നസ്രിയ കൂടി വന്നതോടെ ഫാമിലി ഫുള്‍ ആയി, കുടുംബസമേതം ഫാസില്‍! ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു

മലയാള സിനിമയിലെ യുവതാരങ്ങളില്‍ മുന്‍നിരയിലുള്ള ആളാണ് ഫഹദ് ഫാസില്‍. സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന ലേബലിലാണ് ഫഹദ് വെള്ളിത്തിരയിലെത്തുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ഫഹദൊരു പുലിയാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അത്രമേല്‍ പ്രിയപ്പെട്ട ഫഹദിന്റെ ഭാര്യയായി നസ്രിയ നസീം കൂടി എത്തിയതോടെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ നസ്രിയയുടെ ഫാന്‍സ് പേജിലൂടെ ഒരു ചിത്രം വൈറലാവുകയാണ്. ഫാസിലിന്റെ ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയാണ് ചിത്രത്തിലുള്ളത്. കൂട്ടത്തില്‍ ഫഹദും നസ്രിയയും തിളങ്ങി നില്‍ക്കുകയാണ്. എല്ലാവരും വെള്ളയും നീലയും നിറമുള്ള വസത്രങ്ങളിലായിരുന്നു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ഏതോ ആഘോഷ ദിവസത്തിലെടുത്ത ചിത്രമാണെന്നാണ് സൂചന.

 fahadh-faasil

ഫഹദിന് മൂന്ന് സഹോദരങ്ങളാണുള്ളത്. ഫര്‍ഹാന്‍, അഹമ്മദ, ഫാത്തിമ. ഫഹദ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിന് പിന്നാലെ തന്നെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും സിനിമയിലേക്ക് എത്തിയിരുന്നു. നാല് സെലിബ്രിറ്റികള്‍ ഉള്ളതിനാല്‍ താരകുടുംബത്തെ കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ അതിവേഗമാണ് തരംഗമായി മാറിയത്.

2014 ലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതാരവുന്നത്. വിവാഹത്തോടെ സിനിമയില്‍ നിിന്നും താല്‍കാലികമായി ഇടവേള എടുത്ത നടി കഴിഞ്ഞ വര്‍ഷം തിരിച്ച് വരവ് നടത്തിയിരുന്നു. അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന സിനിമയിലൂടെ ഫഹദും നസ്രിയയും വീണ്ടുമൊന്നിച്ച് അഭിനയിക്കുകയാണ്. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X