നസ്രിയക്കൊപ്പം ചിൽ ചെയ്ത് അമാൽ, ദുൽഖറിന്റെ കമന്റ് വൈറൽ
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നസ്രിയ. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നസ്രിയ പങ്കുവെച്ച ചിത്രമാണ്. അമാലിനോടൊപ്പമുള്ള ചിത്രമാണ് നസ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട് . ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ ഉഗ്രൻ കമൻറുമായി ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ് ഇതോടെ നസ്രിയ അമാൽ ചിത്രം ഒന്നുകൂടി ചർച്ചയായിരിക്കുകയാണ്.

റൗഡികൾ എന്നായിരുന്നു ദുൽഖർ ചിത്രത്തിന് നൽകിയ കമന്റ്. വിട്ട്കൊടുക്കാതെ മറുപടിയുമായി നസ്രിയയും രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുകയാണ് വേഗം വാ എന്നായിരുന്നു കമന്റ്. താരങ്ങളുടെ സംഭാഷണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നസ്രിയ അമാലിനോടൊപ്പമുളള ചിത്രം പങ്കുവെച്ചത്. എന്റെ അമ്മു എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരംകൊണ്ടായിരുന്നു ചിത്രം വൈറലായത്. അമാലിനൊപ്പമുളള സെൽഫി ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തത്. എന്നാൽ. എവിടെ നിന്നുളള ചിത്രമാണെന്ന് വ്യക്തമല്ല. രണ്ടും പേരും ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ദുൽഖറും അമാലുമായി അടുത്ത ബന്ധമാണ് നസ്രിയക്കുള്ളത്. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ് നസ്രിയ. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. കുഞ്ഞി എന്നാണ് നസ്രിയയെ ദുൽഖർ വിളിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. നാനിക്കൊപ്പമുള്ള തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രൊജക്ട്. തെലുങ്കിലെ നടിയുടെ ആദ്യ ചിത്രമാണിത്.


Click it and Unblock the Notifications











