അൽഫോൺസ് പുത്രന്റെ ഭാര്യക്കൊപ്പം മിന്നി തിളങ്ങി നസ്രിയ, പിറന്നാൾ ആഘോഷ വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി നസ്രിയ നാസിം. ലോക്ക് ഡൗണിന് ശേഷം നടി കൂടുതൽ സജീവമാകുകയായിരുന്നു. തന്റേയും ഫഹദിന്റേയും രസകരമായ വിശേഷങ്ങളും വീട്ടില സന്തോഷകരമായ നിമിഷങ്ങളും നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഫഹദിന്റെ ലോക്ക് ഡൗൺ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. നസ്രിയയിലൂടെയാണ് പ്രേക്ഷകർ ഫഹദിന്റെ വിശേഷങ്ങൾ അറിയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ അൽഫോൺ പുത്രന്റെ മകളുടെ പിറന്നാൾ വീഡിയോയാണ്. നസ്രിയയുടെ ഫാൻസ് പേജിലൂടെയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. നസ്രിയയുടെ കുടുംബവും അലീനയുടെ അച്ഛനും നിര്‍മ്മാതാവുമായ ആല്‍വിന്‍ ആന്റണിയുമാണ് വീഡിയോയിലുള്ളത്. അൽഫോൺസ് സ് പുത്രന്റെ മകളുടെ പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം അൽഫോൺസ് പുത്രന്റെ ഭാര്യ ആലീനയ്ക്കൊപ്പമുള്ള ചിത്രം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രണ്ടാം പകുതി എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒരു ചിത്രം നസ്രിയ പങ്കുവെച്ചത്. പിന്നീട് ഇരുവരുടേയും വ്യത്യസ്ത പോസിലുളള ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ചിത്രം വൈറലായിതിന് പിന്നാലെയാണ് പിറന്നാൾ ആഘോഷ വീഡിയോ എത്തിയിരിക്കുന്നത്.നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്.
Recommended Video
നസ്രിയയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 2013 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം. നിവിൻ പോളി നായികനായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. ജീന എന്ന കഥാപാത്രത്തിന് മകച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രം ഒരുക്കിയിരുന്നു. സിനിമ പോലെ തന്നെ നേരത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും നേരത്തിലെ ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. നേരത്തിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അൽഫോൺസ് പുത്രൻ ചിത്രമാണ് പ്രേമം.
പ്രേമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അൽഫോൺസ് പുത്രനും ആലുവ സ്വദേശിയായ അലീന മേരി ആന്റണിയും വിവാഹിതരാകുന്നത്. 2016ൽ മകൻ എഥാന്‍ ജനിക്കുകയായിരുന്നു. 2018ലാണ് മകള്‍ ഐയ്‌ന ജനിച്ചു.പാട്ട് ആണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ മാസമാണ് ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിൽ നായകനാകുന്നത്. പാട്ട് എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്ട്. ചിത്രത്തിന്റെ കൂടുതൽ വിവരം പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications











