നസ്രിയയ്ക്കും ഫഹദിനും ഇതെന്ത് പറ്റി? വൈറസിനെ ചെറുക്കാനുള്ള മുന്നൊരുക്കമാണോ എന്ന് ആരാധകരും
മലയാളക്കരയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഓരോ വിശേഷങ്ങളും താരങ്ങള്‍ തന്നെ പുറത്ത് വിടാറുണ്ട്. പ്രത്യേകിച്ചും നടി നസ്രിയ. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള നസ്രിയ രസകരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സമാനമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.
ഫഹദും നസ്രിയയും മാത്രമാണ് ചിത്രത്തിലുള്ളത്. രസകരമായ കാര്യം ഇരുവരും മാസ്‌ക് ഉപയോഗിച്ച് മുക്കും വായും മൂടിക്കെട്ടിയ ചിത്രമായിരുന്നിത്. ചിത്രത്തിന് താഴെ പലരും പലവിധ ചോദ്യങ്ങളുമായി എത്തി കൊണ്ടിരിക്കുകയാണ്. പ്രധാനമായും എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ലോകം മൊത്തം വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നായിരുന്നു.

നിലവില്‍ ട്രാന്‍സ് എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദിന്റെ നായികയായി നസ്രിയ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയുണ്ട്. വിവാഹശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2014 ല്‍ റിലീസ് ചെയ്ത ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ട്രാന്‍സ് ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.


Click it and Unblock the Notifications