നസ്രിയയ്ക്ക് ഒരു കുട്ടി ആവാനായി, എന്നിട്ടും കുട്ടിത്തം മാറുന്നില്ല! കളിയാക്കലുമായി ആരാധകര്‍ രംഗത്ത്

മലയാളത്തിലെ യുവനടിമാരില്‍ പ്രധാനിയാണ് നസ്രിയ നസീം. ടെലിവിഷന്‍ ചാനലിലൂടെ അവതാരകയായിട്ടായിരുന്നു നസ്രിയ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ സിനിമയിലേക്ക് എത്തിയ നസ്രിയ നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമായി അഭിനയിക്കുന്നില്ലായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും നസ്രിയ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നസ്രയയുടെ കുട്ടിത്തം കണ്ടാണ് ആരാധകര്‍ വീണ്ടും രംഗത്തെത്തിയത്. പലവിധ കമന്റുകളുമായി നസ്രിയയെ കളിയാക്കി ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

 മാമോദീസയ്ക്ക് എത്തിയ നസ്രിയ

മാമോദീസയ്ക്ക് എത്തിയ നസ്രിയ

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സിനിമയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതില്‍ ശ്രദ്ധേയമായത് നടി നസ്രിയ നസീമായിരുന്നു. അനിയന്‍ നവീന്‍ നസീമിനൊപ്പമായിരുന്നു നടി എത്തിയത്. ചടങ്ങിലെത്തിയ നസ്രിയ കുഞ്ഞിനെ കളിപ്പിക്കുകയും മറ്റുള്ളവരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നത്.

കുട്ടിക്കളി മാറിയിട്ടില്ല

മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്ലാവരെക്കാളും ആക്ടീവായിരുന്ന നസ്രിയയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ആരാധകരുമെത്തി. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നിട്ടും നസ്രിയയുടെ കുട്ടിത്തം ഇനിയും മാറിയിട്ടില്ലെന്നായിരുന്നു പലരും പറഞ്ഞത്. കുഞ്ഞുങ്ങളുടെ മനസാണ് നസ്രിയയ്‌ക്കെന്നാണ് ചിലരുടെ അഭിപ്രായം. ചിലര്‍ ഇതുപോലെ നടന്നാല്‍ മതിയോ നസ്രിയയ്ക്കും ഒരു കുഞ്ഞുവാവയെ വേണ്ടെ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്.

 അല്‍ഫോണ്‍സ് കൊണ്ട് വന്ന നായിക

അല്‍ഫോണ്‍സ് കൊണ്ട് വന്ന നായിക

ടെലിവിഷന്‍ അവതാരകയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയ നസ്രിയ മമ്മൂട്ടിയുടെ മകളായിട്ടാണ് ആദ്യം അഭിനയിക്കുന്നത്. പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശേഷം വേറെ സിനിമകളിലും അഭിയനിച്ചിട്ടുണ്ടെങ്കിലും അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ നായികയായി അരങ്ങേറ്റം നടത്തിയത്. നിവിന്‍ പോളി നായകനായെത്തിയ നേരം തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായം സ്വന്തമാക്കിയവയായിരുന്നു.

 കൈനിറയെ സിനിമകള്‍

കൈനിറയെ സിനിമകള്‍

നേരത്തിന് ശേഷം നസ്രിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്കായിരുന്നു പോയിരുന്നത്. മലയാളത്തിന് പുറമേ തമിഴില്‍ രാജാ റാണി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു നടിയ്ക്ക് ഏറ്റവുമധികം ആരാധകരെ സമ്മാനിച്ചത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകള്‍ ഹിറ്റയതോടെ നസ്രിയയ്ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു. ഫേസ്ബുക്കിലൂടെ നടിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു.

 വിവാഹ ജീവിതം

വിവാഹ ജീവിതം

2014 ലായിരുന്നു നടന്‍ ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ പൃഥ്വിരാജ് നായകനും പാര്‍വ്വതി നായികയുമായെത്തിയ കൂടെ എന്ന സിനിമയിലൂടെ നസ്രിയ തിരിച്ചെത്തി. ജെനിഫര്‍ എന്ന വേഷത്തില്‍ കൂടെ യില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് നസ്രിയയായിരുന്നു. നടിയുടെ സാന്നിധ്യം ചിത്രത്തെ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമാക്കി മാറ്റി. ഫഹദിന്റെ അടക്കം സിനിമകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നസ്രിയ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X