ഫഹദ് ഫാസിലിനൊപ്പമുള്ള ആദ്യഫോട്ടോ ഇതായിരുന്നു! ചിത്രം പങ്കുവെച്ച് നസ്രിയ! പോസ്റ്റ് വൈറല്‍!
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് നസ്രിയ നസീം. പളുങ്കിലൂടെയായിരുന്നു താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ബാലതാരത്തില്‍ നിന്നും പിന്നീട് നായികയിലേക്ക് പ്രമോഷന്‍ ലഭിക്കുകയായിരുന്നു ഈ താരത്തിന്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ഫഹദ് ഫാസിലുമായി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്നും അവസരം ലഭിച്ചാല്‍ ഇരുവരും ഒരുമിച്ചെത്തുമെന്നും പറഞ്ഞിരുന്നു. ട്രാന്‍സിലൂടെ അന്‍വര്‍ റഷീദാണ് ഇരുവരേയും ഒരുമിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രമെത്തിയേക്കുമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നതെങ്കിലും പിന്നീട് റിലീസ് നീട്ടിയതായി അറിയിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഞങ്ങളുടെ ആദ്യ ഫോട്ടോ എന്ന ക്യാപ്ഷനോടെയായിരുന്നു നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. സഹോദരനായ നവീനും സൗബിന്‍ ഷാഹിറിനുമൊപ്പവുമുള്ള ചിത്രങ്ങളും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയായിരുന്നു നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്.

നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍ ത്തെിയിരുന്നു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമായെന്നും പല കാര്യങ്ങളിലും മാറ്റം വന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. സ്വതവേ മടിയനായ തന്നെ മാറ്റിയെടുക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞുവെന്നും ഫഹദ് പറഞ്ഞിരുന്നു. ഫഹദ് സമ്മാനിച്ച മികച്ച സമ്മാനമാണ് ഓറിയോ എന്നായിരുന്നു നസ്രിയ പറഞ്ഞത്. പൊതുവേ തനിക്ക് പെറ്റ്‌സിനെ പേടിയാണെന്നും അത് മാറിയത് ഫഹദിന്റെ വരവിന് ശേഷമായിരുന്നുവെന്നും താരപത്‌നി പറഞ്ഞത്.


Click it and Unblock the Notifications