നസ്രിയയ്ക്ക് മാത്രമല്ല ഫഹദിനും ആശങ്ക! ക്യൂട്ട് താരദമ്പതികളുടെ ടെന്‍ഷന് കാരണം? കാണൂ!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീം. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പിന്തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. വിവാഹശേഷം അഭിനയത്തോട് ബൈ പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്ക് നസ്രിയയും ഇടംപിടിക്കുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഭാര്യയുടെ സിനിമാജീവിതത്തിന് പൂര്‍ണഅണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നു ഫഹദ് ഫാസില്‍. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ നസ്രിയ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമെന്നായിരുന്നു താരം പറഞ്ഞത്.
സിനിമാജീവിതത്തില്‍ സുപ്രധാനമായ കഥാപാത്രത്തെ സമ്മാനിച്ച സംവിധായികയായ അഞ്ജലി മേനോന്‍ വിളിച്ചപ്പോള്‍ നസ്രിയ പറന്നെത്തുകയായിരുന്നു. നാളുകള്‍ക്ക് ശേഷം ഈ താരം തിരിച്ചെത്തിയതില്‍ ആരാധകരും അതീവ സന്തോഷത്തിലാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ എത്തുന്ന അതേ ദിനത്തില്‍ തന്നെ ഫഹദ് പുതിയ ചിത്രത്തിന്റെ ടീസറുമായി എത്തിയെന്നതാണ് മറ്റൊരു സന്തോഷം. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് കൂടെ. പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന ടീസറാണ് വരത്തന്റേത്.

നസ്രിയ ഈസ് ബാക്ക്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നസ്രിയ ചാനല്‍ അവതാരകയായും ബാലതാരമായും നിറഞ്ഞാടിയ താരം നായികയായി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് സിനിമാലോകം നല്‍കിയത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയും ചെയ്തു. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മാറ്റുന്ന സ്ഥിരം ശൈലി തന്നെയാമ് കൂടെയിലേതുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

തിരിച്ചുവരവിന് നിറഞ്ഞ കൈയ്യടി
വിവാഹത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ നസ്രിയയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളിലും ടീസറിലും ട്രെയിലറുമൊക്കെ നിറഞ്ഞുനിന്നത് നസ്രിയയായിരുന്നു. താരത്തിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നായി വിലയിരുത്തിയത്. ഈ ശൈലി തന്നെയാണ് പ്രമോഷനിലും പ്രകടമായത്.

പൃഥ്വിരാജിന്റെ സഹോദരി
നായകനായ പൃഥ്വിരാജിന്റെ സഹോദരി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രിയെക്കുറിച്ച് ആരാധകര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നസ്രിയയെ അടുത്ത് പരിചയപ്പെട്ടതിന് ശേഷമാണ് ഇതുപോലൊരു സഹോദരിയെ തനിക്ക് ലഭിച്ചിരുന്നെങ്കിലെന്ന് ചിന്തിച്ചുപോയതെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.

ഫഹദിന്റെ വരത്തന്‍
നസ്രിയയുടെ കൂടെ റിലീസ് ചെയ്യുന്ന അതേ ദിനത്തിലാണ് ഫഹദിന്റെ വരത്തന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇയ്യോബിന്റെ പുസ്‌കത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. മായാനദിയിലൂടെ പ്രേക്ഷകമനം കവര്‍ന്നെടുത്ത ഐശ്വര്യ ല്ക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വീണ്ടും തമിഴകത്ത്
വേലൈക്കാരന് ശേഷം ഫഹദ് വീണ്ടും തമിഴകത്തേക്ക് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ശിവകാര്‍ത്തികേയനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെയാണ് താരം രജനീകാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു അവസരമായിരുന്നു ഇത്. ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഒരുമിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ട്
അതിനിടയിലാണ് ഫഹദും നസ്രിയയും ഒരുമിച്ച് സിനിമ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. നസ്രിയയുടെ തിരിച്ചുവരവിന് ശക്തമായ പിന്തുണയായിരുന്നു ഫഹദ് നല്‍കിയത്. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആരാധകര്‍ ആഘോഷിച്ചു
നസ്രിയയുടെ റിലീസും ഫഹദിന്റെ ടീസറും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ ശരിക്കും അതാഘോഷമാക്കി മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഇത്. കൂടെ കണ്ടവരെല്ലാം നസ്രിയയെ വാഴ്ത്തുകയാണ്. അതിനിടയിലാണ് ഫഹദും ടീസറുമായെത്തി അമ്പരപ്പിച്ചത്.


Click it and Unblock the Notifications