ഫഹദിനൊപ്പം അഞ്ച് വര്‍ഷമായി! വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നസ്രിയ, പുതിയ ചിത്രം വൈറല്‍!

മലയാളത്തിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. താരദമ്പതികള്‍ക്ക് വിവാഹദിനത്തിന്റെ മംഗളങ്ങള്‍ അറിയിച്ച് ആരാധകരും രംഗത്തുണ്ട്. വിവാഹവാര്‍ഷിക ദിനത്തില്‍ ഫഹദിനും നസ്രിയയ്ക്കും പറയാനുള്ളത് എന്താണെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരുന്നത്.

ഫഹദിന് വിവാഹവാര്‍ഷിക ആശംസകള്‍, അറിയിച്ചതിനൊപ്പം അഞ്ച് വര്‍ഷമായെന്നും ഇനിയും അവസാനിക്കാത്ത എത്രയോ വര്‍ഷങ്ങളെന്നും നസ്രിയ കുറിക്കുന്നു. അതിനൊപ്പം എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഫേസ്ബുക്കിലൂടെ നസ്രിയ കുറിച്ചിരിക്കുകയാണ്. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യങ്ങള്‍ നടി പറഞ്ഞിരിക്കുന്നത്.

fahadh-nazriya

ബാംഗ്ലൂര്‍ ഡെയ്സില്‍ ആണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു വിവാഹം കഴിക്കാമെന്ന തീരുമാനം രണ്ടും ചേര്‍ന്നെടുക്കുന്നത്. അതില്‍ രസകരമായൊരു സംഭവം അടുത്തിടെ നസ്രിയ തുറന്ന് പറഞ്ഞിരുന്നു. ഫഹദും നസ്രിയയും ഒറ്റയ്ക്കിരിക്കുന്ന സന്ദര്‍ഭമാണ് ഷൂട്ട് ചെയ്യുന്നത്. പെട്ടെന്ന് എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ഫഹദിനോട് നസ്രിയ ചോദിക്കുന്നു. ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കാമെന്നായിരുന്നു നസ്രിയയുടെ പ്രോമിസ്.

ഒടുവില്‍ 2014 ആഗസ്റ്റ് 21 ന് വമ്പന്‍ ആഘോഷത്തോടെ നസ്രിയയും ഫഹദും വിവാഹിതരായി. വിവാഹത്തോടെ നസ്രിയ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടെ എന്ന ചിത്രത്തിലെ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ ട്രാന്‍സ് എന്ന സിനിമയിലൂടെ ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X