അമാലും ദുല്‍ഖറും ഇക്കാര്യത്തെക്കുറിച്ചേ സംസാരിക്കാറുള്ളൂവെന്ന് നസ്രിയ, ഫഹദിനും ഇതാണിഷ്ടം!
മലയാളികള്‍ക്ക് മറക്കാനാവാത്ത സിനിമകളിലൊന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. നസ്രിയയും ഫഹദും ദുല്‍ഖറുമൊക്കെ മത്സരിച്ച് അഭിനയിച്ച സിനിമയെ യുവതലമുറ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും ഈ സിനിമ പൂര്‍ത്തിയാക്കിയത്. അഞ്ജലി മേനോന്‍ എന്ന സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടയിലെ സന്തോഷത്തെക്കുറിച്ച് ഇവര്‍ വാചാലരായിരുന്നു.
സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് നസ്രിയയും ദുല്‍ഖറും. ദുല്‍ഖറിന്റെ ഭാര്യയായ അമാലും നസ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇവര്‍ കുടുംബസമേതം യാത്രകള്‍ പോവാറുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ ഇവര്‍ വാചാലരാവാറുണ്ട്. അത്തരത്തില്‍ തങ്ങളുടെ കൂടിച്ചേരലിനിടയിലെ വിശേഷങ്ങളെക്കുറിച്ച് നസ്രിയ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

സിനിമയല്ല പ്രധാന വിഷയം
സിനിമയിലൂടെയാണ് പ്രേക്ഷകര്‍ക്ക് ദുല്‍ഖറിനെയും നസ്രിയയേയും പരിചയം. മമ്മൂട്ടിക്കൊപ്പം പളുങ്കില്‍ ബാലതാരമായി അഭിനയിച്ച നസ്രിയ ദുല്‍ഖറിനൊപ്പം ബാംഗ്ലൂര്‍ ഡേയ്‌സിലും അഭിനയിച്ചു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവയെ തങ്ങളുടേതാക്കി മാറ്റുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമുള്ളയാളാണ് ഇരുവരും. നസ്രിയയുടെ ഭര്‍ത്താവായ ഫഹദും ഇക്കാര്യത്തില്‍ സമാന വിശേഷണത്തിനര്‍ഹനാണ്. സിനിമയ്ക്കും അപ്പുറത്ത് മികച്ച ബന്ധം സൂക്ഷിക്കുന്ന ഇവര്‍ ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുണ്ട്.

സിനിമയ്ക്കപ്പുറത്തെ ചര്‍ച്ചകള്‍
സിനിമയല്ല അപ്പോള്‍ ഇവരുടെ ചര്‍ച്ചാവിഷയം. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ക്കൂടിയും സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇവര്‍ ചര്‍ച്ച ചെയ്യാറുള്ളത്. നഗരത്തില്‍ അടുത്തിടെ തുടങ്ങിയ റസ്റ്റോറന്റോ, ഇഷ്ടപ്പെട്ട ട്രാവല്‍ ഡെസ്റ്റിനേഷനെക്കുറിച്ചോ ഒക്കെയാണ് ഇവര്‍ സംസാരിക്കാറുള്ളത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നസ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയുള്ളവരാണ് ഇരുതാരങ്ങളും. അതിനാല്‍ത്തന്നെ ഇവരുടെ ഒത്തുചേരലുകളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അമാലും നസ്രിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. കുഞ്ഞുമറിയത്തിന്റെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളില്‍ നസ്രിയയും അമാലും ഒരുമിച്ചുള്ള ചിത്രങ്ങളുമുണ്ടായിരുന്നു.

ഫഹദിനോട് സംസാരിക്കാറുള്ളത്
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഫഹദുമായി ചര്‍ച്ച നടത്താറുണ്ട്. തങ്ങളിരുവരും ഇത്തരം കാര്യത്തെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ടെന്ന് താരപത്‌നി പറയുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന പതിവ് നായികമാരുടെ ലിസ്റ്റിലേക്ക് നസ്രിയയും ഇടംപിടിക്കുമോയെന്ന ആശങ്ക തുടക്കത്തില്‍ ആരാധകരെ അലട്ടിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ താരം തിരിച്ചെത്തിയപ്പോള്‍ ആരാധകരായിരുന്നു സന്തോഷിച്ചതും.
Recommended Video


സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ സിനിമയില്‍ തിരിച്ചെത്തിയത്. പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തിയ കൂടെ എന്ന സിനിമയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്. പൃഥ്വിരാജിന്റെ സഹോദരിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ നേരത്തെ തന്നെ വൈറലായിരുന്നു. തിരിച്ചുവരവിലും മികച്ച സ്വീകാര്യതയാണ് ഈ താരപത്‌നിക്ക് ലഭിച്ചത്.


Click it and Unblock the Notifications