ഇത് എന്താ സംഭവമെന്ന് ഫഹദ്, 'ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയില്ലല്ലേ', നസ്രിയയുടെ വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് താരം. എന്നാൽ ഇതിന് നേരെ വിപരീതമാണ് ഫഹദ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവർ ഒന്നിച്ചുള്ള വീഡിയോയാണ്. ടിക്ക് ടോക്കിൽ വൈറലായി കൊണ്ടിരിക്കുന്ന ഹാൻഡ് ഇമോജി ചലഞ്ചിൽ പങ്കെടുക്കുകയാണ് നടി. നസ്രിയ്ക്കൊപ്പം ഫഹദും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ ചെയ്യുകയാണ് ചലഞ്ച്. രസകരവും കുഴപ്പിക്കുന്നതുമായ ചലഞ്ച് നസ്രിയ മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. എന്നാൽ വീഡിയോയിലെ ഹൈലൈറ്റ് ഫഹദാണ് . ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയാണ് താരം. സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ അനായാസമായി കൈകളിലൂടെ കാണിക്കുമ്പോൾ അതേ വേഗതയിൽ ഫഹദിന്റെ കണ്ണുകളും മാറുകയാണ്. ചലഞ്ചിൽ പങ്കെടുത്തത് നസ്രിയ ആണെങ്കിലും മുഖഭാവത്തിലൂടെ കയ്യടി നേടിയത് ഫഹദ് ആയിരുന്നു.

nazriya-fahad

ഈ രസകരമായ വീഡിയോ നസ്രിയ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭർത്താവിന് പറഞ്ഞു കൊടുക്കുന്നഞാൻ. അദ്ദേഹത്തിന്റെ മുഖം നോക്കൂ... എന്താണ് ഇവിട നടക്കുന്നതെന്ന് ഒരു പിടിയുമില്ല... എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ക്വാറന്റൈൻ ഹാഷ്ടാഗും താരം പങ്കുവെച്ചിട്ടുണ്ട്.

നസ്രിയ ഫഹദ് താര ജോഡികളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ മാത്രമല്ല സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇത് ക്ലാസിക്കാണെന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. ഹഹഹ എന്നു ചിരിക്കുകയാണ് പാര്‍വതി. ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, റോഷന്‍ മാത്യു, ഗ്രേസ്, അന്ന ബെന്‍ ,ഗായകൻ വിജയ് യേശുദാസ്, തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്.

കൂടാതെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, മൂന്ന് മണിക്കൂർ കൊണ്ട് നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നസ്രിയ സജീവമാണെങ്കിലും ഫഹദുമായി അധികം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറില്ല. ട്രാൻസിന് ശേഷം തങ്ങളുടെ പ്രിയതാരങ്ങളെ ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് താരങ്ങൾ ഹോം ക്വാറന്റൈനിലണ്. അത്യാവശ്യങ്ങൾക്ക് മാത്രമാണ് താരങ്ങൾ വീടിന് പുറത്തിറങ്ങുന്നത്.

താരങ്ങളുടെ വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X