For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നസ്രിയ ഗര്‍ഭിണിയാണെന്ന് പല തവണ പറഞ്ഞു, ആ കുഞ്ഞുങ്ങളൊക്കെ എവിടെ? വിവാഹശേഷം ഫഹദും മാറി നിന്നിരുന്നു

    |

    മലയാളക്കരയില്‍ നസ്രിയ നസീമിനെ പോലെ ഇത്രയധികം ജനപ്രീതി നേടിയ നടിയില്ലെന്ന് വേണം പറയാന്‍. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി എന്ന് മാത്രമല്ല കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലൊരു സ്ഥാനം സ്വന്തമാക്കി. എന്നാല്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ച് വന്നു.

    2018 ല്‍ ഇറങ്ങിയ കൂടെ എന്ന ചിത്രത്തിലും ഇക്കൊല്ലമെത്തിയ ട്രാന്‍സിലുമാണ് നസ്രിയ അഭിനയിച്ചത്. ഇനിയും ഇടവേളകള്‍ വരാമെന്നും വൈകാതെ തിരിച്ച് വരുമെന്നുമൊക്കെ നസ്രിയ പറയുകയാണ്. ഒപ്പം ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നതിനെ കുറിച്ചും ഫഹദിനെ കുറിച്ചുമെല്ലാം കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നസ്രിയ പറയുന്നു.

    ഞാന്‍ എവിടെയും പോയിട്ടില്ല. കുറച്ച് നാള്‍ വീട്ടില്‍ മടിപിടിച്ചിരുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാള്‍ അഭിനയിച്ച് നടന്നിട്ട് വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേയെന്ന്. ഒരിക്കലുമില്ല. വെറുതേയിരിക്കാന്‍ നല്ല രസാ.. പിന്നെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി. ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളില്‍ മുഴുകി. പക്ഷേ പുറത്തൊക്കെ പോകുമ്പോള്‍ ചെറിയ കുട്ടികള്‍ പോലും ഏതാണ് പുതിയ സിനിമ എന്ന് ചോദിച്ച് അടുത്ത് വരുമായിരുന്നു.

    വിവാഹശേഷം ഷാനുവും (ഫഹദ് ഫാസില്‍) ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഞങ്ങള്‍ കുറേ യാത്ര ചെയ്തു. ജീവിതം എന്നില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് ഷാനു കളിയാക്കും. അതുപോലെ ഷാനുവാണ് എന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നത്. ഞാന്‍ അഭിനയിക്കാതിരുന്നാലോ റോമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിനുണ്ടായിരുന്നു.

    കരിയറിന്റെ ഒരു ഘട്ടത്തിലും ഞാന്‍ തിരക്കഥയെ കുറിച്ച് സൂക്ഷ്മമായി ആലോചിച്ചിട്ടില്ല. കഥ കേള്‍ക്കുമ്പോള്‍ എനിക്കൊരു ഫീല്‍ കിട്ടണം. ആ ഫീലിനെ വിശ്വസിച്ചാണ് തീരുമാനമെടുക്കുക. കൂടെ യില്‍ ജെനി ന്ന കുസൃതിക്കാരി പെണ്‍കുട്ടിയെ അവതരിപ്പിച്ചത് എല്ലാവരും സ്വീകരിച്ചു. പൃഥ്വിരാജിന്റെ കുഞ്ഞനിയത്തിയായി അഭിനയിച്ചതിനെ കുറിച്ചും നസ്രിയക്ക് പറയാനുണ്ടായിരുന്നു. പൃഥ്വിയുടെ ഉയരത്തിന്റെ നേര്‍ പകുതിയേയുള്ളു ഞാന്‍. അഞ്ജു ചേച്ചി എങ്ങനെ ഞങ്ങളെ സഹോദരങ്ങളാക്കാന്‍ തീരുമാനിച്ചു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

    മാത്രമല്ല എനിക്ക് ഒരു പരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. കൂടെ യില്‍ ഏറ്റവും ഇടപഴകേണ്ടി വന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടേത്. അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേര്‍ത്ത് ഒരു മെസേജിംഗ് ഗ്രൂപ്പ് ഉണ്ടാക്കി. അതിലൂടെ ഞങ്ങള്‍ പരിചയമായി. ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. എല്ലാ വിഷയത്തിലും നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് എന്നത് മാത്രമായിരുന്നു പൃഥ്വിയെ കുറിച്ചുള്ള എന്റെ ധാരണ. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ് പൃഥ്വി. ഈ സിനിമയിലെ കഥാപാത്രമായ ജോഷ്വയ്ക്കും ആ സ്വഭാവമാണ്.

    കൂടെയ്ക്ക് ശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് ട്രാന്‍സ് ചെയ്തത്. എന്നില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു ട്രാന്‍സ് ചെയ്യുമ്പോഴുള്ള ത്രില്‍. സിനിമ ചെയ്തില്ലെന്ന് കരുതി ലോകം അവസാനിച്ചു എന്ന് കരുതുന്ന ആളല്ല ഞാന്‍. ജീവിതത്തില്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ഒരുപാട് തവണ ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു.

    എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല. നല്ല തിരക്കഥകല്‍ വന്നാല്‍ നോ പറയുകയുമില്ല. ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്. പണത്തിനു പ്രശസ്തിയ്ക്കും വേണ്ടി മാത്രമല്ല, എത്രയോ മികച്ച സിനിമകളും മനോഹരമായ ജീവിതമൂഹുര്‍ത്തങ്ങളും ഈ ഇരുപത്തിയഞ്ചുകാരിയെ കാത്തിരിക്കുന്നു. എന്നും നസ്രിയ പറയുന്നു.

    English summary
    Nazriya Nazim About Fahadh Faasil And Her Comeback
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
    X