ഓണം ആഘോഷിച്ച് നസ്രിയയും ഫഹദും! ക്യൂട്ട് താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

വീണ്ടുമൊരു ഓണം എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. എല്ലാവരും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കുകളിലാണ്. മോഹന്‍ലാല്‍ അടക്കമുള്ള പല താരങ്ങളും സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഓണം ആഘോഷിച്ചത്. എന്നാല്‍ ഫഹദ് ഫാസിലും നസ്രിയ നസിമും വിപുലമായി തന്നെ ഓണം ആഘോഷിച്ചിരിക്കുകയാണ്.

2014 ല്‍ വിവാഹജീവിതത്തിലൂടെ ഒന്നായ ഇരുവരും ഇത് ഒന്നിച്ചുള്ള ആറാമത്തെ ഓണമാണ് ആഘോഷിക്കുന്നത്. ഓണം സ്‌പെഷ്യല്‍ സദ്യ കഴിച്ചതിന്റെയും മറ്റുമായി സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എത്ര തിരക്ക് ആണെങ്കിലും ജീവിതത്തിലെ എല്ലാ ആഘോഷങ്ങളും ഒന്നിച്ചാഘോഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഇരുവരും. അങ്ങനെ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

nazriya-nazim-and-fahadh-faasil

വീണ്ടും ഹെയര്‍ സ്റ്റൈല്‍ മാറ്റി പുത്തന്‍ ഗെറ്റപ്പിലാണ് നസ്രിയ എത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ നിറമുള്ള ചുരിദാറായിരുന്നു വേഷം. ഫഹദ് കൂടുതല്‍ ആഡംബരങ്ങളൊന്നും കാണിക്കാതെയാണ് ഓണം ആഘോഷിച്ചിരിക്കുന്നത്. ആഘോഷങ്ങള്‍ മാത്രമല്ല വിഭവ സമൃദമായ ഓണസദ്യയും കഴിച്ചിരുന്നു. ഈ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നസ്രിയ പങ്കുവെച്ച പോസ്റ്റിന് താഴെ താരദമ്പതികള്‍ക്ക് ഓണാശംസകളുമായി ആരാധകരുമെത്തി.

പൂക്കളം പോലെ മനോഹരം, സ്വന്തമാക്കൂ കല്യാൺ ജ്വല്ലേഴ്സിലെ പുതുപുത്തൻ നെക്ലേസ് സെറ്റുകൾ, ഓണം സുന്ദരമാകട്ടെ

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയും. ബാംഗ്ലൂര്‍ ഡെയ്‌സ് സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ 2014 ആഗസ്റ്റ് ഇരുപത്തിയൊന്നിന് ഇരുവരും വിവാഹിതരായി. അടുത്തിടെയായിരുന്നു താരദമ്പതികള്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X