നസ്രിയയുടെ കവിളിൽ സ്നേഹ ചുംബനം നൽകി ഫഹദ് ഫാസിൽ, ആ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് നടി

സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുള്ള താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇവരുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും വലിയ താൽപര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. ആരാധകരുമായി വിശേഷം പങ്കുവെച്ച് നടി എത്താറുണ്ട്. എന്നാൽ ഫഹദ് സോഷ്യൽ മീഡിയയുടെ കാര്യത്തിൽ അൽപം പിന്നോട്ടാണ്. ഭാര്യയെ പോലെ ഇൻസ്റ്റഗ്രാമിൽ അത്ര സജീവമല്ല. എന്നാൽ ഈ കുറവ് നസ്രിയ നികത്തുന്നുണ്ട്. തന്റെ വിശേഷങ്ങൾക്കൊപ്പം ഫഹദിന്റെ സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.

fahad-nazriya

നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് . ഫഹദിനോടൊപ്പമുള്ള ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ പ്രണയ നിമിഷങ്ങളായിരുന്നു ഇത്. ലവ് ഇമോജിയോടെയാണ് ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത് . നിമിഷ നേരം കൊണ്ടാണ് താരദമ്പതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫഹദിനോടൊപ്പം ഏറെ സന്തോഷവതിയായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തിൽ കാണുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും ഇരുവരുടേയും ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ 2.5 മില്യൺ ഫോളോവേഴ്സാണ് നസ്രിയയ്ക്കുള്ളത്. ഫഹദ്-നസ്രിയ ചിത്രത്തിന് 4ലക്ഷത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം കമന്റുമുണ്ട്. ചുവന്ന ടി ഷർട്ടിലായിരുന്നു നസ്രിയ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. താടിയിലുള്ള ഫഹദിനെയാണ് ചിത്രത്തിൽ കാണുന്നത്. ജീവിത്തിൽ മാത്രമല്ല സിനിമയിലും ഈ താരജോഡികളെ ഒരുമിച്ചു കാണണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അൻവർ റഷീദ് ചിത്രമായ ട്രാൻസിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. വിവാഹശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഈ അടുത്തിടെ പുറത്തുവന്ന 'മണിയറയിലെ അശോകനിൽ' നസ്രിയ അതിഥി വേഷത്തിൽ എത്തിയിരുന്നു. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ' എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. സീയൂ സൂൺ ആയിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം . ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റിൽ വച്ചായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്

ലോക്ക് ഡൗൺ കാലത്തായിരുന്നു നസ്രിയ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത് ഫഹദ് പകർത്തിയ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. നടന്റെ സ്ഥിരം മോഡലാണ് നസ്രിയ . ഫഹദ് ഫാസിൽ എടുത്ത ചിത്രമാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാമിലെ മുഖചിത്രം.

Read more about: nazriya nazim fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X