി.

  'സിനിമ സെറ്റിൽ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാൽ ചെറുത്ത് നിൽക്കാൻ പറ്റുമോയെന്ന് ചേദിച്ചാൽ പറയാൻ പറ്റില്ല.'

  'നമ്മൾ ചിലപ്പോൾ സ്റ്റക്കാകും. ബസിൽ വെച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസാകും. ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക്.'

  'പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോയെന്ന് ചിലപ്പോൾ അതിനുള്ള ചിന്തപോലും അപ്പോൾ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാൻ. എനിക്ക് അങ്ങനൊരു അനുഭവമുണ്ട്.'

  'ഒരിക്കൽ ബസ്സിൽ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു. ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി.'

  'പിന്നീട് ബസ്സിൽ‌ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ‌ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു.'

  'ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞ് പ്രശ്നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോൾ മനസിലൂടെ പോയത്.'

  'ശേഷം എനിക്ക് മനസിലായി അതൊരു ബാഡ് ടച്ച് തന്നെയായിരുന്നുവെന്ന്. അന്ന് ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങൾ കാരണമാണ് വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയത്.'

  'ലുലു മാളിൽ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മോഡേൺ ഡ്രസ് ധരിക്കുന്നതിൽ കംഫേർട്ടാണ് ചുരി​ദാറൊന്നും ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഒരിക്കൽ ഞാൻ ലുലുവിൽ പോയപ്പോൾ സ്ലീവ് ലെസ് ടോപ്പും ഷോർട്ട് സ്കേർട്ടുമാണ് ധരിച്ചിരുന്നത്. അന്ന് ഞാൻ നായിക നായകൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു.'

  'ഒരാൾ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാൾ എന്റെ കക്ഷത്തിന്റെ ഭാ​ഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി അവസാനം സഹികെട്ട് അടുത്തുപോയി എന്താ.... ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടൻ അയാൾ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചു.'

  'കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാൾ പറഞ്ഞാലോയെന്ന് കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ‌. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നു' മീനാക്ഷി പറഞ്ഞു.

  Read more about: actress
  English summary
  nayika nayakan fame Meenakshi Raveendran opens up about the bad experience she faced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X