നസ്രിയയുടെ മടിയില്‍ താരപുത്രന്‍! കൊഞ്ചിക്കാനായി തല്ലുപിടിച്ച് ചാക്കോച്ചനും! വീഡിയോ വൈറല്‍!

Recommended Video

സൗബിന്റെ കൊച്ചുമായി കളിച്ചും ചിരിച്ചും നസ്രിയ

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അമ്പിളി. സൗബിന്‍ ഷാഹിറിന്റെ ഡാന്‍സും പാട്ടും തരംഗമായി മാറിയതിന് പിന്നാലെയായാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു നസ്രിയ നസീം, സഹോദരനായ നവീന്‍ നസീം, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേരായിരുന്നു ചങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. നസ്രിയയ്‌ക്കൊപ്പം ചടങ്ങില്‍ തിളങ്ങിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സൗബിന്റെ മകനായ കുഞ്ഞ് ഓര്‍ഹാന്‍, അമ്പിളിയുടെ ലോഞ്ചിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമ്പിളിയുടെ ഓഡിയോ ലോഞ്ച്

ജോണ്‍ പോള്‍ ജോര്‍ജ് ചിത്രമായ അമ്പിളി തുടക്കം മുതലേ തന്നെ പ്രേക്ഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയുടെ പോസ്റ്റും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. ഏത് കഥാപാത്രത്തേയും ഗംഭീമാക്കി മാറ്റുന്ന സൗബിന്‍ തന്നെയായിരുന്നു സിനിമയിലെ മുഖ്യ ആകര്‍ഷണം. വേറിട്ട പോസ്റ്റും ഗാനവും കൂടിയായപ്പോള്‍ അമ്പിളി ആരാധകമനസ്സിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ജനസാഗരത്തെ സാക്ഷിയാക്കി ലുലു മാളില്‍ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്.

 നസ്രിയയുടെ വരവ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ. ബാലതാരമായി തുടക്കം കുറിച്ച നസ്രിയയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഫഹദുമായുള്ള വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും കൂടെയിലൂടെ താരം തിരിച്ചെത്തിയിരുന്നു. അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സില്‍ ഫഹദിനൊപ്പം അഭിനയിക്കുകയാണ് താരം ഇപ്പോള്‍. ഈ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമ്പിളിയുടെ ഓഡിയോ ലോഞ്ചിലേക്ക് നസ്രിയയും എത്തിയിരുന്നു. അതീവ സുന്ദരിയായാണ് താരമെത്തിയത്.

താരമായി കുഞ്ഞ് ഓര്‍ഹാന്‍

അടുത്തിടെയായിരുന്നു സൗബിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരുന്നു. ഓര്‍ഹാന്‍ എന്ന പേരാണ് മകനായി നല്‍കിയത്. വാപ്പച്ചിയുടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ താരമായി മാറിയത് കുഞ്ഞ് ഓര്‍ഹനായാിരുന്നു. നസ്രിയയും കുഞ്ചാക്കോ ബോബനും നവീനുമൊക്കെ ഓര്‍ഹാന് പിന്നാലെയായിരുന്നു. ഇടയ്ക്ക് മകനെ കൊഞ്ചിക്കാനെത്തിയ സൗബിനെ കളിയാക്കുന്ന നസ്രിയേയും വീഡിയോയില്‍ കണ്ടിരുന്നു.

നസ്രിയയ്ക്ക് പിന്നാലെ നവീനും

നസ്രിയ മാത്രമല്ല സഹോദരനായ നവീനും മലയാളികള്‍ക്ക് സുപരിചിതനാണ്. ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇടയ്ക്കിടയ്ക്ക് നവീന്‍ എത്താറുണ്ട്. ചേച്ചി മാത്രമല്ല തന്‍രെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് നച്ചുവെന്നും നവീന്‍ പറഞ്ഞിരുന്നു. അമ്പിളിയിലൂടെ നവീനും സിനിമയില്‍ സജീവമാവുകയാണ്. ഈ സിനിമയിലെ അവസരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ധൈര്യമായി ചെയ്യാനായിരുന്നു എല്ലാവരും പറഞ്ഞതെന്നും നവീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുടുംബസമേതം സൗബിന്‍

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനായി എത്തിയപ്പോഴും സൗബിനൊപ്പം ഭാര്യയും മകനുമുണ്ടായിരുന്നു. അമ്പിളിയുടെ ലോഞ്ചില്‍ താരമായി മാറിയത് ഓര്‍ഹാനാണ്. നസ്രിയയും നവീനും കുഞ്ചാക്കോ ബോബനുമൊക്കെ കുഞ്ഞതിഥിക്ക് പിന്നാലെയായിരുന്നു. മകനരികിലേക്ക് എത്തിയ സൗബിനെ നസ്രിയ കളിയാക്കുകയും ചെയ്തിരുന്നു. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

കുഞ്ചാക്കോ ബോബനുമെത്തി

ഞാന്‍ ജാക്‌സണല്ലെടാ, എന്ന ഗാനത്തിന് സൗബിന്റെ ഡാന്‍സ് കാണുന്നതിന് വേണ്ടിയാണ് താന്‍ വന്നതെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഈ പാട്ടിനൊപ്പം നവീനും സൗബിനും ചുവടുവെച്ചിരുന്നു. സദസ്സിലിരുന്ന കുഞ്ചാക്കോ ബോബനേയും നസ്രിയേയും ദിലീഷ് പോത്തനേയുമൊക്കെ സൗബിന്‍ വേദിയിലേക്ക് എത്തിച്ചിരുന്നു. അതോടെ ഇവരും ഡാന്‍സ് ചെയ്യുകയായിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെന്നി ദയാലിന്റെ പാട്ടിനൊപ്പമായാണ് ഇവര്‍ ഡാന്‍സ് ചെയ്തത്.

ചിത്രങ്ങളും വീഡിയോയും

അമ്പിളിയുടെ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നവീനും നസ്രിയയും ചാക്കോച്ചനും സൗബിനുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അമ്പിളിയുടെ ലോഞ്ച് കിടുക്കിയെന്നാണ് ആരാധകരും പറയുന്നത്. പരിപാടിക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയയും സൗബിനുമൊക്കെ എത്തിയിട്ടുണ്ട്.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ

നസ്രിയയുടേയും ഫഹദിന്റേയും ജീവിതത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാനായി ഇരുവരും തീരുമാനിച്ചതും ഈ ചിത്രത്തിന് ശേഷമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നസ്രിയ. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് അന്നേ താരം പറഞ്ഞിരുന്നു. തിരിച്ചുവരവിന് നിമിത്തമായതും അഞ്ജലി മേനോനായിരുന്നു. പാര്‍വതിയും പൃഥ്വിരാജും നായികനായകന്‍മാരായെത്തിയ കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X