For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവൾക്ക് ഹീറോയിൻ ആകാനുള്ള ക്വാളിറ്റിയില്ല, നായികാ നായകൻ പരിപാടിയിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് വിൻസി അലോഷ്യസ്

  |

  റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് നായികയായി മാറിയ സുന്ദരിയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര രംഗത്തും ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ റിലീസ് ആയ പുതിയ ചിത്രം സോളമന്റെ തേനീച്ചകളാണ്.

  നായികാ നായകൻ ഷോയിലെ ഒരു സെഗ്മെന്റിൽ കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്ത് വളരെ മുമ്പ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നായികാ നായകൻ പരിപാടിയിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വിഷമങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിൻസി. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വിൻസി അതേക്കുറിച്ച് പറഞ്ഞത്. ആ പരിപാടിയിൽ വന്നപ്പോൾ കുറേ നെ​ഗറ്റീവ് കമൻ്റുകൾ കേൾക്കേണ്ടി വന്നിട്ടില്ലേ?.

  അതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കമൻ്റ് ഏതാണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് വിൻസി മറുപടി പറഞ്ഞത്.

  'എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളുമായിരുന്നു അതിൽ പങ്കെടുത്തത്. എട്ടു പെൺകുട്ടികളെ നിരത്തിനിർത്തി നോക്കുമ്പോൾ ഇവൾക്ക് മാത്രം നായികയാകാനുള്ള ക്വാളിറ്റിയില്ലെന്ന് എന്നെ നോക്കി പറഞ്ഞു. ഇവൾ ഹീറോയിൻ ടൈപ്പല്ല, തടിച്ചിട്ടാണ്, എന്തായാലും പറ്റില്ലെന്നാണ് അവർ പറഞ്ഞത്'. ഫ്ലവേഴ്സ് ഒരു കോടിയുടെ പ്രൊമോ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറയുന്നത് കാണിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വിൻസി പറഞ്ഞ കാര്യങ്ങൾ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന ഹിന്ദി സിനിമലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം സർ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിച്ചത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്'.

  'അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾ‍‍‍‍‍ക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം', തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് വിൻസി പറഞ്ഞു.

  Also Read: എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് അദ്ദേഹം സിനിമകൾ ചെയ്യുന്നത് . 30-35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മുംബൈ, പുനൈ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു ഷൂട്ടെന്നും വിൻസി പറഞ്ഞു. ആ ദിവസങ്ങളിലായിരുന്നു സോളമന്റെ തേനീച്ചകളുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്. അതുകൊണ്ടാണ് തനിക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നും വിൻസി വ്യക്തമാക്കി.

  Also Read: 'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ

  എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും ട്രൈബൽ കമ്മ്യൂണിറ്റിയുടെ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും വിൻസി പറഞ്ഞിരിക്കുകയാണ്. 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും എന്നും വിൻസി അറിയിച്ചു .

  Read more about: actress
  English summary
  Nayika Nayakan Fame Vincy Aloshious Opens Up The Comments Which Disturbed Her A Lot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X