അതിന് നീ പെണ്ണല്ലേ, ജീവിതം മാറ്റി മാറ്റിമറിച്ചത് മമ്മൂക്ക, വെളിപ്പെടുത്തി നസീർ സംക്രാന്തി
മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ തട്ടീം മുട്ടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിമാറിയ നടനാണ് നസീർ സംക്രാന്തി. സ്വന്തം പേരിനേക്കാലും കമലാസനൻ എന്ന പേരാണ് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതം. സ്കിറ്റുകളിലും സ്റ്റേജ് ഷോകളിലും വർഷങ്ങളായി തിളങ്ങി നിന്നിരുന്ന നസ്രീർ ഏറെ വൈകിയാണ് ബിഗ്സ്ക്രീനിൽ എത്തിയത്.
താൻ സിനിമയിൽ എത്താനുള്ള പ്രധാന കാരണം മെഗസ്റ്റാർ മമ്മൂട്ടിയാണെന്ന് നസീർ സംക്രാന്തി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് സിനിമയിലേയ്ക്ക് വഴി തുറന്നു തന്നത് മമ്മൂക്കയാണെന്നും താരം തുറന്നു പറഞ്ഞു. ആദ്യമായി സിനിമ മോഹത്തിന്റെ വിത്ത് പാകിയത് മമ്മൂട്ടിയാണെന്നും നസീർ കൂട്ടിച്ചേർത്തു.

പോത്തൻ വാവയുടെ ള ഷൂട്ടിങ്ങ് ആലപ്പുഴയിൽ നടക്കുന്നതിനിടെയാണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. നാടെങ്ങും മൈ ട്രീ ചാലഞ്ച് പോലുള്ള പരിപാടി നടക്കുകയായിരുന്നു. അന്ന് മമ്മൂക്ക താമസിച്ചിരുന്ന അതേ ഹോട്ടലിലായിരുന്നു ഞങ്ങൾ റിഹേഴ്സലിനായി നൽകിയത്. ഷാജോണിനെ നേരത്തെ തന്നെ അദ്ദേഹത്തിന് അറിയാരുന്നു. അവന്റെ കൂടെയാണ് മമ്മൂക്കയെ കാണാൻ ആദ്യമായി പോയത്

മമ്മൂക്കയാണ് മനസ്സിൽ സിനിമ മോഹത്തിന്റെ വിത്ത് പാകിയത്. അന്ന് അദ്ദേഹത്തെ കണ്ടപ്പോൾ സ്വയം പരിചയപ്പെടുത്തി. മമ്മൂക്കയുടെ ചോദ്യം ഒപ്പമുളളവർ സിനിമയിൽ എത്തിയില്ലേ. നിനക്കും സിനിമയിൽ അഭിനയിക്കേണ്ടേ?. വേണം എന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിൽ നിന്ന് ോ അടുത്ത ചോദ്യമെത്തി.

അതിന് നിന്നെ ആർക്കും അറിയില്ലല്ലോ. നീ പെണ്ണല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇനി പെൺവേഷം കെട്ടുന്നത് നിർത്തണം. ഇനി മേലിൽ അതുപോലുളള സ്കിറ്റുകൾ കളിക്കരുതെന്നും മമ്മൂക്ക തന്നേട് പറഞ്ഞു. അത് പൂർണ്ണമായി അനുസരിക്കാൻ സാധിച്ചില്ലെങ്കിലും ഒഴിവാക്കാൻ പറ്റാവുന്ന സ്ത്രീ വേഷങ്ങൾ ഒഴിവാക്കുകയായിരുന്നു.

സിനിമകളിൽ അദ്ദേഹം അവസരം നൽകുകയായിരുന്നു. കൂടാതെ മറ്റുള്ള ചിത്രങ്ങളിലേയ്ക്ക് ശുപാര്ഡശ ചെയ്യുകയും ചെയ്തു. സിനിമയിൽ ഏറ്റവും കൂടുതൽ തന്നെ പിന്തുണച്ചത് മമ്മൂക്കയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. മമ്മൂക്കയുടെ ശുപാർശയുലാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ കിട്ടിയത്. ഏറ്റവും അവസാനമായി തോപ്പിൽ ജോപ്പനിൽ വരെ അവസരം വാങ്ങി തന്നത് അദ്ദഹേമാണ്.


Click it and Unblock the Notifications