ഈ സിനിമയോടെ നിര്‍ത്താമെന്നായിരുന്നു അന്ന് കരുതിയത്, അഭിനയ ജീവിതത്തെക്കുറിച്ച് നസ്രിയ നസീം

ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരങ്ങളേറെയാണ്. അവരിലൊരാളാണ് നസ്രിയ നസീമും. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു നസ്രിയയ്ക്ക് സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നത്. പളുങ്കിലൂടെയായിരുന്നു നസ്രിയ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.

തന്മാത്രയുടെ ഓഡീഷനായി ബ്ലസി ദുബായിലേക്ക് വന്നിരുന്നു. അന്ന് തന്നെ തിരഞ്ഞെടുത്തിരുന്നുവെന്നും ആ അവസരം സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്നും നസ്രിയ പറയുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് സംസാരിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്മാത്രയില്‍ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ആ സമയത്ത് ദുബായിലായിരുന്നു നസ്രിയ എല്ലാവര്‍ഷവും ചെയ്യുന്ന ഒരു പരിപാടി അവതരിപ്പിക്കാനുണ്ടായിരുന്നു. അടുത്ത ചിത്രത്തിലേക്ക് എന്തായാലും വിളിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞായതിനാല്‍ സങ്കടപ്പെടേണ്ടല്ലോയെന്ന് കരുതിയായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞതെന്നായിരുന്നു കരുതിയത്. കൃത്യം ഒരു വര്‍ഷം കഴിയുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കോള്‍ വന്നത്. പളുങ്കിലേക്കുള്ള വരവായിരുന്നു. ആ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഈ കുട്ടി. കുറച്ച് കറുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാട്ടില്‍ വന്ന് കറുക്കാന്‍ ശ്രമിച്ചിരുന്നു.

Nazriya Nazim

ആ സിനിമയ്ക്കായി ഞങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു. ബ്ലസിയെപ്പോലൊരു സംവിധായകനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു. അത് പോലെ തന്നെ മമ്മൂക്കയുമുണ്ടായിരുന്നു ആ ചിത്രത്തില്‍. അദ്ദേഹത്തിന്റെ മകളായാണ് അഭിനയിച്ചത്. ഒരുപാട് പേടിയോടെയാണ് ലൊക്കേഷനിലേക്ക് പോയത്. എന്നാല്‍ അടുത്ത് കഴിഞ്ഞപ്പോഴാണ് ഇത്രയും നല്ലൊരു മനുഷ്യനുണ്ടോയെന്ന് ചോദിച്ച് അത്ഭുതപ്പെട്ടതെന്നും നസ്രിയ പറയുന്നു.

സ്‌കൂളും പഠിത്തവുമൊക്കെയായിരുന്നുകൂടുതല്‍ ശ്രദ്ധിച്ചത്. ആ സമയത്തായിരുന്നു മാഡ് ഡാഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അവരോട് പറഞ്ഞിരുന്നുവെങ്കിലും വീണ്ടും വീണ്ടും വിളിച്ചിരുന്നു. സിനിമയുടെ തിരക്കഥ കേട്ടതോടെയാണ് അത് ചെയ്യാമെന്ന് കരുതിയത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റരെ കഥയായിരുന്നു അത്. ഈയൊരു സിനിമയോടെ നിര്‍ത്താമെന്ന് വിചാരിച്ചായിരുന്നു അന്ന് പോയതെന്നും നസ്രിയ പറയുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ തേടി വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X