»   » സ്റ്റണ്ണിങ്ങ് ലുക്കില്‍ നസ്രിയ, ഫഹദിനെ കാണുന്നില്ല, മലേഷ്യന്‍ ചിത്രങ്ങള്‍ വൈറലാവുന്നു !!

സ്റ്റണ്ണിങ്ങ് ലുക്കില്‍ നസ്രിയ, ഫഹദിനെ കാണുന്നില്ല, മലേഷ്യന്‍ ചിത്രങ്ങള്‍ വൈറലാവുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയ നസീമും.അവതാരക വേഷത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയതാണ് നസ്രിയ. ബാലതാരമായി തുടങ്ങിയ നസ്രിയ പിന്നീട് നായികയാി അരങ്ങേറി. പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി വേഷമിട്ട കൊച്ചു മിടുക്കിയെ ഓര്‍ക്കുന്നില്ലേ. ആ കുഞ്ഞു മിടുക്കിയില്‍ നിന്നും ഇന്നും കാണുന്ന നസ്രിയയിലേക്ക് താരം മാറിയത് വളരെ പെട്ടെന്നായിരുന്നു.

നേരം, രാജാറാണി, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലാമ് നസ്രിയ നായികയാി വേഷമിട്ടത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയുടെ തിരിച്ചുവരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫഹ്ദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

കോടതിമുറിയില്‍ വച്ച് അയാള്‍ ലേഡി ഡോക്ടറുടെ മുഖത്തടിച്ചു!! കാരണം...ഇത് ആദ്യത്തേതല്ല

കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!

നസ്രിയയുടെ പുതിയ ഫോട്ടോയും വൈറലാവുന്നു

ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. എപ്പോഴൊക്കെ നസ്രിയ ഫോട്ടോ പോസ്റ്റ് ചെയ്താലും പിന്നെ ലൈക്കുകളുടെയും കമന്റുകളുടേയും മേളമാണ്. മലേഷ്യയില്‍ നിന്നുള്ള ഫോട്ടോയാണ് ഒടുവിലായി നസ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മലേഷ്യന്‍ യാത്രയ്ക്കിടയിലേ ഫോട്ടോ

മലേഷ്യന്‍ യാത്രയ്ക്കിടയിലുള്ള ഫോട്ടോയാണ് നസ്രിയ ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിമിഷങ്ങള്‍ക്കകം തന്നെ ഫോട്ടോ വൈറലാവുകയും ചെയ്തു.

തിരിച്ചു വരവിനായി കാത്തിരിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ നസ്രിയയുടെ തിരിച്ചു വരവിനായി സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവും നസ്രിയയോ ഫഹദോ നടത്തുന്നില്ല.

ഒരുമിച്ച് അഭിനയിക്കില്ലെന്ന് ഫഹദ്

മുന്‍പ് ചെയ്തതു പോലെ ഒരു സിനിമയില്‍ ഇനി ഇരുവരും ഒരുമിച്ചഭിനയിക്കില്ലെന്നാണ് ഫഹദ് പറയുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിട്ടത്. ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായതിന് ശേഷം സക്രീനില്‍ ഇനി ഒരുമിച്ചെത്തില്ലെന്നാണ് ഫഹദ് പറയുന്നത്.

നസ്രിയ എന്ന ഭാര്യയെക്കുറിച്ച്

ഫാസിലിന്‍രെ മകന്‍ ഫഹദ് ഫാസില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമയില്‍ മുഖം കാണിച്ചുവെങ്കിലും സിനിമ ക്ലിക്കാവാത്തതിനെത്തുടര്‍ന്ന് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സി നിമയിലേക്ക് എത്തിയത്. രണ്ടാം വരവില്‍ ഒന്നിനൊനന മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നതും. നസ്രിയ എന്ന ഭാര്യയെക്കുറിച്ച് പറയുമ്പോള്‍ അമേസിങ്ങ് എന്നാണ് ഫഹദ് വിലയിരുത്തുന്നത്.

അവസരത്തിനായി കാത്തിരിക്കുന്നു

മികച്ച കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നസ്രിയയെന്ന് നേരത്തെ ഫഹദ് വ്യക്തമാക്കിയിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സില്‍ പൂത്തുലഞ്ഞ പ്രണയം

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിനിടയിലാണ് നസ്രിയയ്ക്ക് ഫഹദിനോട് പ്രണയം തോന്നിയത്. ഷൂട്ട് പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ ഇക്കാരംയ ഫഹദിനോട് നേരിട്ട് ചോദിക്കുകയും ചെയ്തു.

അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല

വിവാഹ ശേഷം നസ്രിയ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് അന്നേ ഫഹദ് വ്യക്തമാക്കിയതാണ്. ഇത്രയുമധികം സപ്പോര്‍ട്ടുള്ള സിനിമാ കുടുംബത്തില്‍ നിന്നായിട്ടും എന്തേ തിരിച്ചു വരാന്‍ മടിക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

English summary
Nazriaya Naazim's latest photo getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam