ക്യൂട്ട് സുന്ദരി നസ്രിയയ്ക്ക് പിറന്നാള്‍! താരപത്‌നിയുടെ പിറന്നാളിന് ഫഹദിന്റെ സമ്മാനം എന്തായിരിക്കും?
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തി ഇന്ന് മലയാള സിനിമയിലെ നായിക നടിയായി മാറിയ സുന്ദരിയാണ് നസ്രിയ നസീം. 2006 ല്‍ പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായിട്ടാണ് ആദ്യമായി നസ്രിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് പല വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും നേരം എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി എത്തിയാണ് നസ്രിയ ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ നിര്‍മ്മിച്ച രാജ റാണി എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതോടെ തമിഴിലും നസ്രിയയ്ക്ക് ആരാധകരെ ലഭിച്ചിരുന്നു.
ഫേസ്ബുക്കില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള നസ്രിയയ്ക്ക് ഇന്ന് പിറന്നാളാണ്. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ ഇന്ന് 24-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. 2014 ല്‍ നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ ഈ വര്‍ഷമായിരുന്നു തിരിച്ചെത്തിയത്. ബാംഗ്ലൂര്‍ ഡെയിസിലായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്.

ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ച് വരവ്. പൃഥ്വിരാജിനൊപ്പം തകര്‍ത്തഭിനയിച്ച നസ്രിയയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഫഹദിന്റെ വരത്തന്‍ എന്ന സിനിമയിലൂടെ നിര്‍മണ രംഗത്തേക്കും നസ്രിയ ചുവടുവെപ്പ് നടത്തിയിരുന്നു. വരത്തന്‍ ബോക്‌സോഫീസില്‍ നല്ല പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രവും നസ്രിയയാണ് നിര്‍മ്മിക്കുന്ന്ത.
നസ്രിയുടെ പിറന്നാളിനോടനുബന്ധിച്ച് ഫഹദ് ഫാസിലിന്റെ ആശംസ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പൊതുവേദികളിലും മറ്റും നസ്രിയയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫഹദിന് ഇതിന് മുന്‍പ് കൈയടി ലഭിച്ചിരുന്നു. ട്രാന്‍സ് എന്ന അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications