»   » ഫഹദിന്‍റെ പ്രിയതമ, പൃഥ്വിയുടെ കുഞ്ഞനുജത്തി, നസ്രിയയ്ക്ക് പിറന്നാള്‍, പൃഥ്വി നല്‍കിയ ആശംസ, കാണൂ!

ഫഹദിന്‍റെ പ്രിയതമ, പൃഥ്വിയുടെ കുഞ്ഞനുജത്തി, നസ്രിയയ്ക്ക് പിറന്നാള്‍, പൃഥ്വി നല്‍കിയ ആശംസ, കാണൂ!

Posted By:
Subscribe to Filmibeat Malayalam
ഫഹദിന്റെ ഭാര്യ, പൃഥ്വിയുടെ അനിയത്തി!

ബാലതാരമായി സിനിമയിലേക്കെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളായിരുന്നു നസ്രി നസീം. ബ്ലസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പളുങ്കില്‍ മമ്മൂട്ടിയുടെ മകളായാണ് നസ്രിയ വേഷമിട്ടത്. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി നസ്രിയ തിളങ്ങി നിന്നിരുന്നു.

കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് വഴക്കിട്ടു, മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍

രേവതി എസ് വര്‍മ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നായികയായി തുടക്കം കുറിച്ചത്. നേരം, രാജാറാണി, നെയ്യാണ്ടി, സലാല മൊബൈല്‍സ്, ഓംശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പൃഥ്വിരാജ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചു

ബ്ലസി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ ബാലതാരമായാണ് നസ്രിയ എത്തിയത്. മമ്മൂട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയതിന് ശേഷം പിന്നീട് നായികയായി ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

നായികയായി തിരിച്ചെത്തി

ബാലതാരത്തില്‍ നിന്നും നായികയായി എത്തിയപ്പോള്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രമാണ് താരത്തിന് ലഭിച്ചത്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക്

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരക നസ്രിയ നസീമായിരുന്നു. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരത്തിന് സിനിമയില്‍ അവസരം ലഭിച്ചത്.

ദുല്‍ഖര്‍, നിവിന്‍ ഫഹദ് ഫാസില്‍

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിക്കുന്നതിനിടയിലാണ് ഫഹദുമായി പ്രണയത്തിലായത്.

ഫഹദുമായുള്ള വിവാഹം

ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പൂവിട്ട പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹ ശേഷം താരം അഭിനയിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

അഭിനയത്തില്‍ തുടരും

മികച്ച കഥാപാത്രവും സിനിമയും ലഭിച്ചാല്‍ നസ്രിയ അഭിനയത്തില്‍ സജീവമാവുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരിച്ചുവരുന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിച്ചത് അടുത്തിടെയാണ്.

പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിക്കുന്നു

വ്യക്തി ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ സഹോദരിയായാണ് നസ്രിയ വേഷമിടുന്നത്. നസ്രിയയുടെ സഹോദരനായും പാര്‍വ്വതിയുടെ കാമുകനായുമാണ് പൃഥ്വി എത്തുന്നത്.

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചുവരവ്

സിനിമയില്‍ സജീവമായി നില നില്‍ക്കുന്നതിനിടയിലാണ് നസ്രിയ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹ ശേഷം താരദമ്പതികള്‍ ഏറ്റവും കൂടുതല്‍ തവണ നേരിട്ടൊരു ചോദ്യം നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്.

ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിലാണ് ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചത്. ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തളിര്‍ത്തത്.

ജീവിതത്തിലും മികച്ച കെമിസ്ട്രി കാത്ത് സൂക്ഷിക്കുന്നു

ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് കാത്തുസൂക്ഷിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാന്‍ വിടുമോയെന്ന് ആരാധകര്‍ നിരന്തരം ചോദ്യം ഉയര്‍ത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി പൃഥ്വി

നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ അതിരാവിലെ തന്നെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് ആശംസ അറിയിച്ചിട്ടുണ്ട്. നല്ലൊരു ക്യൂട്ട് ചിത്രവും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ താരത്തിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.

പൃഥ്വിയുടെ കുഞ്ഞനുജത്തി

നസ്രിയയെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. കുഞ്ഞനുജത്തിയെന്ന് വിളിച്ച് തന്നെയാണ് താരം ആശംസ നേര്‍ന്നിട്ടുള്ളത്.

അനുജന്റെയും പിറന്നാള്‍

നസ്രിയ നസീമിന്റെയും അനുജന്‍ നവീണ്‍ നസീമിന്റെയും പിറന്നാള്‍ ഒരേ ദിനത്തിലാണ്. അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനിലാണ് നസ്രിയ ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Prithviraj wishes Nazriya, Facebook post getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X