ചാക്കോച്ചന്റെ ഇസയെ കാണാൻ ദുൽഖറിന്റെ അമാലും നസ്രിയയും എത്തി, ചിത്രം പങ്കുവെച്ച് പ്രിയ...
താരങ്ങൾക്ക് കുഞ്ഞ് പിറക്കുന്നത് പ്രേക്ഷകർക്ക് സന്തോഷം നിറഞ്ഞ കാര്യമാണ്. ഇരട്ടി സന്തോഷമായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നപ്പോൾ. 14 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 2019 ഏപ്രിലിൽ കുഞ്ഞ് പിറക്കുന്നത്. ഇസയുടെ വരവ് സിനിമയിൽ തന്നെ വൻ ആഘോഷമായിരുന്നു. ജനനം മുതൽ തന്നെ കുഞ്ഞ് സ്റ്റാർ ആയിരിക്കുകയാണ് ഇസഹാക്ക്.
താരപുത്രനെ കാണാൻ സിനിമ താരങ്ങൾ കുടുംബമായി തന്നെ എത്തിയിരുന്നു. ഇവരുടെ രസകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിരുന്നു. ഇപ്പോഴിത കുഞ്ഞ് ഇസയെ കാണാൻ നടി നസ്രിയയും നടൻ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയയും എത്തിയിരിക്കുകയാണ്. ഇരുവരും ഇസയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രിയ തന്നെയാണ് സേഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അമാലും നസ്രിയയും ഒന്നിച്ചാണ് ഇസയെ കാണാൻ എത്തിയിരിക്കുന്നതെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അമാൽ -നസ്രിയ സൗഹൃദം സിനിമ ലോകത്ത് ചർച്ച വിഷയമാണ്. ഇവരുടെ സൗഹൃദത്തെ കുറിച്ച് നടൻ ദുൽഖർ സൽമാൻ തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുമുണ്ട്. കുഞ്ഞി എന്ന ഓമനപ്പേരിലാണ് നസ്രിയ ഇവർക്കിടയിൽ അറിയപ്പെടുന്നത്.
അടുത്ത മാസം(ഏപ്രിൽ 17) ന് ഒരു വയസ് തികയുകയാണ്. കുഞ്ചാക്കോ ബോബനെക്കാലും സോഷ്യൽ മീഡിയയിൽ ആരാധകരുള്ളത് ഇസഹാക്കിനാണ്. താരത്തിന്റെ ഇന്റവ്യൂകളിൽ ഒരു സ്ഥിര ചോദ്യമായിരിക്കുകയാണ് കുഞ്ഞിന്റെ വിശേഷം. ഇപ്പോൾ പ്രിയയുടേയും തന്റേയും ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണെന്ന് പല അഭിമുഖത്തിലും ചാക്കോച്ചൻ പറയുന്നുണ്ട്.. 2005 ലാണ് ചാക്കോച്ചൻ പ്രിയയെ വിവാഹം ചെയ്യുന്നത്.


Click it and Unblock the Notifications