മുടിയിൽ വീണ്ടും പുതിയ പരീക്ഷണവുമായി നസ്രിയ, ഈ മേക്കോവർ പുതിയ ചിത്രത്തിന്?
മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈ നിറയെ ആരാധകരുള്ള താരമാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നടിമാരുടെ ഇടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നിരവധി പുതുമുഖങ്ങൾ മലയാളത്തിൽ എത്തുന്നുണ്ട്. എന്നാൽ നസ്രിയക്ക് പകരക്കാരിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നസ്രിയയുട കഥാപാത്രങ്ങൾ പോലെയാണ് താരത്തിന്റെ ലുക്കും എപ്പോഴും ഇത് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. മേക്കോവറിൽ വ്യത്യസ്ത കൊണ്ടു വരാൻ നസ്രിയ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിത നടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.

ട്വിറ്ററിലാണ് മോക്കോവറിന് തയ്യാറെടുക്കുന്ന നസ്രിയയുടെ ചിത്രം വൈറലാകുന്നത്. നടിയുടെ പേരിലുള്ള ട്വിറ്റർ പേജിലാണ് ചിത്രം പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ഹെയർ സ്റ്റൈൽ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തിലുള്ളത്. എന്നാൽ താരത്തിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിട്ടില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ മേക്കോവറെന്നാണ് ആരാധകർ ചോദിക്കുന്നുണ്ട്, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നസ്രിയയുടെ പുതിയ ഗെറ്റപ്പിനായി.
Recommended Video

ഹെയർ സ്റ്റൈലിലാണ് താരം അധികം പരീക്ഷണങ്ങൾ ചെയ്യാറുള്ളത്. നടിയുടെ ട്രാൻസ് ചിത്രത്തിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോർട്ട് ഹെയറിൽ മുടി കളർ ചെയ്ത് ഒട്ടും പ്രതീക്ഷിക്കാത്ത ലുക്കിലായിരുന്നു താരം ചിത്രത്തിലെത്തിയത്. സിനിമയുടെ ഒരു പ്രധാന ഹൈലൈറ്റും നസ്രിയ ആയിരുന്നു. അതുവരെ കണ്ട നസ്രിയയെ ആയിരുന്നില്ല ട്രാൻസിൽ കണ്ടത്. നടിയുടെ ഈ ഹെയർ സ്റ്റൈൽ ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ലൈവാണ് താരം. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കരിയറിൽ തളങ്ങി നിൽക്കുമ്പോഴായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. അതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നടി അഞ്ജലി മേനോൻ സംവിധാനം ചെയ്ത് കൂടെ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തുകയായിരുന്നു. അഞ്ജലി മേനാന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡെയ്സായിരുന്നു വിവാഹത്തിന് മുൻപ് അഭിനയിച്ച അവസാന ചിത്രം. കൂടെയിൽ പൃഥ്വിയുടെ സഹോദരിയായിട്ടായിരുന്നു എത്തിയത്.

ഓൺ സ്ക്രീനിലെ പോലെ തന്നെയാണ് നസ്രിയ ഓഫ് സ്ക്രീനിലും. വളരെ ആക്ടീവ് ആണ് താരം. ഫഹദ് നൽകിയ ഒരു അഭിമുഖത്തിൽ നസ്രിയ വന്നതിന് ശേഷം ജീവിതം ആകെ മാറിയെന്നാണ് നടൻ പറഞ്ഞിരുന്നു. വീടിന് പുറത്ത് പോലും ഇറങ്ങാത്ത ആളായിരുന്നു താൻ. അലസനും മടിയനുമായിരുന്ന എന്നെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു. നസ്രിയ വന്നതോടെ ജീവിതം അർഥ പൂർണമായെന്നാണ് അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.നസ്രിയയുടെ ഇൻസ്റ്റഗ്രാ പേജിലൂടെയാണ് പ്രേക്ഷകർ ഫഹദിന്റെ വിശേഷങ്ങൾ അറിയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടി പങ്കുവെച്ച് ഫഹദിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications











