»   » നസ്രിയ ശരിക്കും പൃഥ്വിയുടെ കുഞ്ഞനുജത്തി തന്നെ, ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, ഇത് കാണൂ!

നസ്രിയ ശരിക്കും പൃഥ്വിയുടെ കുഞ്ഞനുജത്തി തന്നെ, ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, ഇത് കാണൂ!

Posted By:
Subscribe to Filmibeat Malayalam
പൃഥ്വിയുടെ രണത്തിന്റെ ടീസര്‍ കണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

അഞ്ജലി മേനോന്റെ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും തനിക്ക് പിറക്കാതെ പോയ കൂടപ്പിറപ്പാണ് നസ്രിയയെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ഈ ക്യൂട്ട് സഹോദരിയും സഹോദരനും ആരാധകഹൃദയവും കീഴടക്കുകയായിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലക്ഷ്മിയുണ്ട്, പ്രിയാമണിയുണ്ട്.. ഭാവനയുടെ ബെംഗളുരുവിലെ വിരുന്നും പൊളിച്ചു, കൂടുതല്‍ ചിത്രങ്ങളിതാ!

ബെംഗളുരുവിലെ വിരുന്നിലും ഭാവനയേയും നവീനെയും കാണാന്‍ നിരവധി പേരെത്തി, പ്രിയയും ലക്ഷ്മിയും മാത്രമല്ല!

വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദിവ്യ ഉണ്ണി, പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത് കാണൂ!

നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വി പുറത്തുവിട്ട ക്യൂട്ട് ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൃഥ്വിരാജിന്റെ ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ടീസറിനെക്കുറിച്ച് അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണത്തിന്റെ ടീസറിന് അഭിനന്ദനപ്രവാഹം

പൃഥ്വിയുടെ പുതിയ ചിത്രങ്ങളിലൊന്നായ രണത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരുന്നു. ആരാധകരും സിനിമാപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

സ്റ്റണ്ണിങ്ങാണെന്ന് നിവിന്‍ പോളി

സ്റ്റണ്ണിങ്ങ് ടീസര്‍, പൃഥ്വിരാജിന്റെ രണത്തിന്റെ ടീസര്‍ കണ്ട നിവിന്‍ പോളിയുടെ പ്രതികരണം ഇതായിരുന്നു. ശരിക്കും തനിക്ക് ഇത് ഇഷ്ടപ്പെട്ടു, നിര്‍മല്‍ സഹദേവിനും പൃഥ്വിരാജിനും അഭിനന്ദനവും താരം അറിയിച്ചിട്ടുണ്ട്.

ആക്ഷന്‍ ഹീറോ ഈസ് ബാക്ക്

ആക്ഷന്‍ ഹീറോ തിരിച്ചെത്തുകയാണെന്നായിരുന്നു ടൊവിനോ തോമസിന്റെ പ്രതികരണം. ആമിയില്‍ പൃഥ്വിക്ക് പകരമായെത്തുന്നത് ടൊവിനോയാണ്. ഇക്കാര്യത്തില്‍ തന്നെ ഏറ്റവുമധികം പിന്തുണച്ചത് പൃഥ്വിയാണെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു.

വൈ സോ സീരിയസ് ബ്രോ

രണത്തിന്റെ ടീസര്‍ കണ്ട നസ്രിയയ്ക്ക് പൃഥ്വിയോട് ചോദിക്കാനുണ്ടായിരുന്നത് ഇതായിരുന്നു, ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ ഇത് ചോദിക്കുകയും ചെയ്തു. എന്താണ് ഇത്ര സീരിയസ് എന്ന സംശയമായിരുന്നു താരത്തിനുണ്ടായിരുന്നത്.

ഇഷ്ടപ്പെട്ടു

ടീസര്‍ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും നസ്രിയ കുറിച്ചിരുന്നു. നസ്രിയയ്ക്ക് നന്ദി പറഞ്ഞ് പൃഥ്വിയും താഴെ കമന്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചാറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബാലതാരമായി സിനിമയിലെത്തി

ബ്ലസി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ ബാലതാരമായാണ് നസ്രിയ എത്തിയത്. മമ്മൂട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയതിന് ശേഷം പിന്നീട് നായികയായി ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

നായികയിലേക്ക് സ്ഥാനക്കയറ്റം

ബാലതാരത്തില്‍ നിന്നും നായികയായി എത്തിയപ്പോള്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രമാണ് താരത്തിന് ലഭിച്ചത്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക്

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരക നസ്രിയ നസീമായിരുന്നു. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരത്തിന് സിനിമയില്‍ അവസരം ലഭിച്ചത്.

ബാംഗ്ലൂര്‍ ഡേയ്സിനിടയിലെ പ്രണയം

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിക്കുന്നതിനിടയിലാണ് ഫഹദുമായി പ്രണയത്തിലായത്.

ഫഹദുമായുള്ള വിവാഹം

ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പൂവിട്ട പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹ ശേഷം താരം അഭിനയിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

അഭിനയത്തില്‍ തുടരും

മികച്ച കഥാപാത്രവും സിനിമയും ലഭിച്ചാല്‍ നസ്രിയ അഭിനയത്തില്‍ സജീവമാവുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്.

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചുവരവ്

സിനിമയില്‍ സജീവമായി നില നില്‍ക്കുന്നതിനിടയിലാണ് നസ്രിയ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹ ശേഷം താരദമ്പതികള്‍ ഏറ്റവും കൂടുതല്‍ തവണ നേരിട്ടൊരു ചോദ്യം നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്.

പൃഥ്വിയുടെ കുഞ്ഞനുജത്തി

നസ്രിയയെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. കുഞ്ഞനുജത്തിയെന്ന് വിളിച്ച് തന്നെയാണ് താരം പിറന്നാള്‍ ആശംസയും നേര്‍ന്നത്.

English summary
Nazriya congratulates Prithviraj after watching Ranam teaser.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam