Don't Miss!
- News
സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിറങ്ങി; ചുവരില്‍ വിരിഞ്ഞത് സന്ദേശ ചിത്രങ്ങള്‍
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ഫഹദിനെ മോഡലാക്കി നസ്രിയ, പ്രിയപ്പെട്ടവളുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് താരം, വീഡിയോ വൈറൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാലതാരമായിട്ടാണ് നസ്രിയ സിനിമയിൽ എത്തിയത്. 2016 ല്‍ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ പളുങ്ക് ആണ് നടിയുടെ ആദ്യ ചിത്രം. ബാലതാരമായി കരിയർ ആരംഭിച്ച നസ്രിയ വളരെ പെട്ടെന്ന് തന്നെ സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നായികയായി ചുവട് വെച്ചത്. പിന്നീട് മലയാളി പ്രേക്ഷകരുടെ മാത്രമല്ല കോളിവുഡ് പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറുകയായിരുന്നു.
നാടന്‍ വേഷത്തിലും ബോള്‍ഡായി നിരഞ്ജന അനൂപ്; ചിത്രങ്ങളിതാ
അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നസ്രിയ വിവാഹിതയാകുന്നത്. 2014 ൽ പുറത്ത് ഇറങ്ങിയ ബാംഗ്ലൂർ ഡെയിസിന്റെ റിലീസിന് പിന്നാലെയായിരുന്നു നസ്രിയുടേയും നടൻ ഫഹദിന്റേയും വിവാഹം. ചിത്രത്തിൽ ഫഹദിന്റെ നായികയായിട്ടായിരുന്നു എത്തിയത്. ചിത്രത്തിന്‌റ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു ഇവരുടെ വിവാഹാലോചന നടക്കുന്നത്. കല്യാണത്തിന് ശേഷം സിനിമയിൽ ഒരു ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി.
ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപിനെ കുറിച്ച് ആരാധകർ

കല്യാണത്തിന് ശേഷം സിനിമയിൽ ഒരു ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. ഇത് മലയാളി പ്രേക്ഷകരെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരേയും സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റേയും ഫഹദിന്റേയും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നസ്രിയയുടേയും ഫഹദിന്റേയും വീഡിയോയാണ്.

നസ്രിയയ്ക്ക് മുന്നിൽ ചിത്രത്തിനായി പോസ് ചെയ്യുന്ന ഫഹദിനെയാണ് വീഡിയോയിൽ കാണുന്നത്. 2018 ൽ പുറത്ത് ഇറങ്ങിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ നിന്നുള്ള വീഡിയോയാണിത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് സ്നേഹസമ്മാനം കൊടുക്കുന്ന ഫഹദിന്റെ ചിത്രങ്ങളാണ് നാസ്രിയ പകർത്തുന്നത്. ഭാര്യയ്ക്ക് വേണ്ടി പോസ് ചെയ്തു കൊടുക്കുകയാണ് ഫഹദ്. ചിത്രം എടുക്കുന്ന നസ്രിയയുടേയും പോസ് ചെയ്തു കൊടുക്കുന്ന ഫഹദിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

2014 ൽ ആഗസ്റ്റ് 21നാണ് നസ്രിയയും ഫഹദും വിവാഹിതരാകുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് ഇവരുടെ വിവാഹ ഉറപ്പിക്കുന്നത്. ഫഹദ് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ചിത്രീകരണത്തിനിടെ നസ്രിയ തന്നെ വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷമാണ് നസ്രിയ വീണ്ടും അഭിനയിക്കുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. പൃഥ്വിരാജ്, പാർവതി എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വഷത്തിലെത്തിയത്.

2020 ൽ പുറത്ത് ഇറങ്ങിയ ട്രാൻസ് ആയിരുന്നു വിവാഹശേഷം പുറത്തിറങ്ങിയ നസ്രിയയുടെ മറ്റൊരു ചിത്രം. ഫഹദിന്റെ നായികയായിട്ടായിരുന്നു ഈ ചിത്രത്തിൽ എത്തിയത്. സ്റ്റൈലൻ മേക്കോവറിലായിരുന്നു ട്രാൻസിൽ നടി എത്തിയത്. നാനിക്കൊപ്പമുള്ള തെലുങ്ക് ചിത്രമാണ് നസ്രിയയുടെ ഇനി വരാനുള്ള ചിത്രം. മാലിക്കാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയൻകുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് ഫദിന്റെ പുതിയ ചിത്രങ്ങൾ